IPL 2021: ടി20 ലോകകപ്പിന് ഇപ്പോള്‍ പ്രസക്തിയില്ല, കളിച്ചുകൊണ്ടിരിക്കുന്നത് ഐപിഎല്ലാണ്- പൊള്ളാര്‍ഡ്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ആവേശകരമായി പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റ് അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് ആരംഭിക്കുമെന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യം ഏറെ. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് താരങ്ങളെല്ലാം പ്രകടനം നടത്തുന്നത്. യുഎഇയില്‍ത്തന്നെയാണ് ലോകകപ്പും നടക്കുന്നതെന്നതിനാല്‍ ഐപിഎല്ലിനെക്കാള്‍ മികച്ചൊരു അവസരം മുന്നൊരുക്കം നടത്താനായിട്ടില്ല.

പല ദേശീയ നായകന്മാരും ഐപിഎല്ലില്‍ സജീവമായിട്ടുണ്ട്. കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് ടീം നായകനാണ്. കീറോണ്‍ പൊള്ളാര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ നായകനാണ്. അദ്ദേഹം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനും നെടുന്തൂണുമാണ്. തുടര്‍ച്ചയായി മൂന്ന് തോല്‍വിയുമായി പ്രയാസപ്പെട്ട മുംബൈ ഇന്ത്യന്‍സിനെ നാലാം മത്സരത്തില്‍ വിജയവഴിയിലേക്കെത്തിച്ചതില്‍ പൊള്ളാര്‍ഡിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.
Also Read: IPL 2021: 'പ്രതീക്ഷിച്ചതിലും 10-20 റണ്‍സ് കുറവാണ് നേടാനായത്', തോല്‍വിയെക്കുറിച്ച് സഞ്ജു സാംസണ്‍

പഞ്ചാബ് കിങ്‌സിനെതിരേ ഒരോവറില്‍ എട്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പൊള്ളാര്‍ഡ് 7 പന്തില്‍ 15* റണ്‍സുമായി ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.കെ എല്‍ രാഹുല്‍,ക്രിസ് ഗെയ്ല്‍ എന്നീ വമ്പന്മാരെ ഒരേ ഓവറില്‍ മടക്കാന്‍ പൊള്ളാര്‍ഡിനായി. കളിയിലെ താരമായതും അദ്ദേഹമായിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് പൊള്ളാര്‍ഡ് മനസ് തുറന്നിരിക്കുകയാണ്. ഈ അവസരത്തില്‍ ടി20 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടത്.
Also Read: IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

'സത്യസന്ധമായി പറഞ്ഞാല്‍ ഈ അവസരത്തില്‍ ലോകകപ്പിന് വലിയ പ്രസക്തിയില്ല. നമ്മള്‍ കളിച്ചുകൊണ്ടിരിക്കുന്നത് ഐപിഎല്ലാണ്. നിങ്ങള്‍ ഒരു ടൂര്‍ണമെന്റിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ നിലവിലെ സാഹചര്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഒരുപാട് കാര്യങ്ങള്‍ മുന്നോട്ട് ചിന്തിക്കേണ്ടതില്ല. ടീമിലെ താരങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രശ്‌നം പരിഹരിക്കാനുള്ള കൃത്യമായ മാര്‍ഗവുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഇതിനുള്ളില്‍ നടക്കുന്നതെന്താണെന്ന് മനസിലാക്കുക പ്രയാസമാണ്'-പൊള്ളാര്‍ഡ് പറഞ്ഞു.
Also Read: IPL 2021: എന്തുകൊണ്ട് വാര്‍ണറെ പുറത്തിരുത്തി? ഫോംഔട്ടല്ല കാരണം, ഹൈദരാബാദ് കോച്ച് പറയുന്നു

ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ ഇതുവരെയുള്ള പ്രകടനം നോക്കുമ്പോള്‍ പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ല. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ സാധിച്ചേക്കും. മോശം ഫോമിലുള്ള താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് ടീമിന് അത്യാവശ്യമാണ്. പൊള്ളാര്‍ഡ് ഓള്‍റൗണ്ട് മികവോടെ ടീമിന് കരുത്തുപകരുന്നുണ്ട്.
Also Read: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

മൂന്നാം ടി20 ലോകകപ്പ് കിരീടമാണ് വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ലക്ഷ്യമിടുന്നത്. ടീമിന്റെ ഭാഗമായുള്ള എവിന്‍ ലെവിസ്,ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ തുടങ്ങിയവരെല്ലാം ഐപിഎല്ലിലും കളിക്കുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം വലിയ പ്രകടനം നടത്തുന്നില്ല. യുഎഇയിലെ സാഹചര്യത്തില്‍ മികച്ച ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ടീമിന്റെ ബൗളിങ് കരുത്ത് താരതമ്യേനെ ദുര്‍ബലമായതിനാല്‍ ബാറ്റിങ് മികവിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതീക്ഷം.
Also Read: IPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാം

ഐപിഎല്‍ കളിക്കുമ്പോള്‍ ടി20 ലോകകപ്പിനെക്കുറിച്ച് അധികം ആലോചിക്കേണ്ട ആവിശ്യമില്ലെന്നും പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു. 'ഐപിഎല്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ടി20 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നതെന്തിനാണ്. നിലവിലെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതിനെ നേരിടുകയുമാണ് ചെയ്യേണ്ടത്. എല്ലാവരും പിച്ചുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ എല്ലാ സമയത്തും പിച്ച് ഒരുപോലെയായിരിക്കണമെന്നില്ല. ഒരു അത്‌ലറ്റെന്ന നിലയില്‍ സാഹചര്യത്തെ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ മുന്നിലുള്ളതിനെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്'-പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2021: വാര്‍ണറെ ഇനി എസ്ആര്‍എച്ചില്‍ കണ്ടേക്കില്ല! മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു- വന്‍ വിമര്‍ശനം

Also Read: IPL 2021: ലോകകപ്പ് ടീം-ചഹലില്ല, ശ്രേയസിനു പകരം ഇഷാന്‍? ഹാര്‍ദിക്കിനെ എന്തിനെടുത്തു?
2020 സീസണില്‍ മുംബൈ കിരീടം നേടിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ ഓള്‍റൗണ്ട് മികവ് കരുത്തായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുമുള്ള കഴിവുമാണ് പൊള്ളാര്‍ഡിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 2022ലെ മെഗാ ലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തുന്ന താരങ്ങളില്‍ പൊള്ളാര്‍ഡും ഉണ്ടാവുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications