IPL 2020: 3 ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ സിഎസ്‌കെയെ കാത്തിരിക്കുന്നത് ഹാട്രിക് തോല്‍വി!
ഐപിഎല്ലിന്റെ ഈ സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന് അടുത്ത കളിയില്‍ വിജയവഴിയില്‍ തിരിച്ചെത്താനാവുമോ? ആറു ദിവസത്തെ ബ്രേക്കിനു ശേഷം ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് സിഎസ്‌കെയുടെ അടുത്ത അങ്കം. എന്നാല്‍ തോല്‍വിക്കു ബ്രേക്കിട്ട് വിജയം നേടാന്‍ സിഎസ്‌കെയ്ക്കു ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
ഹൈദരാബാദിനെതിരായ കളിയില്‍ പ്രധാനമായും മൂന്നു പോരായ്മളാണ് സിഎസ്‌കെയ്ക്കു പരിഹിക്കേണ്ടത്. ഇല്ലെങ്കില്‍ ഹാട്രിക് തോല്‍വിയായിരിക്കും ധോണിപ്പടയെ കാത്തിരിക്കുന്നത്. സിഎസ്‌കെ എത്രയും വേഗത്തില്‍ ഉത്തരം കണ്ടെത്തേണ്ട ഈ പോരായ്മകള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ഓപ്പണര്‍മാരുടെ മോശം ഫോം
ഓപ്പണര്‍മാരുടെ മോശം പ്രകടനമാണ് സിഎസ്‌കെ പരിഹരിക്കേണ്ട ആദ്യത്തെ പ്രശ്‌നം. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഷെയ്ന്‍ വാട്‌സന്‍- മുരളി വിജയ് ഓപ്പണിങ് ജോടി ഫ്‌ളോപ്പായിരുന്നു. 5, 56, 23 എന്നിങ്ങനെയായിരുന്നു ഈ ജോടിയുടെ ഇതുവരെയുള്ള പ്രകടനം.
വാട്‌സനേക്കാള്‍ വിജയിയുടെ പ്രകടനമാണ് സിഎസ്‌കെയ്ക്കു കൂടുതല്‍ തലവേദന. 74.41 സ്‌ട്രൈക്ക് റേറ്റോടെ വെറും 32 റണ്‍സാണ് മൂന്നു കളികളില്‍ താരത്തിന്റെ സമ്പാദ്യം. വാട്‌സന്‍ 121.42 സ്‌ട്രൈക്ക് റേറ്റില്‍ ഇതുവരെ നേടിയത് 51 റണ്‍സാണ്.

ആറാമത്തെ ബൗളര്‍ ?
ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ അഞ്ചു പേരെയാണ് ധോണി ബൗളിങില്‍ പരീക്ഷിച്ചത്. ആറാമത്തെ ബൗളര്‍ ആരെന്ന് സിഎസ്‌കെയ്ക്കു തീരുമാനിക്കേണ്ടതുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മോശം ഫോം സിഎസ്‌കെയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ജഡേജ നന്നായി തല്ലു വാങ്ങിയിരുന്നു. ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും താരം പരാജയപ്പെട്ടിരുന്നു. ജഡേജ ഫ്‌ളോപ്പായാല്‍ പകരം ആരെ ബൗള്‍ ചെയ്യിക്കുമെന്നതാണ് സിഎസ്‌കെയ്ക്കു ഉത്തരം ലഭിക്കേണ്ട ചോദ്യം.
കഴിഞ്ഞ സീസണില്‍ ജഡേജ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 16 കളികളില്‍ നിന്നും 6.35 എമ്മന്ന മികച്ച ഇക്കോണമി റേറ്റില്‍ അദ്ദേഹം 15 വിക്കറ്റുകളെടുത്തിരുന്നു.
സ്പിന്‍ ബൗളിങിനെ ഏറെ പിന്തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ ജഡേജയുടെ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഹിറ്റാവുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ഇതുവരെയുള്ള കളികളില്‍ തികച്ചും അനായാസമായാണ് എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ അദ്ദേഹത്തിന്റെ ബൗളിങില്‍ റണ്‍സ് വാരിക്കൂട്ടിയത്.

തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്താനാവുന്നില്ല
തുടക്കത്തില്‍ വിക്കറ്റുകള്‍ നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും സിഎസ്‌കെ ബൗളര്‍മാര്‍ക്കായിട്ടില്ല. ഇതുവരെയുള്ള മൂന്നു മല്‍സരങ്ങളിലായി ആദ്യത്തെ 10 ഓവറില്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്ക് ആകെ വീഴ്ത്താനായത് വെറും മൂന്നു വിക്കറ്റുകളാണ്. ഇനിയുള്ള മല്‍സരങ്ങൡ ഈ വീക്ക്‌നെസും സിഎസ്‌കെയ്ക്കു പരിഹരിക്കേണ്ടതുണ്ട്.
കൂടുതല്‍ ആക്രണോത്സുക ബൗളിങാണ് ന്യൂബോള്‍ ബൗളര്‍മാരില്‍ നിന്നും സിഎസ്‌കെ പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ അടുത്ത മല്‍സരത്തില്‍ തിരിച്ചുവിളിക്കുകയാണ് സിഎസ്‌കെയ്ക്കു മുന്നിലുള്ള ഒരു ഓപ്ഷന്‍. അങ്ങനെ വന്നാല്‍ മറ്റൊരു വിദേശ താരത്തെ അവര്‍ക്കു പുറത്തിരുത്തേണ്ടി വരും. വാട്‌സന്‍, ഫാഫ് ഡുപ്ലെസി, സാം കറെന്‍, ജോഷ് ഹേസല്‍വുഡ് എന്നിവരായിരുന്നു കഴിഞ്ഞ മല്‍സരം കളിച്ചത്. ഇക്കൂട്ടത്തില്‍ കറെനായിരിക്കും ഒരുപക്ഷെ സ്ഥാനം നഷ്ടമായേക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications