Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'നാന്നൂറാന്‍' ആവാന്‍ അശ്വിന്‍- വാതില്‍ തുറന്ന് കുംബ്ലെയും കപിലും കാത്തിരിക്കുന്നു

ഇംഗ്ലണ്ടിനെതിരേ ഈ മാസം 24 മുതല്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ നാഴികക്കല്ലാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ കാത്തിരിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നായി 17 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തു കഴിഞ്ഞു. രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെയാണിത്.

മൂന്നാം ടെസ്റ്റിലും ഫോം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് സൂപ്പര്‍ സ്പിന്നര്‍. രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ട് പ്രകടനമായിരുന്നു അശ്വിന്‍ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഉജ്ജ്വല സെഞ്ച്വറിയും നേടിയിരുന്നു. 300ലേറെ റണ്‍സിന്റെ മാര്‍ജിനിലായിരുന്നു ചെന്നൈയില്‍ ഇംഗ്ലീഷുകാരെ ഇന്ത്യ കശാപ്പ് ചെയ്തത്.

ആറു വിക്കറ്റുകള്‍ കൂടി

ആറു വിക്കറ്റുകള്‍ കൂടി

ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികിലാണ് അശ്വിന്‍. മൂന്നാം ടെസ്റ്റില്‍ വെറും ആറു വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ അദ്ദേഹം 400 വിക്കറ്റ് ക്ലബ്ബില്‍ അംഗമായി മാറും. നിലവില്‍ 394 വിക്കറ്റുകള്‍ അശ്വിന്റെ അക്കൗണ്ടിലുണ്ട്. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ തന്നെ അശ്വിന്‍ എലൈറ്റ് ക്ലബ്ബിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെ ഇന്ത്യന്‍ താരമാവും

മൂന്നാമത്തെ ഇന്ത്യന്‍ താരമാവും

പിങ്ക് ബോള്‍ ടെസ്റ്റില്‍ 400 വിക്കറ്റ് തികയ്ക്കാനായാല്‍ ടെസ്റ്റില്‍ ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറും. മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയും (619) മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവും (434) മാത്രമേ നേരത്തേ 400 വിക്കറ്റ് ക്ലബ്ബിലെത്തിയിട്ടുള്ളൂ. ലോക ക്രിക്കറ്റില്‍ ഇതുവരെ 10 താരങ്ങളാണ് 400ലേറേ വിക്കറ്റ് നേടിയിട്ടുള്ളത്.

മുരളിയാണ് കിങ്

മുരളിയാണ് കിങ്

800 വിക്കറ്റുകളുമായി ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍ മറ്റാര്‍ക്കും സ്വപ്‌നം പോലും കാണാനാവാത്ത നേട്ടവുമായി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ കിങായ ഷെയ്ന്‍ വോണാണ് 708 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്ത്. ഇന്ത്യന്‍ അഭിമാനമായി കുംബ്ലെ 619 വിക്കറ്റുകളോടെ മൂന്നാംസ്ഥാനത്തുണ്ട്.
ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ (611), ഓസ്‌ട്രേലിയയുടെ മുന്‍ പേസ് വിസ്മയം ഗ്ലെന്‍ മഗ്രാത്ത് (563), വെസ്റ്റ് ഇന്‍ഡീസിന്റെ കോട്‌നി വാല്‍ഷ് (519), ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (519), ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ (439), കപില്‍ (434), ശ്രീലങ്കയുടെ രംഗന ഹെരാത്ത് (433) എന്നിവരാണ് നാലു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

2011ല്‍ അരങ്ങേറി

2011ല്‍ അരങ്ങേറി

2011ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ അശ്വിന്‍ നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യഘടകമായിരുന്നു. എന്നാല്‍ പിന്നീട് നിശ്ചിത ഓവര്‍ ടീമില്‍ സ്ഥാനം നഷ്ടമായ അദ്ദേഹം ടെസ്റ്റില്‍ മാത്രം തുടരുകയായിരുന്നു.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് 34കാരനായ അശ്വിന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ ഇന്ത്യ ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ 2-1ന്റെ ഐതിഹാസിക വിജയം നേടിയപ്പോഴും അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു.

Story first published: Saturday, February 20, 2021, 19:19 [IST]
Other articles published on Feb 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+