Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ട്വിറ്റര്‍ പിന്നെ നോക്കാം, ഇപ്പോള്‍ പ്രകടനത്തില്‍ ശ്രദ്ധിക്കൂ', തെവാത്തിയയെ ഉപദേശിച്ച് സ്മിത്ത്

1

മുംബൈ: ഇന്ത്യയുടെ അയര്‍ലന്‍ഡ് പരമ്പരക്കുള്ള ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്ന താരമാണ് രാഹുല്‍ തെവാത്തിയ. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പര്യടനത്തില്‍ അദ്ദേഹത്തിന് ഇടവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെവാത്തിയയില്‍ വലിയ താല്‍പര്യം കാട്ടിയില്ല. അതുകൊണ്ട് തന്നെ ടീമില്‍ ഇടവും ലഭിച്ചില്ല.

ഇടം പ്രതീക്ഷിച്ചിരുന്ന തെവാത്തിയയെ ഇത് വളരെയധികം നിരാശനാക്കുകയും ചെയ്തു. ട്വിറ്ററിലൂടെ തന്റെ നിരാശ മറച്ചുവെക്കാതെ തെവാത്തിയ പ്രതികരിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ തെവാത്തിയ ട്വിറ്ററില്‍ സമയം കളയാതെ പരിശീലനത്തില്‍ ശ്രദ്ധ നല്‍കി മികവ് കാട്ടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്.

1

'ഇന്ത്യയില്‍ പ്രതിഭാശാലികള്‍ ഏറെയുള്ളതിനാല്‍ താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഓസ്‌ട്രേലിയയിലെ സാഹചര്യം വിലയിരുത്തിയാവും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ടീമിനെ തിരഞ്ഞെടുത്തിരിക്കുക. ട്വിറ്ററില്‍ സമയം കളിയാതെ പരിശീലനത്തില്‍ ശ്രദ്ധ നല്‍കി ആര്‍ക്കും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത വിധത്തിലുള്ള പ്രകടനം കാഴ്ചവെക്കണമെന്നാണ് പറയാനുള്ളത്'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സ്മിത്ത് പറഞ്ഞു.

ഇതിന് മുമ്പ് ഒരു തവണ തെവാത്തിയയെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്നു. അവസാന വര്‍ഷം ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. എന്നാല്‍ പരിക്കും ഫിറ്റ്‌നസും വില്ലനായതോടെ തെവാത്തിയക്ക് കളിക്കാന്‍ അവസരം ലഭിക്കാതെ പോയി. അവസാന ഐപിഎല്ലില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ താരം സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റ് ചെയ്ത് കരുത്തുകാട്ടി. നിലവില്‍ ഇന്ത്യക്ക് ഫിനിഷര്‍മാരായി ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുള്ളതിനാല്‍ ഇന്ത്യക്ക് ഇത്തരമൊരു താരത്തിന്റെ ആവിശ്യം നിലവിലില്ല.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

2

തെവാത്തിയയുടെ പ്രകടനത്തെ തീര്‍ത്തും അവഗണിക്കുന്നത് ശരിയല്ലെന്ന് സുനില്‍ ഗവാസ്‌കറും അഭിപ്രായപ്പെട്ടു. 'അയര്‍ലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ തെവാത്തിയ വേണമായിരുന്നു. ഐപിഎല്ലില്‍ അവന്‍ നന്നായി കളിച്ചു. ടൂര്‍ണമെന്റിലുടെനീളം നന്നായി ബാറ്റ് ചെയ്തു. ഇത്തരമൊരു മികച്ച പ്രകടനം നടത്തുന്നവനെക്കൂടി പരിഗണിച്ച് 16 അംഗ ടീം പ്രഖ്യാപിച്ചാലും പ്രശ്‌നമില്ലായിരുന്നു. അവന്റെ കഠിനാധ്വാനം തിരിച്ചറിയപ്പെടണം'- ഗവാസ്‌കര്‍ പറഞ്ഞു.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

3

നിലവിലെ സാഹചര്യത്തില്‍ തെവാത്തിയ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യത വളരെ കുറവാണ്. 29കാരനായ താരം അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാതെ അദ്ദേഹത്തിന് തിരിച്ചുവരവ് സാധ്യമല്ലെന്ന് തന്നെ പറയാം.

Story first published: Monday, June 20, 2022, 21:56 [IST]
Other articles published on Jun 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+