
സഞ്ജു സാംസണ്‍
ഇന്ത്യ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സാന്നിധ്യം ഇന്ത്യക്ക് വളരെ ഗുണം ചെയ്യുമെന്ന് തന്നെ പറയാം.
സഞ്ജുവിനെ ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാം. ഏകദിനത്തില്‍ 66ന് മുകളിലാണ് താരത്തിന്റെ ശരാശരി.
ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെക്കാളൊക്കെ ഏകദിന ഫോര്‍മാറ്റില്‍ മികവ് കാട്ടാന്‍ സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യ വേണ്ടത്ര അവസരം നല്‍കുന്നില്ല.
ലോകകപ്പ് വരാനിരിക്കെ ഇന്ത്യ സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കി പിന്തുണക്കേണ്ടതായുണ്ട്. ഇന്ത്യയുടെ മധ്യനിരയുടെ ആശങ്ക പരിഹരിക്കാന്‍ സഞ്ജുവിന് സാധിക്കും.
നാലാം നമ്പറില്‍ ഇന്ത്യക്ക് നിലവിലെ മറ്റാരെക്കാളും വിശ്വസിക്കാവുന്നത് സഞ്ജുവിനെയാണ്.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

റുതുരാജ് ഗെയ്ക്‌വാദ്
ഇന്ത്യ കൂടുതല്‍ അവസരം നല്‍കി പിന്തുണക്കേണ്ട താരമാണ് റുതുരാജ് ഗെയ്ക് വാദ്. നിലവില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ മുഖ്യ ഓപ്പണര്‍മാര്‍.
ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരനായി ഇഷാന്‍ കിഷനാണെത്തുന്നത്. ഇഷാന്‍ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയ ശേഷം പിന്നീട് ഒരു മത്സരത്തില്‍ പോലും തിളങ്ങിയിട്ടില്ല.
ഈ സാഹചര്യത്തില്‍ ബാക്കപ്പ് ഓപ്പണറായി ഇഷാനെ പരിഗണിക്കുന്നതില്‍ വലിയ കാര്യമില്ല. ഇന്ത്യ ഈ സ്ഥാനത്തേക്ക് വളര്‍ത്തേണ്ട താരമാണ് റുതുരാജ് ഗെയ്ക് വാദ്.
ക്ലാസിക് ശൈലിയുള്ള താരം നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. എന്നാല്‍ ഇന്ത്യ അധികം അവസരം താരത്തിന് നല്‍കിയിട്ടില്ല.
എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യ കൂടുതല്‍ അവസരം നല്‍കി റുതുരാജിനെ ടീമിലേക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

ദീപക് ഹൂഡ
ഇന്ത്യയുടെ നിലവിലെ ഏറ്റവും വലിയ തലവേദനകളിലൊന്ന് പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്റെ അഭാവമാണ്. ടോപ് ഓഡറിലെ ഒരു ബാറ്റ്‌സ്മാന്‍ പോലും പന്തെറിയാന്‍ മിടുക്കില്ലാത്ത താരമാണ്.
വിരാട് കോലിയും രോഹിത് ശര്‍മയും സ്പിന്നെറിയുന്നവരാണെങ്കിലും ഇപ്പോള്‍ അവര്‍ അതിന് തയ്യാറാവുന്നില്ല.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ദീപക് ഹൂഡയെപ്പോലൊരു താരത്തെ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനും പാര്‍ട്ട് ടൈം ബൗളറായി തിളങ്ങാനും ഹൂഡക്ക് സാധിക്കും.
എന്നാല്‍ ഹൂഡയെ ഇന്ത്യ ടി20യിലേക്കാണ് കൂടുതല്‍ പരിഗണിക്കുന്നത്. ഏകദിനത്തില്‍ ഹൂഡക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് പറയാം.
നിലവിലെ ടീമിന്റെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഹൂഡയെപ്പോലൊരു താരം ഇന്ത്യന്‍ ടീമില്‍ അത്യാവശ്യമാമെന്ന് പറയാം.
Also Read: World Cup 2023: ശ്രേയസിന് പരിക്ക്, ലോകകപ്പിനുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ഭുവനേശ്വര്‍ കുമാറിനെ തിരികെ കൊണ്ടുവരേണ്ടതായുണ്ട്. ജസ്പ്രീത് ബുംറയുടെ അഭാവം നിലനില്‍ക്കെ ഭുവനേശ്വറിനെപ്പോലൊരു സീനിയര്‍ പേസറെ ഇന്ത്യക്ക് ആവിശ്യമാണ്.
ഭുവനേശ്വറിന്റെ ന്യൂബോളിലെ സ്വിങ്ങും ഡെത്ത് ഓവറിലെ മികവും ഇന്ത്യ ആവിശ്യപ്പെടുന്നു. ഇന്ത്യയുടെ നിലവിലെ ബൗളര്‍മാരെല്ലാം ഡെത്ത് ഓവറില്‍ നിരാശപ്പെടുത്തുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഭുവിയെപ്പോലൊരു സീനിയര്‍ പേസറെ അത്യാവശ്യമാണെന്ന് പറയാം.

ദീപക് ചഹാര്‍
ഇന്ത്യ എത്രയും വേഗം ദീപക് ചഹാറിനെയും ടീമിലേക്ക് പരിഗണിക്കേണ്ടതാണ്. പരിക്കേറ്റ് വിശ്രമത്തിലുള്ള താരമാണ് ദീപക്. താരം നിലവില്‍ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പിനുള്ള ടീമിലും ഇന്ത്യ ദീപക്കിനെ പരിഗണിക്കണം. ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന പേസ് ബൗളര്‍മാരുടെ എണ്ണം ഇന്ത്യക്ക് ഉയര്‍ത്തേണ്ടതായുണ്ട്.
അതുകൊണ്ട് തന്നെ ദീപക് ചഹാറിനെയും ഇന്ത്യ ഏകദിന ടീമിലേക്ക് തിരികെ വിളിക്കണം.


Click it and Unblock the Notifications












