IPL 2020: റെയ്‌നയുടെ വിലയറിഞ്ഞു! ഏഴില്‍ അഞ്ചിലും പൊട്ടി- പ്ലീസ് തിരികെ വരൂവെന്ന് ഫാന്‍സ്
ഐപിഎല്ലില്‍ തിരിച്ചടികള്‍ നിന്നും തിരിച്ചടികളിലേക്കു കൂപ്പുകുത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ? ശനിയാഴ്ച രാത്രി നടന്ന കളിയില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 37 റണ്‍സിനാണ് എംഎസ് ധോണിയും സംഘവും തോല്‍വി സമ്മതിച്ചത്. ഈ സീസണില്‍ സിഎസ്‌കെ പാതി മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ക്കു ജയിക്കാനായിട്ടുള്ളൂ. അഞ്ചു കളികളിലും സിഎസ്‌കെ പരാജയം രുചിച്ചു.
ഇതോടെ ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന മടങ്ങിയെത്തി സിഎസ്‌കെയെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ആരാധകര്‍. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് റെയ്‌ന ടീമില്‍ തിരികെയെത്തണമെന്ന് അപേക്ഷിച്ചിരിക്കുന്നത്.

റെയ്‌നയുടെ പിന്‍മാറ്റം
ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായിരുന്നു വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്‍മാറിയത്. ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള യഥാര്‍ഥ കാരണം എന്താണെന്ന് ഇപ്പോഴും അവ്യക്തമാണ്. സിഎസ്‌കെ മാനേജ്‌മെന്റുമായി ഉടക്കിയാണ് അദ്ദേഹം യുഎഇയില്‍ നിന്നും തിരികെ പോയതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വച്ച് സ്വന്തം കുടുംബത്തിനു നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്നാണ് റെയ്‌ന മടങ്ങിയതെന്ന മറ്റൊരു വാദവുമുണ്ടായിരുന്നു.
ഇന്ത്യയിലെത്തിയ ശേഷം സിഎസ്‌കെയിലേക്കു താന്‍ തിരിച്ചുവന്നേക്കുമെന്നുള്ള സൂചനകള്‍ റെയ്‌ന നല്‍കിയിരുന്നു. പക്ഷെ സിഎസ്‌കെ ടീം മാനേജ്‌മെന്റ് ഇതിനോടു വലിയ താല്‍പ്പര്യം കാണിച്ചില്ലെന്നാണ് വിവരം.

റെയ്‌ന പ്ലീസ് മടങ്ങി വരൂ
സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ റെയ്‌നയോട് സിഎസ്‌കെ ടീമിലേക്കു മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആരെങ്കിലുമൊന്ന് റെയ്‌നയെ തിരികെ കൊണ്ടുവരൂയെന്നായിരുന്നു ഒരു ട്വീറ്റ്.
നമുക്ക് സുരേഷ് റെയ്‌നയെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമോ, പ്ലീസ് എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.
സിഎസ്‌കെ ഇപ്പോള്‍ വലിയ കുഴപ്പത്തിലാണ്. ദയവ് ചെയ്ത് സിഎസ്‌കെ ടീമിലേക്കു മടങ്ങിവരൂയെന്ന് ഒരാള്‍ അഭ്യര്‍ഥിച്ചു.

എത്ര തവണ അപേക്ഷിക്കണം?
ദയവു ചെയ്ത് തിരിച്ചുവരൂ റെയ്‌നാ. എത്ര തവണ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കണം, പ്ലീസ് തിരികെ വരൂ റെയ്‌നാ, പ്ലീസ് എന്ന് ഒരാള്‍ അപേക്ഷിച്ചു.
ഇപ്പോള്‍ ടീമില്‍ റെയ്‌നയുടെ പ്രാധാന്യം സിഎസ്‌കെയ്ക്കു മനസ്സിലാവും. ധോണിക്കു തന്റെ വലംകൈയാണ് നഷ്ടമായിരിക്കുന്നതെന്നായിരുന്നു ഒരു ടീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications