ബംഗ്ലാദേശ് പര്യടനത്തില്‍ ടീമില്‍, ഇന്ത്യക്കായി അടുത്ത ലോകകപ്പ് കളിക്കില്ല! അറിയാം
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 1-2നു കൈവിട്ടിരുന്നു. ടെസ്റ്റില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്ന ചിലരെ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധ്യതയില്ല. ലോകകപ്പില്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലാത്തവര്‍ ആരൊക്കെയെന്നു നോക്കാം.

അക്ഷര്‍ പട്ടേല്‍
ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരാള്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റപ്പോള്‍ സ്ഥിരമായി അക്ഷറിനു അവസരം ലഭിച്ചു കൊണ്ടിരുന്നു.
പരിക്കു കാരണം കഴിഞ്ഞ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ജഡേജയ്ക്കു നഷ്ടമായിരുന്നു. പകരം അക്ഷര്‍ ടീമിലേക്കു വരികയും ചെയ്തു. എന്നാല്‍ അടുത്ത ഏകദിന ലോകകപ്പില്‍ ജഡ്ഡുവെത്തുന്നതോടെ അക്ഷര്‍ പുറത്താവും.

രാഹുല്‍ ത്രിപാഠി
ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും കളിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ് രാഹുല്‍ ത്രിപാഠി. നേരത്തേയും ചില പരമ്പരകളില്‍ അദ്ദേഹം സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല.
നടക്കാനിരിക്കുന്ന പരമ്പരകളില്‍പ്പോലും ത്രിപാഠിക്ക് ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാവുമോയെന്ന കാര്യം സംശയമാണ്. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പിലും അദ്ദേഹത്തെ ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല.
Also Read: IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

ഷഹബാസ് അഹമ്മദ്
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവാന്‍ സാധ്യത തീരെ കുറവുള്ള മറ്റൊരു താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിച്ച ചുരുക്കം അവസരങ്ങളില്‍ മികവ് പുറത്തെടുക്കാന്‍ ഷഹബാസിനായിട്ടില്ല.
വൈകാതെ തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിനു പുറത്താവുകയും ചെയ്യും. 2023ലെ ലോകകപ്പില്‍ ഷഹബാസിനു ഇന്ത്യന് സംഘത്തില്‍ ഇടമുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പാണ്.

കുല്‍ദീപ് സെന്‍
ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍. കന്നി മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളും അദ്ദേഹം നേടി. പക്ഷെ പരിക്കു കാരണം അടുത്ത രണ്ടു കളിയിലും പുറത്തിരിക്കേണ്ടി വന്നു.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നവരടക്കമുള്ള സീനിയര്‍ പേസര്‍മാരുള്ളതിനാല്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കുല്‍ദീപിനു ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല.
Also Read: IPL 2023: ഇവര്‍ക്ക് 'പൊന്നുംവില', ലേലത്തില്‍ വന്‍ ഡിമാന്റുള്ള വിദേശ ഓള്‍റൗണ്ടര്‍മാരിതാ

ദീപക് ചാഹര്‍
പരിക്കുകളുടെ തോഴനായി മാറിയിരിക്കുകയാണ്. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും സ്വിങ് ബൗളറുമായ ദീപക് ചാഹര്‍. പരിക്കു കാരണം ഈ പരമ്പരയും താരത്തിനു പൂര്‍ത്തിയാക്കാനായില്ല. അവസരം ലഭിക്കുമ്പോള്‍ മോശമല്ലാത്ത പ്രകടനം ചാഹര്‍ കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും പരിക്ക് വിടാതെ പിന്തുടരുകയാണ്.
പരിക്കിനെ തുടര്‍ന്നു ഇടയ്ക്കിടെ പുറത്തിരിക്കുന്നത് ശീലമാക്കി മാറ്റിയ ചാഹറിനെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications