Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: 2016ല്‍ പാകിസ്താനെതിരേ കളിച്ച ഇന്ത്യന്‍ പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ആറ് പേര്‍ ഇപ്പോഴില്ല

1

ഏഷ്യാ കപ്പിന്റെ പോരാട്ട ചൂടിലേക്ക് ക്രിക്കറ്റ് ലോകം ഉയരുകയാണ്. ഈ മാസം 27നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 28നാണ്. ടി20 ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ല. പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഇല്ലാതെയാണ് ഇറങ്ങുന്നത്.

2016ലാണ് ഇതിന് മുമ്പ് ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ നടന്നത്. അന്ന് ഇന്ത്യ - പാകിസ്താന്‍ മത്സരം നടന്നപ്പോള്‍ ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. വിരാട് കോലിയും മുഹമ്മദ് അമീറും തിളങ്ങിയ മത്സരത്തില്‍ കോലി ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. 2016ല്‍ ഇന്ത്യ പാകിസ്താനെതിരേ ഏഷ്യാ കപ്പ് കളിച്ച പ്ലേയിങ് 11 ഓര്‍മയുണ്ടോ?. പരിശോധിക്കാം.

1

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 83 റണ്‍സില്‍ കൂടാരം കയറ്റാന്‍ ഇന്ത്യക്കായി. 84 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ട് പേരും മത്സരത്തില്‍ ഡെക്കായിരുന്നു. മുഹമ്മദ് അമീറാണ് ആദ്യ ഓവറില്‍ത്തന്നെ രണ്ട് പേരെയും പുറത്താക്കിയത്. രണ്ടാം പന്തില്‍ രോഹിത് മടങ്ങിയപ്പോള്‍ നാലാം പന്തില്‍ രഹാനെയും പുറത്തായി. രണ്ട് പേരും എല്‍ബിയിലാണ് കുടുങ്ങിയത്.

2

ഇത്തവണ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഓപ്പണറായി രോഹിത് ഒപ്പമുണ്ടാവും. എന്നാല്‍ കഹാനെ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് പുറത്താണ്. ടെസ്റ്റില്‍ മാത്രമാണ് ഏറെ നാളുകളായി അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലിയായിരുന്നു. 49 റണ്‍സുമായി ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ കോലിക്കായിരുന്നു. കളിയിലെ താരമായതും കോലിയാണ്. ഇത്തവണയും ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കോലിയുണ്ടാവും.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

3

നാലാം നമ്പറില്‍ 2016ല്‍ ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നത് സുരേഷ് റെയ്‌നയാണ്. 1 റണ്‍സാണ് മത്സരത്തില്‍ റെയ്‌ന നേടിയത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് റെയ്‌ന മതിയാക്കിയിരുന്നു. ഇത്തവണ ഇന്ത്യ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങാണ് 2016ല്‍ ഇന്ത്യക്കൊപ്പം കളിച്ചത്. 32 പന്ത് നേരിട്ട് 14 റണ്‍സുമായി യുവി പുറത്താവാതെ നിന്നു. ഒരു വിക്കറ്റും അദ്ദേഹം നേടി. ഇതിനോടകം യുവി വിരമിച്ചു. ഇത്തവണ റിഷഭ് പന്താവും അഞ്ചാം നമ്പറില്‍ ഇന്ത്യക്കൊപ്പം ഉണ്ടാവുക.

ആറാമനായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് 2016ല്‍ ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നത്. ഡെക്കിന് താരം പുറത്തായെങ്കിലും പന്തുകൊണ്ട് തിളങ്ങി. മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇത്തവണയും ഹര്‍ദിക് ആറാം നമ്പറിലുണ്ടാവും. ഇന്ത്യയുടെ ക്യാപ്റ്റനായി എംഎസ് ധോണിയായിരുന്നു ഉണ്ടായിരുന്നത്. 2020ല്‍ ധോണി വിരമിച്ചിരുന്നു. ഇത്തവണ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ ഇന്ത്യക്കൊപ്പം ഇറങ്ങാനാണ് സാധ്യത.

'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

4

എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയെയാണ് 2016ല്‍ ഇന്ത്യ കളിപ്പിച്ചത്. ഇത്തവണയും ജഡേജക്ക് പ്ലേയിങ് 11 സ്ഥാനം ഉറപ്പ്. ഒമ്പതാം നമ്പറില്‍ ആര്‍ അശ്വിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ബാറ്റിങ്ങില്‍ താരം ഇറങ്ങിയില്ല. മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. ഇത്തവണയും ഇന്ത്യയുടെ പ്ലേയിങ് 11 അശ്വിന്‍ എത്താനുള്ള സാധ്യത കൂടുതലാണ്. 10ാം നമ്പറില്‍ ആശിഷ് നെഹ്‌റയെയാണ് ഇന്ത്യ പരിഗണിച്ചത്. നെഹ്‌റ 1 വിക്കറ്റും നേടി. ഇതിനോടകം നെഹ്‌റ വിരമിച്ചിട്ടുണ്ട്. 11ാമനായി ജസ്പ്രീത് ബുംറയാണ് 2016ല്‍ ടീമിലുണ്ടായിരുന്നത്. 1 വിക്കറ്റാണ് ബുംറ നേടിയത്. ഇത്തവണ പരിക്കിനെത്തുടര്‍ന്ന് ബുംറ ഏഷ്യാ കപ്പ് കളിക്കുന്നില്ല.

5

2016ലെ ഇന്ത്യന്‍ പ്ലേയിങ് 11: അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹര്‍ദിക് പാണ്ഡ്യ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ.

Story first published: Tuesday, August 23, 2022, 12:21 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+