IPL 2020- പഴയ ബുംറയെ തിരിച്ചുകിട്ടി, പക്ഷെ ടീം ഇന്ത്യ ഹാപ്പിയാവാന്‍ വരട്ടെ! ഒരു കാര്യത്തില്‍ ആശങ്ക
ഓസ്‌ട്രേലിയയില്‍ പര്യടനം നടക്കുന്ന ടീം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ ഏറെ വക നല്‍കുന്നതാണ് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം. പഴയ ബുംറയെ ഇന്ത്യകക്കു തിരികെ കിട്ടിയ ഐപിഎല്‍ കൂടിയായിരുന്നു ഇത്. പരിക്ക് മാറി ദേശീയ ടീമില്‍ തിരിച്ചെത്തിയ ശേഷം ബുംറയുടെ ഫോം അത്ര മികച്ചതായിരുന്നില്ല. പഴയ താളത്തില്‍ പന്തെറിയാന്‍ പേസര്‍ പാടുപെട്ടിരുന്നു. ഇതോടെ ബുംറയുടെ ബൗളിങിന് പഴയ മൂര്‍ച്ച നഷ്ടമായെന്നു പലരും സംശയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ക്കു ഐപിഎല്ലിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ബുംറ. ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറിലും ബുംറയ്‌ക്കെതിരേ കളിക്കാന്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി വിഷമിച്ചു. 27 വിക്കറ്റുകളാണ് അദ്ദേഹം ഈ സീസണില്‍ വീഴ്ത്തിയത്. വിക്കറ്റ് വേട്ടയില്‍ രണ്ടാംസ്ഥാനത്തും ബുംറയെത്തിയിരുന്നു. എന്നാല്‍ ഈ ഫോം വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലും ബുംറയ്ക്കു ആവര്‍ത്തിക്കാനാവുമോയെന്നതാണ് ചോദ്യം.

തിരിച്ചുവരവിലെ പ്രകടനം
കഴിഞ്ഞ വര്‍ഷമായിരുന്നു ബുംറയുടെ പുറംഭാഗത്തിനു പരിക്കേറ്റത്. ആഗസ്റ്റില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ഒരു അന്താരാഷ്ട്ര മല്‍സരവും അദ്ദേഹം കളിച്ചിട്ടില്ല. ഈ വര്‍ഷം ജനുവരി- ഫെബ്രുവരിയിലാണ് പരിക്കില്‍ നിന്നും മോചിതനായി ബുംറ അന്തരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. പക്ഷെ താരത്തിന്റെ പ്രകടനം പഴയ നിലവാരത്തിലേക്കുയര്‍ന്നിരുന്നില്ല.
എട്ടു ടി20കളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ മാത്രമാണ് ബുംറ വീഴ്ത്തിയത്. ഏകദിനത്തിലാവട്ടെ അദ്ദേഹത്തിന് വിക്കറ്റെടുക്കാന്‍ കഴിഞ്ഞതുമില്ല. ആറ് ഏകദിനങ്ങളില്‍ വെറും ഒരു വിക്കറ്റാണ് ബുംറയ്ക്കു ലഭിച്ചത്.

ബുംറയെക്കുറിച്ച് മദന്‍ ലാല്‍
ഐപിഎല്ലില്‍ ബുംറയുടെ പ്രകടനത്തെ ഇന്ത്യയുടെ മുന്‍ താരം മദന്‍ലാല്‍ പുകഴ്ത്തി. കൂടുതല്‍ വിക്കറ്റെടുത്തത് റബാദയാണെങ്കിലും ബുംറയ്‌ക്കെതിരേ ആര്‍ക്കും അനായാസം കളിക്കാനായില്ല. നിര്‍ണായക വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നുവെന്നും ലാല്‍ പറയുന്നു.
എന്നാല്‍ ടി20യും ഏകദിനവും രണ്ടു ഫോമാര്‍റ്റുകള്‍ ആയതിനാല്‍ തന്നെ രണ്ടിലും ഒരുപോലെ വിക്കറ്റെടുക്കുകയെന്നത് എളുപ്പമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ ബൗളര്‍മാരെ കൂടുതല്‍ ശ്രദ്ധിച്ചാണ് ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്നതെന്നും ലാല്‍ പറയുന്നു.

ടി20യില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വേറെ വഴിയില്ല
ബുംറ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഏകദിനത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്കു കൂടുതല്‍ സമയം ലഭിക്കുന്നു. ബുംറയ്ക്കു 10 ഓവര്‍ മാത്രമേ എറിയാനാവൂയെന്നു അവര്‍ക്കറിയാം. 40 ഓവര്‍ എന്നാലും ബാക്കിയുണ്ട്. പക്ഷെ ടി20 ക്രിക്കറ്റില്‍ ഇതല്ല അവസ്ഥ. ഓവറുകള്‍ കുറവാണ്. മൂന്നോ, നാലോ ഓവറില്‍ ഒരു ബാറ്റ്‌സ്മാന് കാര്യമായി റണ്‍സെടുക്കാനായില്ലെങ്കില്‍ അത് ടീമിന് കനത്ത തിരിച്ചടിയായി മാറും. ഏകദിനത്തില്‍ നാല്-അഞ്ച് ഓവര്‍ റണ്‍സെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല. എന്നാല്‍ ടി20യില്‍ എല്ലാ പന്തും പ്രഹരിക്കാനായിരിക്കും ബാറ്റ്‌സ്മാന്‍ ശ്രമിക്കുകയെന്നും ലാല്‍ വിശദമാക്കി.

ഐപിഎല്ലില്‍ ബുംറ
ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി രണ്ടു തവണ ബുംറ നാലു വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിക്കെതിരേ 14 റണ്‍സിനും ലീഗ് മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 20 റണ്‍സിനുമായിരുന്നു അദ്ദേഹം നാലു വിക്കറ്റുകളെടുത്തത്.
ബാറ്റ്‌സ്മാന്‍മാര്‍ ബുംറയ്‌ക്കെതിരേ നന്നായി വിഷമിച്ചുവെന്നു കാണാന്‍ സാധിക്കും. നാലു വിക്കറ്റ് വീതമെടുത്ത രണ്ടു കളിയിലും ബുംറയ്‌ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചതായിരുന്നു ബാറ്റ്‌സ്മാന്‍മാര്‍ക്കു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ബാറ്റ്‌സ്മാന്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുമോ, അതോ കരുതലോടെ കളിച്ച് വിക്കറ്റ് കാക്കാന്‍ ശ്രമിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications