IPL 2021: സീസണ്‍ പടിയിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് നിരാശ, അഞ്ച് കാര്യങ്ങള്‍ ഇത്തവണ മിസ് ചെയ്തു
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ കലാശപ്പോരാട്ടം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്. കൊറോണയുടെ വെല്ലുവിളികള്‍ക്കിടെ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും യുഎഇയില്‍ രണ്ടാം പാദം നടത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ബിസിസി ഐക്ക് സാധിച്ചു. കാണികളെയും തിരിച്ചെത്തിച്ചതോടെ പൂര്‍ണ്ണ ആവേശത്തോടെ ടൂര്‍ണമെന്റ് നടത്താനായി.
വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ ഇത്തവണ നടന്നെങ്കിലും ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയ സീസണായിരുന്നു ഇത്. പ്രതീക്ഷിച്ച പല സൂപ്പര്‍ താരങ്ങളും മികവിനൊത്ത് ഉയരാത്തത് ആരാധകരെ തീര്‍ച്ചയായും നിരാശപ്പെടുത്തിയിട്ടുണ്ടാവുമെന്നുറപ്പ്. പതിവ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആരാധകര്‍ മിസ് ചെയ്ത അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വാര്‍ണറിന്റെ ബാറ്റിങ് വെടിക്കെട്ട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്ഥിരതയുടെ പര്യായമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒട്ടുമിക്ക സീസണിലും പ്ലേ ഓഫില്‍ കടന്നിട്ടുള്ള ടീം ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. കൂടാതെ പാതിവഴിയില്‍ ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഒട്ടുമിക്ക സീസണുകളിലും 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള വാര്‍ണറിന്റെ ഇത്തവണത്തെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇത്തവണ വാര്‍ണറിന്റെ വെടിക്കെട്ട് പ്രകടനം ആരാധകര്‍ തീര്‍ച്ചയായും മിസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്.
Also Read: IPL 2021: കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകനാര്? ടോപ് ഫൈവ് ഇതാ, എല്ലാം ഇതിഹാസങ്ങള്‍

കോലി-എബിഡി കൂട്ടുകെട്ട്
ഇതുവരെ കപ്പ് നേടാത്ത ടീമാണെങ്കിലും ആര്‍സിബിക്ക് വലിയ താരപിന്തുണയുണ്ട്. അതിന് കാരണം വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ സാന്നിധ്യം തന്നെയാണ്. ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ ആര്‍സിബിക്കായെങ്കിലും എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റ് പുറത്തായി. ഒട്ടുമിക്ക സീസണിലും കോലി-എബിഡി കൂട്ടുകെട്ടിന്റെ ഒരു തകര്‍പ്പന്‍ പ്രകടനം ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് പേരും നിരാശപ്പെടുത്തിയത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കി. രണ്ട് പേരും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടും സീസണില്‍ ആരാധകര്‍ക്ക് കാണാനായില്ല.
Also Read: T20 World Cup: ഇന്ത്യയുടെ ഒരാള്‍ പോലുമില്ല! ശ്രദ്ധിക്കേണ്ട ആറു പേരെക്കുറിച്ച് ആര്‍ച്ചര്‍

കോലിയുടെ ആക്രമണോത്സുകത കുറവ്
കോലിയെപ്പറ്റി സംസാരിക്കുമ്പോള്‍ ആക്രണോത്സക സ്വഭാവത്തെ മാറ്റിനിര്‍ത്താനാവില്ല. കോലിയെ കോലിയാക്കി മാറ്റിയത് ഈ സ്വഭാവം തന്നെയാണെന്ന് വേണം പറയാന്‍. എന്നാല്‍ ഈ സീസണില്‍ അത്തരമൊരു ആക്രമണോത്സകത കാട്ടാന്‍ കോലിക്കായില്ല. പതിവ് ശൈലിയിലുള്ള വലിയൊരു വെടിക്കെട്ട് ഇന്നിങ്‌സ് കോലിയില്‍ നിന്ന് ഉണ്ടായില്ലെന്ന് തന്നെ പറയാം. കോലി ഈ സീസണോടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് കോലിക്ക് ഉയരാനായില്ല. പതിവ് പോലെ ആക്രമിച്ച് കളിക്കാന്‍ സാധിക്കാത്ത കോലി ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തി.
Also Read: IPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാ

ഇന്ത്യന്‍ ആരാധകരുടെ ആവേശം
ഗ്യാലറയിലെ കാണികളുടെ ആര്‍പ്പുവിളികള്‍ താരങ്ങള്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. കോവിഡ് സാഹചര്യത്തില്‍ ആരാധകര്‍ക്ക് വിലക്കുണ്ടായിരുന്നെങ്കിലും യുഎഇയിലെ രണ്ടാം പാദത്തില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ ആവേശം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നിറഞ്ഞ ഗ്യാലറികളുമായി ആര്‍പ്പുവിളിക്കുന്ന ഇന്ത്യന്‍ ആരാധകരുടെ സാന്നിധ്യം മത്സരത്തിന്റെ ആവേശത്തിന്റെ ഇടയിലും ആരാധകര്‍ക്ക് നഷ്ടബോധമുണ്ടാക്കി. ചെന്നൈയിലെ സിഎസ്‌കെ ആരാധകരുടെയും മുംബൈയിലെ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെയും ആര്‍പ്പുവിളികളെല്ലാം ഇത്തവണ മിസ് ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്.

ഷാര്‍ജയില്‍ ബാറ്റിങ് വെടിക്കെട്ടുണ്ടായില്ല
യുഎഇയിലെ ഏറ്റവും വലുപ്പം കുറഞ്ഞ സ്‌റ്റേഡിയങ്ങളിലൊന്നാണ് ഷാര്‍ജയിലേത്. 2020 സീസണില്‍ പല വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ക്കും വേദിയായ ഷാര്‍ജയില്‍ ഇത്തവണ ബൗളര്‍മാരാണ് കൈയടി നേടിയത്. 150 റണ്‍സില്‍ താഴെയായിരുന്നു പല മത്സരങ്ങളിലെയും ടീം സ്‌കോര്‍. ചെറിയ സ്‌റ്റേഡിയമായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുന്നതില്‍ ഒട്ടുമിക്ക താരങ്ങളും പരാജയപ്പെട്ടു. ഈ സീസണില്‍ നഷ്ടങ്ങളൊന്നായിത്തന്നെ ഇതിനെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications