IPL 2020: ധോണി ആയത് കൊണ്ട് ഹാപ്പി- തന്റെ റെക്കോര്‍ഡ് തിരുത്തിയ 'തല'യെ അഭിനന്ദിച്ച് റെയ്‌ന
ദുബായ്: ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന തന്റെ റെക്കോര്‍ഡ് തട്ടിയെടുത്ത ടീമംഗവും അടുത്ത സുഹൃത്തുമായ എംഎസ് ധോണിയെ അഭിനന്ദിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം സുരേഷ് റെയ്‌ന. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണിലെ ടൂര്‍ണമെന്റില്‍ നിന്നും റെയ്‌ന വിട്ടുനിന്നിരുന്നു. ഇതോടെയാണ് ധോണി റെക്കോര്‍ഡിന് അവകാശിയായത്.

ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമായതില്‍ അഭിനന്ദനങ്ങള്‍ മഹി ഭായ്. എന്റെ റെക്കോര്‍ഡ് തിരുത്തിയത് നിങ്ങള്‍ ആയതില്‍ സന്തോഷമുണ്ട്. ഇന്നത്തെ മല്‍സരത്തിന് എല്ലാ വിധം ആശംസകളും. ഈ സീസണിലെ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ച്ചയായും നേടുമെന്ന് തനിക്കുറപ്പുണ്ടെന്നുമായിരുന്നു റെയ്‌ന ട്വീറ്റ് ചെയ്തത്.
ടൂര്‍ണമെന്റിനായി യുഎഇയിലേക്കു തിരിക്കുന്നതിനു മുമ്പ് ചെന്നൈില്‍ സിഎസ്‌കെയുടെ ഒരാഴ്ചത്തെ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാംപില്‍ റെയ്‌നയും ടീമിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്നു ടീമിനൊപ്പം യുഎഇയിലെത്തി ഒരാഴ്ചയ്ക്കു ശേഷം കൊവിഡ് പരിശോധനയില്‍ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റെയ്‌ന വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് നാട്ടിലേക്കു മടങ്ങിയത്.
അതേസമയം, ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഏതെങ്കിലുമൊരു ലീഗില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമെന്ന ലോക റെക്കോര്‍ഡിനും ധോണി അവകാശിയായിരുന്നു. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ 194ാമത്തെ മല്‍സരമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ളത്.
194 മല്‍സരങ്ങളില്‍ നിന്നും 42.22 ശരാശരിയില്‍ ധോണി 4476 റണ്‍സ് നേടിയിട്ടുണ്ട്. 193 മല്‍സരങ്ങളില്‍ നിന്നും 33.34 ശരാശരിയില്‍ 5368 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള റെയ്‌നയുടെ സമ്പാദ്യം. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ കൂടിയാണ് അദ്ദേഹം. റെയ്‌നയ്ക്കു പിറകില്‍ ഐപിഎല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ഇറങ്ങിയ താരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 192 മല്‍സരങ്ങളില്‍ നിന്നും 31.87 ശരാശരിയില്‍ 5068 റണ്‍സ് ഹിറ്റ്മാന്‍ നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications