Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രണ്ടാം സൂപ്പര്‍ ഓവറും ടൈ എങ്കില്‍ എന്ത് സംഭവിക്കും?

ഐപിഎല്ലില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. നിശ്ചിത ഓവറില്‍ ടൈ ആയ കളിയുടെ സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചു. ഇതോടെ വീണ്ടുമൊരു സൂപ്പര്‍ ഓവറിലാണ് വിജയികളെ കണ്ടെത്തിയത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈയെ വീഴ്ത്തി പഞ്ചാബായിരുന്ന മാരത്തോണ്‍ പോരാട്ടത്തില്‍ വിജയക്കൊടി നാട്ടിയത്.

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മല്‍സരത്തില്‍ രണ്ടു സൂപ്പര്‍ ഓവര്‍ വേണ്ടി വരുന്നത്. എന്നാല്‍ അന്നു രണ്ടാം സൂപ്പര്‍ ഓവറും ടൈ ആയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. ഒരുപാട് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുള്ള ചോദ്യമായിരിക്കും ഇത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

1

മൂന്നാം സൂപ്പര്‍ ഓവറുണ്ടാവില്ല

രണ്ടാം സൂപ്പര്‍ ഓവറും ടൈ ആവുകയാണെങ്കില്‍ മൂന്നാം സൂപ്പര്‍ ഓവര്‍ നടത്തില്ല. പകരം രണ്ടാം സൂപ്പര്‍ ഓവറിലും വിജയികളില്ലെങ്കില്‍ ഇരുടീമുകളും പോയിന്റ് പങ്കിടും. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കു ശേഷം സൂപ്പര്‍ ഓവര്‍ കളിക്കേണ്ടതില്ലെന്നു ഈ സീസണിലെ ടൂര്‍ണമെന്റിനു മുമ്പ് എട്ടു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.

മാത്രമല്ല ഉച്ചയ്ക്കു ശേഷം നടക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കൂ ശേഷം സൂപ്പര്‍ ഓവര്‍ തുടരേണ്ടതില്ലെന്നും ക്യാപ്റ്റന്‍മാര്‍ ധാരണയിലെത്തിയിരുന്നു. സാധാരണയായി ഐപിഎല്ലില്‍ ഒരു മല്‍സരത്തിന്റെ ദൈര്‍ഘ്യം നാലു മണിക്കൂറാണ്. അര മണിക്കൂറിനുള്ളില്‍ രണ്ടു സൂപ്പര്‍ ഓവറുകള്‍ അവസാനിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ തന്നെ മൂന്നാം സൂപ്പര്‍ ക്രിക്കറ്റ് പ്രേമികള്‍ ഐപിഎല്ലില്‍ പ്രതീക്ഷിക്കേണ്ടതില്ല.

മുംബൈ- പഞ്ചാബ് പോര്

ഞായറാഴ്ച നടന്ന മുംബൈ-പഞ്ചാബ് മല്‍സരത്തിലെ ആദ്യത്തെ സൂപ്പര്‍ ഓവര്‍ ഇന്ത്യന്‍ സമയം രാത്രി 11.29നായിരുന്നു ആരംഭിച്ചത്. അവസാനിച്ചതാവട്ടെ ഏകദേശം 11.46നുമായിരുന്നു. രണ്ടാം സൂപ്പര്‍ ഓവര്‍ 11.55നായിരുന്നു തുടങ്ങിയത്. അവസാനിച്ചത് 12.12നായിരുന്നു. കട്ട് ഓഫ് സമയത്തിനും അഞ്ചു മിനിറ്റ് മുമ്പായിരുന്നു രണ്ടാം സൂപ്പര്‍ ഓവര്‍ തുടങ്ങിയത്.

രണ്ടാം സൂപ്പര്‍ ഓവറില്‍ ഏതൊക്കെ താരങ്ങളെ ഇറക്കാമെന്ന ടീമുകളുടെ ആശയക്കുഴപ്പമായിരുന്നു കളി തുടങ്ങുന്നത് വൈകാന്‍ കാരണം. 12 മണി കഴിഞ്ഞിരുന്നെങ്കില്‍ രണ്ടാം സൂപ്പര്‍ ഓവര്‍ നടക്കില്ലായിരുന്നു. പകരം മുംബൈ, പഞ്ചാബ് ടീമുകള്‍ പോയിന്റ് വയ്ക്കുകയായിരുന്നു ചെയ്യുക.

Story first published: Tuesday, October 20, 2020, 19:15 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+