കിടിലന്‍ ബാറ്റിങ്, ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍നിരയേക്കാള്‍ ബെസ്റ്റ് വാലറ്റം! നോക്കാം

വൈറ്റ് ബോള്‍ ക്രിക്കറ്റിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലും ഇപ്പോള്‍ ടീം ഇന്ത്യയുടെ ആധിപത്യമാണ് നമുക്ക് കാണാന്‍ സാധിക്കുക. ഐസിസിയുടെ ടി20, ഏകദിന റാങ്കിങുകളില്‍ നമ്പര്‍ വണ്‍ പദവിയിലെത്തിയ ഇന്ത്യ ഇപ്പോള്‍ ടെസ്റ്റിലും ഒന്നാം റാങ്കിനു കൈയെത്തുംദൂകത്താണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ 2-0ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു പരമ്പര കൈക്കലാക്കാനായാല്‍ ടെസ്റ്റിലെയും രാജാക്കന്‍മാരാവാം.
നാട്ടില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്താന്‍ അടുത്തെങ്ങും ഒരു ടീമിനും സാധിച്ചിട്ടില്ല. ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഓസീസ് വന്നത്. പക്ഷെ ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റു തുന്നംപാടിയ അവവര്‍ക്കു ഒരിക്കല്‍ക്കൂടി ട്രോഫി അടിയറവയ്‌ക്കേണ്ടി വന്നിരിക്കുകയും ്െചയ്തിരിക്കുകയാണ്.
എതിരാളികളെ നിഷ്പ്രഭരാക്കി നാട്ടില്‍ ഇന്ത്യ റെഡ് ബോള്‍ ക്രിക്കറ്റില്‍ പടയോട്ടം നടത്തുമ്പോള്‍ മുന്‍നിര ബാറ്റിങ്‌നിരയും സ്പിന്നര്‍മാരുമാണ് എല്ലായ്‌പ്പോഴും വാഴ്ത്തപ്പെടാറുള്ളത്. പക്ഷെ ഇവര്‍ക്കൊപ്പം തന്നെ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കാവുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്- അതു വാലറ്റനിരയാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ടീമിനെ കരകയറ്റുന്നത് വാലറ്റക്കാരുടെ പോരാട്ടവീര്യമാണ്. പക്ഷെ അര്‍ഹിച്ച കൈയടി ഇവര്‍ക്കു ലഭിക്കാറുമില്ല. വാലറ്റനിരയുടെ പ്രകടനത്തെക്കുറിച്ച് നോക്കം.

ഇരട്ട ദൗത്യം
യഥാര്‍ഥത്തില്‍ ഇന്ത്യയുടെ മുന്‍നിരയിലുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരേക്കാള്‍ പ്രശംസിക്കപ്പെടേണ്ടത് ലോവര്‍ ഓര്‍ഡറില്‍ കളിക്കുന്നവര്‍ തന്നെയാണ്. കാരണം മുന്‍നിരയുള്ളവര്‍ക്കു നന്നായി ബാറ്റ് ചെയ്്ത് ടീമിനു മികച്ചൊരു ടോട്ടല്‍ നേടിക്കൊടുക്കുകയെന്ന ദൗത്യം മാത്രമേയുള്ളൂ.
പക്ഷെ വാലറ്റക്കാര്‍ക്കു ഇരട്ട ദൗത്യമാണുള്ളത്.
മികച്ച ബൗളിങിലൂടെ ടീമിനു വിക്കറ്റുകള്‍ നേടിക്കൊടുത്ത് എതിരാളികളെ പ്രതിരോധത്തിലാക്കണം. ഒപ്പം ബാറ്റിങില്‍ അവസരം ലഭിച്ചാല്‍ അവിടെയും മികച്ച സംഭാവന നല്‍കുകയും വേണം. ഇവ രണ്ടും ഒരുപോലെ നിര്‍വഹിക്കുന് വാലറ്റം തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നു നിസംശയം പറയാം.
Also Read: IND vs AUS: ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ, ഓസീസ് തിരിച്ചടിക്കും! ഒപ്പവുമെത്തും- കാരണങ്ങള്‍

2021 മുതലുള്ള പ്രകടനം
2021 മുതല്‍ നാട്ടില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ വാലറ്റക്കാര്‍ നടത്തിയ പ്രകടനം മുന്‍നിരയെപ്പോലും നാണിപ്പിക്കുന്നതാണ്. 90ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ളവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. 2021 മുതല്‍ നാട്ടില്‍ വാലറ്റക്കാരുടെ പ്രകടനമെടുത്താല്‍ ഏറ്റവുമുയര്‍ന്ന ശരാശരി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനാണ്. കൂടുതല്‍ റണ്‍സെടുത്തതാവട്ടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും.
ടീമില്‍ ഇപ്പോഴും സ്ഥിരം സാന്നിധ്യമായിട്ടില്ലാത്ത വാഷിങ്ടണ്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും 90.50 ശരാശരിയില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 181 റണ്‍സാണ്. രവീന്ദ്ര ജഡേജയാണ് രണ്ടാംസ്ഥാനത്ത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 57.83 ശരാശരിയില്‍ 347 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.
റിഷഭ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 56.87 ശരാശരിയില്‍ 455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അക്ഷര്‍ പട്ടേലിനാണ് നാലാംസ്ഥാനം. 12 ഇന്നിങ്‌സുകളില്‍ നിന്നും 35.50 ശരാശരിയില്‍ അദ്ദേഹം 355 റണ്‍സെടുത്തു. ആര്‍ അശ്വിനാണ് അഞ്ചാമന്‍. 14 ഇന്നിങ്‌സുകളില്‍ നിന്നും 29 ശരാശരിയില്‍ അദ്ദേഹം 406 റണ്‍സെടുത്തു.
Also Read: യുവിയുടെ ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട! ഒരിക്കലും തകരില്ല, നോക്കാം

ഓസീസിനെതിരേയും വമ്പുകാട്ടി വാലറ്റം
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ വിജയത്തില്‍ വാലറ്റക്കാര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഏഴിന് 240 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 400 വരെയെത്തിച്ചത് രവീന്ദ്ര ജഡേജ (70), അക്ഷര്‍ പട്ടേല്‍ (84), മുഹമ്മദ് ഷമി (37) എന്നിവരുടെ പ്രകടനമായിരുന്നു. ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിക്കുകയും ചെയ്തു.
ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിലും വന്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നും വാലറ്റം ഇന്ത്യയെ കരകയറ്റിയിരുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 263ന് മറുപടിയില്‍ ഇന്ത്യ ഏഴിന് 139ലേക്കു വീണിരുന്നു. പക്ഷെ അക്ഷര്‍ പട്ടേല്‍ (74), ആര്‍ അശ്വിന്‍ (37) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 262 റണ്‍സ് വരെയെത്തിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications