Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടി20യിലെ കിങ്- അത് ഇപ്പോഴും ധോണി തന്നെ! കോലിയെ പിന്നിലാക്കി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ലെങ്കിലും ടി20യിലെ കിങ് താന്‍ തന്നെയാണെന്ന് എംഎസ് ധോണി വീണ്ടും തെളിയിച്ചു. ഒരു ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് റേഡിയോ ചാനലിന്റെ പോളിലാണ് ധോണി വിജയിയായത്. 'ടി കാ കിങ്' (ടി20യിലെ രാജാവ്) എന്ന പേരില്‍ നടത്തിയ പോളിലാണ് ധോണി മുന്നിലെത്തിയത്.

1

സ്‌പോര്‍ട്‌സ് ഫ്‌ളാഷസെന്ന രാജ്യത്തെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് റേഡിയോ ചാനലായിരുന്നു ഐപിഎല്‍ ലഹരിക്കിടെ പോള്‍ സംഘടിപ്പിച്ചത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 12 ലക്ഷം പേര്‍ പോളില്‍ പങ്കെടുത്തുവെന്ന് സ്‌പോര്‍ട്‌സ് ഫ്‌ളാഷസ് ചാനല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ടീമുകളില്‍ നിന്നായി 128 താരങ്ങളെയാണ് ആദ്യം തിരഞ്ഞെടുത്തത്. ഇവര്‍ പരസ്പരം 127 മല്‍സരങ്ങളിലായി ഏറ്റുമുട്ടി. ടീമുകള്‍ തമ്മിലായിരുന്നില്ല മറിച്ച് താരങ്ങള്‍ തമ്മിലായിരുന്നു അങ്കം. നിലവിലെ ഐപിഎല്ലിലെയും മുന്‍ പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു സ്‌പോര്‍ട്‌സ് ഫ്‌ളാഷസ് ചാനലിന്റെ കമന്റേറ്റര്‍മാരുടെ വിദഗ്ധ പാനല്‍ 128 കളിക്കാരെ തിരഞ്ഞെടുത്തത്. തുടര്‍ന്നുള്ള 127 മല്‍സരങ്ങളുടെ വോട്ടിങ് സ്‌പോര്‍ട്‌സ് ഫ്‌ളാഷസിന്റെ വിവിധ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സംഘടിപ്പിക്കുകയായിരുന്നു.

ഇതുവരെ നടന്ന ഐപിഎല്‍ മല്‍സരങ്ങളെപ്പോലെ തന്നെ തന്നെയായിരുന്നു ഓരോ മല്‍സരങ്ങളുടെയും പോള്‍ സംഘടിപ്പിച്ചത്. ആദ്യ സെമി ഫൈനലില്‍ ധോണിയും യുവരാജ് സിങുമായിരുന്നു ഏറ്റുമുട്ടിയത്. രണ്ടാം സെമിയില്‍ വിരാട് കോലിയും രോഹിത് ശര്‍മയും മുഖാമുഖം വന്നു. ധോണിയും കോലിയും തമ്മിലായിരുന്നു ഫൈനല്‍. ഒടുവില്‍ ശ്രോതാക്കള്‍ ധോണിക്കു ടി20യിലെ രാജാവ് പട്ടവും ചാര്‍ത്തിക്കൊടുത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും ധോണിയെ ക്രിക്കറ്റിലെ രാജാവായി തന്നെയാണ് ഇപ്പോഴും ആരാധകര്‍ പരിഗണിക്കുന്നതെന്നും രാജ്യത്തിനു വേണ്ടി മുമ്പ് നല്‍കിയ സംഭാവനകളാണ് ഇതിനു കാരണമെന്നും അദ്ദേഹം ഗെയിമിലെ യഥാര്‍ഥ ഇതിഹാസമാണെന്നും സ്‌പോര്‍ട്‌സ് ഫ്‌ളാഷസ് ചാനലിന്റെ സ്ഥാപകനായ രമണ്‍ രഹേജ സര്‍വ്വേയെക്കുറിച്ച് അഭിപ്രായപ്പെട്ടു.

ക്രിക്കറ്റ് ആരാധകരെക്കുറിച്ചും അവരുടെ ഐക്കണ്‍ താരങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെയൊരു പോള്‍ സംഘടിപ്പിച്ചത്. 32 ദിവസം കൊണ്ട് 40 ലക്ഷം വ്യൂസാണ് ഞങ്ങള്‍ക്കു ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കായിക ഇനമെന്ന ക്രിക്കറ്റിന്റെ സ്ഥാനത്തിന് ഇളക്കം തട്ടാന്‍ പോവില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഈ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കു വേണ്ടി 350 ഏകദിനങ്ങളിലും 90 ടെസ്റ്റുകളിലും 98 ടി20കളിലും കളിച്ച ശേഷമായിരുന്നു അദ്ദേഹം പടിയിറങ്ങിയത്. നിലവില്‍ യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ സിഎസ്‌കെയെ നയിച്ചു കൊണ്ടിരിക്കുകയാണ് ധോണി.

Story first published: Tuesday, October 13, 2020, 17:36 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+