IPL 2020: ധോണി ഐപിഎല്ലും മതിയാക്കുന്നു! പിന്നെ എന്തുകൊണ്ട് അങ്ങനെ? ആരാധകരുടെ ചോദ്യം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി ക്രിക്കറ്റിനോടു പൂര്‍ണമായി വിട പറയാന്‍ തയ്യാറെടുക്കുകയാണോ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം വിരമിച്ച ധോണി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലോടെ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞേക്കുമെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ഐപിഎല്ലില്‍ ഓരോ മല്‍സരശേഷവുമുള്ള ധോണിയുടെ പ്രവര്‍ത്തിയാണ് ഈ സംശയത്തിനു വഴിവച്ചത്. തന്റെ ഏഴാം നമ്പര്‍ ജഴ്‌സി മല്‍സരത്തിനു ശേഷം ധോണി എതിര്‍ ടീമിലെ കളിക്കാരന് നല്‍കുന്നതും ജഴ്‌സിയില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതും ഇത്തവണ പതിവ് കാഴ്ചയാണ്. ഇതോടെയാണ് ധോണി വിരമിക്കുന്നതിനു മുന്നോടിയായാണ് തന്റെ ജഴ്‌സി ഇങ്ങനെ എതിര്‍ താരങ്ങള്‍ക്കു നല്‍കുന്നതെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
ഏറ്റവും അവസാനമായി വെള്ളിയാഴ്ച രാത്രി മുംബൈ ഇന്ത്യന്‍സിനോടു സിഎസ്‌കെ പത്തു വിക്കറ്റിനു തോറ്റ ശേഷം ധോണി തന്റെ ജഴ്‌സി മുംബൈയുടെ ക്രുനാല്‍ പാണ്ഡ്യ- ഹാര്‍ദിക് പാണ്ഡ്യ സഹോദരന്‍മാര്‍ക്കു സമ്മാനിച്ചിരുന്നു.

ഒരുപക്ഷെ ഇനി കാണില്ല
ഈ സീസണില്‍ ധോണി ഭായ് തന്റെ ജഴ്‌സി എല്ലാവര്‍ക്കും നല്‍കുകയാണ്. ഒരുപക്ഷെ ഫീല്‍ഡില്‍ അദ്ദേഹത്തെ നമ്മള്‍ അവസാനമായി കാണുന്ന സീസണായിരിക്കും ഇതെന്നായിരുന്നു ഒരു ട്വീറ്റ്.
നിരവധി താരങ്ങള്‍ക്കാണ് ധോണിയുടെ ഓട്ടോഗ്രാഫോടു കൂടി കൂടിയ ജഴ്‌സി ഈ വര്‍ഷം ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ അവസാനത്തെ വര്‍ഷമാണോയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

ധോണി യുഗത്തിന് അന്ത്യമോ?
ജഴ്‌സി കൈമാറുകയാണ്... ഐപിഎല്ലില്‍ എംഎസ് ധോണി യുഗത്തിന്റെ അന്ത്യമാണോയിതെന്നായിരുന്നു ഒരു യൂസറുടെ സംശയം.
മഹിയുടെ അവസാന വര്‍ഷമാണിതെന്നു തോന്നു. എല്ലാവരും ഓട്ടോഗ്രാഫുകളും ജഴ്‌സികളും വാങ്ങുന്നുണ്ട്. അടുത്ത വര്‍ഷവും അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.

അവസാനത്തേതെന്ന് പറയരുത്
എന്തുകൊണ്ടാണ് എംഎസ് ധോണി തന്റെ ജഴ്‌സി ഓരോ മല്‍സരത്തിനു ശേഷവും എതിര്‍ ടീം കളിക്കാര്‍ക്കു സമ്മാനിക്കുന്നത്? വീണ്ടുമൊരു കടുപ്പമേറിയ തീരുമാനം എടുക്കാനാണോ അദ്ദേഹത്തിന്റെ നീക്കം? ദയവു ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വേണം. യുവനിരയ്‌ക്കൊപ്പം വീണ്ടുമൊരു ട്രോഫി കൂടി അദ്ദേഹം നേടണമെന്ന് തങ്ങളെല്ലാം ആഗ്രഹിക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
എന്തുകൊണ്ടാണ് അദ്ദേഹം ജഴ്‌സി കൈമാറുന്നത്? ഈ സീസണിലെ ഐപിഎല്ലില്‍ ധോണിയുടെ അവസാനത്തേത് ആണെന്നു ദയവ് ചെയ്തു പറയരുത്, ഈ വര്‍ഷം ഇതിനകം തന്നെ ഹൃദയഭേദമായ പലതും ഏറ്റുവാങ്ങേണ്ടി വന്നതായി ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications