
ടി നടരാജന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
2020 സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ പേസറാണ് ടി നടരാജന്‍. ഇടം കൈയന്‍ പേസറായ അദ്ദേഹം 2020 സീസണില്‍ ശ്രദ്ധേയ പ്രകടനം നടത്തി ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റവും നടത്തി. എന്നാല്‍ 2021 സീസണിന്റെ ആദ്യ പാദം അദ്ദേഹം കളിച്ചിരുന്നില്ല. കാല്‍ക്കുഴക്കേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നടരാജന്‍ പരിക്കില്‍ നിന്ന് മോചിതനായി കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നടരാജന്റെ തിരിച്ചുവരവ് ഹൈദരാബാദ് ടീമിനും പുതു ജീവന്‍ നല്‍കും. ആദ്യ പാദത്തില്‍ അവസാന സ്ഥാനത്തായിരുന്നു നടരാജന്‍ ഉണ്ടായിരുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് നടരാജന്‍.

ലിയാം ലിവിങ്സ്റ്റന്‍ (രാജസ്ഥാന്‍ റോയല്‍സ്)
2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ച താരമാണ് ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്‌സ്റ്റന്‍. ആദ്യ പാദത്തിനിടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ അദ്ദേഹം പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ യുഎഇയില്‍ നടക്കുന്ന രണ്ടാം പാദം കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ് എന്നീ സൂപ്പര്‍ താരങ്ങള്‍ രാജസ്ഥാന്‍ നിരയില്‍ രണ്ടാം പാദം കളിച്ചേക്കില്ല. അതിനാല്‍ത്തന്നെ ലിവിങ്സ്റ്റണിന്റെ വരവ് ടീമിന് ആശ്വാസമാവും. സമീപകാലത്തായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിലും ഇടം ഉറപ്പുള്ള ലിവിങ്സ്റ്റന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ്.
Also Read : IPL 2021: 'കരുത്തിനൊപ്പം ദൗര്‍ബല്യവുമുണ്ട്', രണ്ടാം പാദത്തിന് മുമ്പ് എട്ട് ടീമുകളെയും അടുത്തറിയാം

ജോഷ് ഹേസല്‍വുഡ് (സിഎസ്‌കെ)
ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്ലില്‍ സിഎസ്‌കെ താരമാണ്. 2021 സീസണിന്റെ ആദ്യ പാദം അദ്ദേഹം കളിച്ചിരുന്നെങ്കിലും രണ്ടാം പാദത്തില്‍ അദ്ദേഹം കളിക്കും. ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ച താരമാണ് ഹേസല്‍വുഡ്. സിഎസ്‌കെയെ സംബന്ധിച്ച് വലിയ കരുത്ത് പകരുന്ന താരമാണ് അദ്ദേഹം. മികച്ച വിദേശ പേസര്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്. മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചുള്ള അനുഭവസമ്പത്താണുള്ളതെങ്കിലും ഏത് മൈതാനത്തും തിളങ്ങാനുള്ള പ്രതിഭ ഹേസല്‍വുഡിനുണ്ട്.

രവിചന്ദ്ര അശ്വിന്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)
സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍ ആദ്യ പാദത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ആദ്യ പാദത്തില്‍ ഇടക്ക് വെച്ച് വിട്ടുനിന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ അശ്വിന്‍ കളിക്കും. മികച്ച അനുഭവസമ്പത്തുള്ള അശ്വിന് യുഎഇയില്‍ തിളങ്ങാനായേക്കും. കാരണം പിച്ച് സ്പിന്നിന് മികച്ച പിന്തുണ നല്‍കുന്നതിനാല്‍ അശ്വിനെപ്പോലൊരു സീനിയര്‍ താരത്തിന് അത് മുതലാക്കാന്‍ സാധിക്കുന്നതാണ്.
Also Read : IND vs ENG: ലീഡുയര്‍ത്താന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്)
പരിക്കിനെത്തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് അയ്യര്‍ ആദ്യ പാദം കളിച്ചിരുന്നില്ല. രണ്ടാം പാദത്തില്‍ താരം കളിക്കുമെന്നുറപ്പായിട്ടുണ്ട്. ശ്രേയസിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച റിഷഭ് പന്ത് ആദ്യ പാദത്തില്‍ ടീമിനെ തലപ്പത്തെത്തിച്ചിരുന്നു. ശ്രേയസ് മടങ്ങിയെത്തുന്നതോടെ ടീമിന്റെ നായകസ്ഥാനത്തേക്കും ശ്രേയസ് തിരിച്ചെത്തും. ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന നിര്‍ണ്ണായക താരങ്ങളിലൊരാളാണ് ശ്രേയസ്. ഐപിഎല്ലിലും മികച്ച ബാറ്റിങ് റെക്കോഡ് ശ്രേയസിന്റെ പേരിലുണ്ട്.


Click it and Unblock the Notifications











