Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റുതുരാജ് മഹിഭായിയെപ്പോലെ തന്നെ, ഒരുപാട് സാമ്യതകളുണ്ട്- സുരേഷ് റെയ്‌ന

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ കിരീടം ചൂടിയിരിക്കുകയാണ്. ബാറ്റിങ് മികവ് കണ്ട ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടം ചൂടിയത്. 2020ല്‍ ആദ്യം പുറത്താവുകയും അവസാന സ്ഥാനക്കാരാവുകയും ചെയ്ത സിഎസ്‌കെ 2021ല്‍ ആദ്യ ഫൈനലില്‍ കടക്കുകയും കിരീടം നേടുകയും ചെയ്താണ് തിരിച്ചുവരവ് നടത്തിയത്. ഇത്തവണ സിഎസ്‌കെ കിരീടം നേടിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് റുതുരാജ് ഗെയ്ക് വാദാണ്.

1

24കാരനായ താരം 16 മത്സരത്തില്‍ നിന്ന് 635 റണ്‍സുമായി ഇത്തവണ ഓറഞ്ച് ക്യാപ്പാണ് നേടിയെടുത്തത്.2020ല്‍ സിഎസ്‌കെയിലെത്തിയ താരം തുടര്‍ച്ചയായ രണ്ട് സീസണിലും മികച്ച പ്രകടനംകൊണ്ട് കൈയടി നേടിയിരിക്കുകയാണ്. ഈ സീസണില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയ ഗെയ്ക് വാദിനെ അടുത്ത സീസണിലെ മെഗാ ലേലത്തിന് മുമ്പായി സിഎസ്‌കെ നിലനിര്‍ത്താനും സാധ്യതകളേറെ.

സിഎസ്‌കെയുടെ ഭാവി നായകനായിപ്പോലും ഗെയ്ക് വാദിനെ വിലയുരുത്തുണ്ട്. ഇപ്പോഴിതാ റുതുരാജ് എംഎസ് ധോണിയെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുരേഷ് റെയ്‌ന. രണ്ട് പേരും തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ് റെയ്‌നയുടെ വിലയിരുത്തല്‍.

Also Read: എല്ലാം നേടി, ഇനി ധോണി തിരിച്ചുവരുമെന്ന് തോന്നുന്നില്ല; പകരക്കാരെ നിര്‍ദ്ദേശിച്ച് ഇതിഹാസ താരം

2

'റുതുരാജ് ഇന്ത്യക്കുവേണ്ടി കളിക്കാനുള്ള മികവിലേക്കെത്തിയിരിക്കുന്നുവെന്നാണ് തോന്നുന്നത്. സമ്മര്‍ദ്ദ ഘട്ടത്തില്‍ അവന്‍ ബാറ്റ് ചെയ്യുന്ന രീതിയെ വര്‍ണിക്കാന്‍ വാക്കുകളില്ല. പ്ലേ ഓഫിലടക്കം അവന്‍ നന്നായി ബാറ്റ് ചെയ്തു. മഹിഭായിയെപ്പോലുള്ള താരമാണവന്‍.ശാന്തതയോടെ തന്റെ കാര്യങ്ങള്‍ ചെയ്യുകയും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന താരമാണവന്‍. ഇത്തവണ ഡുപ്ലെസിസും ഗെയ്ക് വാദും നടത്തിയ പ്രകടനമാണ് നിര്‍ണ്ണായകമായത്. തുടക്കം മുതല്‍ നന്നായി കളിക്കാന്‍ അവര്‍ക്കായി.നിരവധി ടി20 മത്സരങ്ങള്‍ കളിച്ച് ഡുപ്ലെസിനുള്ള അനുഭവസമ്പത്ത് ടീമിന് കരുത്തായി'-സുരേഷ് റെയ്‌ന പറഞ്ഞു.

Also Read: T20 World Cup 2021: ഇവരെ എന്തുകൊണ്ട് തഴഞ്ഞു? ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ അഞ്ച് പേരിതാ

3

633 റണ്‍സാണ് ഇത്തവണ ഡുപ്ലെസിസ് നേടിയത്. രണ്ട് ഓപ്പണര്‍മാരുടെയും ബാറ്റിങ് കരുത്തിലാണ് ഇത്തവണ സിഎസ്‌കെ കപ്പ് ഉയര്‍ത്തിയതെന്നും പറയാം. 2020 സീസണിലെ അവസാന മത്സരങ്ങളിലാണ് റുതുരാജിന് സിഎസ്‌കെ അവസരം നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയാണ് അദ്ദേഹം മികവ് തെളിയിച്ചത്. 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിനായി.

Also Read: T20 World Cup 2021: 'അദ്ദേഹം ഏത് ടീമിനൊപ്പമുണ്ടെങ്കിലും അത് ശക്തിയാണ്', ധോണിയെക്കുറിച്ച് കോലി

4

ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. അധികം വൈകാതെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളായി റുതുരാജ് മാറുമെന്നുറപ്പാണ്. നിലയുറപ്പിച്ച ശേഷം വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ടെസ്റ്റിലും വലിയ കരിയര്‍ റുതുരാജിനെ കാത്തിരിക്കുന്നുണ്ട്. അടുത്ത സീസണിലും സിഎസ്‌കെയുടെ ഓപ്പണറായി റുതുരാജ് ഉണ്ടാകുമെന്നുറപ്പാണ്.

Also Read: IPL 2022: വന്‍ ഫ്‌ളോപ്പുകള്‍, ഇവരെ നിലനിര്‍ത്തിയാല്‍ അതാവും സര്‍പ്രൈസ്!

5


അതേ സമയം അടുത്ത സീസണിലും ധോണി നായകനായി സിഎസ്‌കെയിലുണ്ടാവുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിയെന്ന നായകനായി. ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരേ സിഎസ്‌കെയെ വിജയത്തിലെത്തിക്കാനും ധോണിക്കായിരുന്നു. ഈ മികവ് വിലയിരുത്തുമ്പോള്‍ ഒരു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്ക് ബാല്യമുണ്ടെന്നാണ് പ്രമുഖരെല്ലാം വിലയിരുത്തുന്നത്.

Also Read: IPL 2021: '2019 ലെ തെറ്റിന് 2021ല്‍ ശര്‍ദുലിന്റെ പ്രായശ്ചിത്തം', സിഎസ്‌കെയുടെ ഒരേയൊരു ലോര്‍ഡ്

6

Also Read: IPL 2021: ഇത്രയും പ്രതീക്ഷിച്ചില്ല, പക്ഷെ ഗംഭീര പ്രകടനം നടത്തി, ഈ അഞ്ച് താരങ്ങള്‍ക്ക് കൈയടിക്കാം

അടുത്ത സീസണിലും കളിക്കുമെന്ന് ധോണിയും സൂചന നല്‍കിയിരുന്നു. എന്തായാലും ധോണി നയിക്കുന്ന സിഎസ്‌കെ ടീമില്‍ ഓപ്പണിങ്ങില്‍ റുതുരാജ് ഉണ്ടാവുമെന്നുറപ്പ്. ഭാവിയില്‍ സിഎസ്‌കെയുടെ നായകനായി അദ്ദേഹം എത്താനുള്ള സാധ്യത കൂടുതലാണ്. ശാന്തനായ താരമാണെങ്കിലും കളത്തിലിറങ്ങിയാല്‍ തന്റെ ജോലി മനോഹരമായി ചെയ്ത് തീര്‍ക്കുന്ന പ്രതിഭാശാലിയാണ് റുതുരാജ്. ഇന്ത്യന്‍ ജഴ്‌സിയിലും വലിയ കരിയര്‍ താരത്തിന്റെ മുന്നിലുണ്ട്.

Story first published: Sunday, October 17, 2021, 20:17 [IST]
Other articles published on Oct 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+