For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'രണ്ടാം പാദത്തില്‍ തിളങ്ങൂ', ദേവ്ദത്തിന് മുന്നില്‍ ലോകകപ്പിന്റെ വഴി അടഞ്ഞട്ടില്ലെന്ന് സെവാഗ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ഇന്ന് വൈകുന്നേരം 7.30ന് ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് വളരെ പ്രാധാന്യമാണുള്ളത്.

ഇതിനോടകം ടീമുകളെല്ലാം ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിനാല്‍ത്തന്നെ ഐപിഎല്‍ രണ്ടാം പാദത്തിലെ പ്രകടനത്തിന് വലിയ പ്രസക്തി ഇല്ല. എല്ലാവരും ഇടം പ്രതീക്ഷിച്ചിരുന്ന പല താരങ്ങള്‍ക്കും ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം കണ്ടെത്താനായിട്ടില്ല. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സമീപകാലത്ത് മികച്ച ഫോമിലുള്ള എല്ലാ താരങ്ങളും തന്നെ ഉള്‍പ്പെട്ടിട്ടുണ്ട്. ഇനിയും അവസരും മുന്നിലുള്ള യുവതാരങ്ങള്‍ക്ക് അനുഭവസമ്പത്ത് ആര്‍ജിക്കാന്‍ അല്‍പ്പം കൂടി സമയം നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള താരങ്ങളിലൊരാളാണ് ആര്‍സിബിയുടെ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍.

1

ഇപ്പോഴിതാ ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കലിന് മുന്നില്‍ ലോകകപ്പിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്നും രണ്ടാം പാദത്തില്‍ തിളങ്ങിയാല്‍ ഇനിയും വിളിയെത്താന്‍ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 21കാരനായ താരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുകയും ടി20 അരങ്ങേറ്റത്തിന് അവസരം നല്‍കുകയും ചെയ്തിരുന്നു.

'രണ്ടാം പാദത്തില്‍ ഏറ്റവും ശ്രദ്ധയോടെ നോക്കിക്കാണേണ്ട താരങ്ങള്‍ ദേവ്ദത്ത് പടിക്കല്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ്. ഇൗ നാല് പേരെയാണ് ഞാന്‍ കൗതുകത്തോടെ നോക്കുന്നത്. ദേവ്ദത്തിന്റെ ബാറ്റിങ് എനിക്ക് വളരെ ഇഷ്ടമാണ്. ഈ നാല് പേരില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ദേവ്ദത്തിനെയാണ്. രണ്ടാം പാദത്തിലും തിളങ്ങിയാല്‍ ദേവ്ദത്തിനെ ഇനിയും ാേകകപ്പിലെ ടോപ് ഓഡറിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്'- സെവാഗ് പറഞ്ഞു.

2

ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയ പ്രകടനത്തോടെ 2020ല്‍ ഐപിഎല്ലിലേക്കെത്തിയ താരമാണ് ദേവ്ദത്ത് പടിക്കല്‍. അരങ്ങേറ്റ സീസണില്‍ത്തന്നെ ആര്‍സിബിയുടെ ടോപ് സ്‌കോററായ ദേവ്ദത്ത് 2021 സീസണിന്റെ ആദ്യ പാദത്തില്‍ത്തന്നെ തന്റെ കന്നി സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ഇടം കൈയന്‍ ഓപ്പണറായ അദ്ദേഹം അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമല്ലെങ്കിലും ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കാനാവും.

വിരാട് കോലിയുടെ വിശ്വസ്തനായ യുവതാരങ്ങളിലൊരാളാണ് ദേവ്ദത്ത്. ഓപ്പണിങ്ങില്‍ കോലിയോടൊപ്പമാണ് ദേവ്ദത്ത് ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോഡ് പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. എന്നാല്‍ ലോകകപ്പ് നിരയില്‍ ദേവ്ദത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. വിരാട് കോലി, രാഹുല്‍, രോഹിത്, സൂര്യകുമാര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ടീമിന്റെ ഭാഗമായുണ്ട്. റിസര്‍വ് താരമായി ശ്രേയസ് അയ്യരും ഉള്ളതിനാല്‍ ദേവ്ദത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

3

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായാലും അത്ഭുതപ്പെടാനില്ലെന്നും സെവാഗ് പറഞ്ഞു. 'ഇനിയും ഏഴ് മത്സരങ്ങള്‍ വീതമെങ്കിലും ടീമുകള്‍ക്ക് ഭാക്കിയുണ്ട്. അതിനാല്‍ത്തന്നെ തിളങ്ങാനുള്ള അവസരം ഇനിയും താരങ്ങള്‍ക്ക് മുന്നിലുണ്ട്. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയില്‍ പ്രകടനം കാഴ്ചവെക്കുക. അവര്‍ വളരെ സൂഷ്മതയോടെ ഐപിഎല്ലിനെ നിരീക്ഷിക്കുന്നുണ്ടാവും. ഐസിസി ലോകകപ്പിനുള്ള ടീമില്‍ മാറ്റത്തിന് അവസരം നല്‍കിയാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം വന്നാലും അത്ഭുതപ്പെടാനില്ല'- സെവാഗ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ ടീമില്‍ ഒരു മാറ്റത്തിന് ബിസിസിഐ തയ്യാറായേക്കില്ല. സെലക്ടര്‍മാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയാണെങ്കില്‍ അത് യുസ്‌വേന്ദ്ര ചഹാലിന്റെ കാര്യത്തിലാവും. ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ള ചഹാലിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രണ്ടാം പാദത്തില്‍ വിക്കറ്റുമായി തിളങ്ങാനായാല്‍ ചഹാലിന് വീണ്ടും അവസരം നല്‍കിയേക്കും.

Story first published: Sunday, September 19, 2021, 16:09 [IST]
Other articles published on Sep 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+