Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നടരാജന്റെ സ്വപ്‌നം പൂവണിഞ്ഞു, ആഗ്രഹിച്ച വിക്കറ്റ് സ്വന്തം- അശ്വിന്റെ അഭിനന്ദനം

ദുബായ്: ഐപിഎല്ലില്‍ തന്റെ ഡ്രീം വിക്കറ്റ്‌കൈക്കലാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറും യോര്‍ക്കര്‍ വീരനുമായ ടി നടരാജനെ അഭിനന്ദിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ പുറത്താക്കിയതോടെയാണ് നടരാജന്റെ സ്വപ്‌നം യാഥാര്‍ഥ്യമായത്.

1

കളിയുടെ 19ാം ഓവറിലെ അവസാന പന്തിലായിരുന്നു നടരാജന്‍ ധോണിയുടെ വിലപ്പെട്ട വിക്കറ്റ് കൈക്കലാക്കിയത്. അദ്ദേഹത്തിന്റെ നാലാം ഓവറിലെ അവസാന ബോള്‍ കൂടിയായിരുന്നു ഇത്. തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കി ചില വമ്പന്‍ ഷോട്ടുകള്‍ കളിച്ച ധോണിയെ 'നിരുപദ്രവകാരിയായ' ഒരു ഫുള്‍ ടോസിലാണ് പേസര്‍ വീഴ്ത്തിയത്. അഞ്ചാമത്തെ പന്തില്‍ നടരാജന് യോര്‍ക്കര്‍ മിസ്സായപ്പോള്‍ ധോണി ഇത് ലോങ് ഓണിലൂടെ സിക്‌സറിലേക്കു പറത്തിയിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ ധോണിയെ പുറത്താക്കി പേസര്‍ പകരം വീട്ടി. താഴ്ന്ന ഫുള്‍ ടോസില്‍ ധോണി വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു ശ്രമിച്ചപപ്പോള്‍ എക്‌സ്ട്രാ കവറില്‍ സിംപിള്‍ ക്യാച്ചിലൂടെ കെയ്ന്‍ വില്ല്യംസണ്‍ പുറത്താക്കുകയായിരുന്നു.

ധോണിയുടെ വിക്കറ്റാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് നേരത്തേ അശ്വിന്റെ യൂട്യൂബ് ചാനലില്‍ തമിഴ്‌നാട് താരം കൂടിയായ നടരാജന്‍ വെളിപ്പെടുത്തിയിരുന്നു. ആരുടെ വിക്കറ്റാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത് എന്നായിരുന്നു ലൈവില്‍ വന്നപ്പോള്‍ അശ്വിന്‍ അദ്ദേഹത്തോടു ചോദിച്ചത്. അടുത്ത നിമിഷത്തില്‍ തന്നെ നടരാജന്റെ മറുപടിയും വന്നു- ധോണി.

2

നടരാജന്‍ ധോണിയെ ഔട്ടാക്കിയതിനു പിന്നാലെ അശ്വിന്‍ ട്വിറ്ററിലൂടെ തന്റെ നാട്ടുകാരനെ അഭിനന്ദിക്കുകയായിരുന്നു. വെല്‍ഡണ്‍ ഡാ. നിനക്ക് ഇത് മഹത്തായ നിമിഷം എന്നായിരുന്നു സിഎസ്‌കെയുടെ മുന്‍ താരം കൂടിയായ അശ്വിന്റെ ട്വീറ്റ്.
ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച ബൗളിങിലൂടെ ഇതിനകം തന്നെ നടരാജന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. യോര്‍ക്കറുടെ നിരന്തരം എറിയാനുള്ള അസാധാരണമായ മിടുക്കാണ് താരത്തിന്റെ പ്ലസ് പോയിന്റ്. ഹൈദരാബാദ് ഇത്തവണ കളിച്ച എല്ലാ മല്‍സരങ്ങളിലും നടരാജന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒമ്പതു വിക്കറ്റുകളും പേസര്‍ വീഴ്ത്തി.

Story first published: Tuesday, October 13, 2020, 23:35 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+