For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബ്രാവോ വിലങ്ങുതടിയായി, ക്യാച്ച് നഷ്ടപ്പെട്ടു, കട്ടക്കലിപ്പില്‍ ക്യാപ്റ്റന്‍ കൂള്‍, വീഡിയോ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് സിഎസ്‌കെ. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടാനായത്. തുടക്കത്തിലേ തന്നെ വന്‍ ബാറ്റിങ് തകര്‍ച്ച സിഎസ്‌കെ നേരിട്ടെങ്കിലും റുതുരാജ് ഗെയ്ക് വാദിന്റെ (88*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയെ തുണച്ചത്. 58 പന്തില്‍ 9 ഫോറും നാല് സിക്‌സും താരം പറത്തി.

1

മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്ക് (3) സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ ധോണി തിളങ്ങി. പൊതുവേ ക്യാപ്റ്റന്‍ കൂളെന്ന വിശേഷണത്തിന് അര്‍ഹനാണ് എംഎസ് ധോണി. ഏത് സമ്മര്‍ദ്ദത്തിലും തന്റെ ശാന്തത കൈവിടാത്ത ധോണിക്ക് മുംബൈക്കെതിരായ മത്സരത്തിനിടെ നിയന്ത്രണം നഷ്ടമാകുന്ന ഒരു സംഭവം ഉണ്ടായി. ഫീല്‍ഡിങ്ങിനിടെ സഹതാരം ഡ്വെയ്ന്‍ ബ്രാവോയുമായുണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ക്യാച്ച് നഷ്ടമായതോടെയാണ് ധോണിക്ക് നിയന്ത്രണം നഷ്ടമായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Also Read: IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

2

18ാം ഓവറിന്റെ നാലാം പന്തിലാണ് സംഭവം. മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 15 പന്തില്‍ 42 റണ്‍സ്. സൗരഭ് തിവാരി ക്രീസില്‍. ദീപക് ചഹാര്‍ എറിഞ്ഞ 18ാം ഓവറിലെ നാലാം പന്തില്‍ തിവാരി റിവേഴ്‌സ് സ്‌കൂപ്പിന് ശ്രമിച്ചു. പുറകിലേക്കുയര്‍ന്ന പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഡ്വെയ്ന്‍ ബ്രാവോയുടെ കൈകളിലേക്ക് അനായാസമായി എത്തുന്നു. ഇതിനിടെ വിക്കറ്റ് കീപ്പറായി ധോണി ക്യാച്ചിനായി ഓടിയെത്തുകയും എന്നാല്‍ ക്യാച്ച് നേടാന്‍ സാധിക്കാതെ പോവുകയും ചെയ്യുന്നു. ഇരുവര്‍ക്കും ഇടയിലുണ്ടായ ആശയക്കുഴപ്പമാണ് നിര്‍ണ്ണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടാനുള്ള കാരണം.

Also Read: IPL: 'രണ്ടാം പാദത്തില്‍ തിളങ്ങൂ', ദേവ്ദത്തിന് മുന്നില്‍ ലോകകപ്പിന്റെ വഴി അടഞ്ഞട്ടില്ലെന്ന് സെവാഗ്

3

ക്യാച്ച് നഷ്ടമായതോടെ പ്രകോപിതനായ ധോണി ബ്രാവോയോട് ദേഷ്യത്തോടെ സംസാരിച്ചു. എന്നാല്‍ പ്രതികരിക്കാതെ ബ്രാവോ നടന്നുപോയി. മുംബൈ നിരയില്‍ സൗരഭ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നിലയുറപ്പിച്ചതിനാല്‍ത്തന്നെ സൗരഭിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. അതിനാലാണ് ക്യാച്ച് നഷ്ടമായപ്പോള്‍ ധോണി അത്രത്തോളം പ്രകോപിതനാകാന്‍ കാരണം. തെറ്റ് പൂര്‍ണ്ണമായും ധോണിയുടെ ഭാഗത്തായതിനാല്‍ത്തന്നെ ബ്രാവോയോട് ദേഷ്യപ്പെട്ട ധോണിക്കെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്.

Also Read: IPL 2021: വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍, ധോണിയോളം വരില്ല ആരും, ടോപ് ഫൈവ് ഇതാ

4

എന്നാല്‍ സിഎസ്‌കെയുടെ വിജയത്തെ ഇത് പ്രതികൂലമായി ബാധിച്ചില്ല. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും സിഎസ്‌കെയ്ക്ക് സാധിച്ചു. 2020ലെ യുഎഇ ഐപിഎല്ലില്‍ പ്ലേ ഓഫില്‍ കടക്കാനാവാതെ പോയ ടീമാണ് സിഎസ്‌കെ. അതിനാല്‍ത്തന്നെ ഇത്തവണ മികവ് കാട്ടേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Also Read: 'അവന്‍ നിങ്ങളുടെ ഭാവിയിലെ നായകനാണ്', ധോണിയെക്കുറിച്ച് അന്ന് ഗ്രേഗ് ചാപ്പല്‍ പ്രവചിച്ചു

5

Also Read: IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ ഇന്ത്യന്‍സിനെ ചിത്രത്തിലേ ഇല്ലാതാക്കുന്ന ബൗളിങ് പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചത്. ഡ്വെയ്ന്‍ ബ്രാവോ ഓള്‍റൗണ്ട് മികവോടെ തിളങ്ങി. റണ്‍സ് കണ്ടെത്താന്‍ പ്രയാസമുള്ള പിച്ചില്‍ എട്ട് പന്തില്‍ മൂന്ന് സിക്‌സടക്കം 23 റണ്‍സ് നേടിയ ബ്രാവോ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി. ദീപക് ചഹാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മുംബൈയോട് ജയിച്ചത് സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കും. എംഎസ് ധോണിയുടെ അവസാന സീസണായി ഇത് മാറാന്‍ സാധ്യതയുള്ളതിനാല്‍ കിരീടത്തില്‍ കുറഞ്ഞൊന്നും സിഎസ്‌കെ ചിന്തിക്കുന്നില്ല.

Story first published: Monday, September 20, 2021, 14:01 [IST]
Other articles published on Sep 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+