കപ്പിലല്ല കാര്യം, പ്രിയ ടീം മുംബൈയോ, ചെന്നൈയോ അല്ല! ഫേവറിറ്റ് ഐപിഎല്‍ ടീം അവരെന്ന് ഹര്‍മന്‍പ്രീത്

മുംബൈ: ഐപിഎല്ലില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഹര്‍മന്‍പ്രീത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യ ഫൈനല്‍ കളിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
ടിറ്ററില്‍ ഒരു ചോദ്യോത്തര സെഷനിലാണ് തനിക്കു പ്രിയപ്പെട്ട ഐപിഎല്‍ ടീം ഏതാണെന്നു ഹര്‍മന്‍പ്രീത് തുറന്നു പറഞ്ഞത്. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്നു താരം വെളിപ്പെടുത്തിയില്ല.

ഐപിഎല്ലില്‍ നിങ്ങളുടെ പ്രിയപ്പെട്ട ടീം ഏതെന്നായിരുന്നു ചോദ്യം. ആര്‍സിബിയെന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ മറുപടി. ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന ടീം കൂടിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മികച്ച താര നിരയുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ കിരീടം നേടാന്‍ ആര്‍സിബിക്കു സാധിച്ചിട്ടില്ല. രണ്ടു തവണ ഫൈനലിലെത്തിയതാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ മികച്ച പ്രകടനം.

കന്നിക്കിരീടം കൈയെത്തും ദൂരത്ത് വഴുതിപ്പോയെങ്കിലും ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീം ഏറെ പ്രശംസയേറ്റു വാങ്ങിയിരുന്നു. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലിലേക്കു മുന്നേറിയ ഇന്ത്യക്കു ഒടുവില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ ഓസീസിനെ തകര്‍ത്തുവിട്ട ഇന്ത്യക്കു ഫൈനലില്‍ ഇതാവര്‍ത്തിക്കാനായില്ല. കൗമാരക്കാരിയായ ഓപ്പണര്‍ ഷഫാലി വര്‍മയും സ്പിന്നര്‍ പൂനം യാദവുമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

വനിതകള്‍ക്കും ഐപിഎല്‍ ആരംഭിക്കാന്‍ ബിസിസിഐ തയ്യാറാവണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. അടുത്ത വര്‍ഷം തന്നെ വനിതാ ഐപിഎല്‍ ആരംഭിക്കണം. പുരുഷന്‍മാരുടെ ഐപിഎല്‍ പോലെ വലിയ രീതിയില്‍ വേണമെന്നില്ല. നിയമങ്ങളില്‍ ചില മാറ്റങ്ങളും വരുത്താം. നാലു വിദേശ താരങ്ങള്‍ക്കു പകരം അഞ്ചോ, ആറോ വിദേശ താരങ്ങളെ പ്രഥമ ഐപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിക്കും കളിപ്പിക്കാമെന്നും മിതാലി നിര്‍ദേശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications