Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ പാണ്ഡ്യയെ ഇനി കണ്‍നിറയെ കാണാം- ആദ്യമായി ചിത്രം പുറത്തുവിട്ട് ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റി ജോടികളായ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും നടിയും മോഡലുമായ ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചിനും അടുത്തിടെ മകന്‍ പിറന്നിരുന്നു. ജൂലൈ 30നായിരുന്നു താന്‍ അച്ഛനായ സന്തോഷ വാര്‍ത്ത ഹാര്‍ദിക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. അന്ന് കുഞ്ഞിന്റെ കൈവിരലില്‍ പിടിക്കുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഹാര്‍ദിക് സന്തോഷം പങ്കിട്ടത്.

1

ഇപ്പോഴിതാ ആദ്യമായി മകന്റെ ചിത്രം ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍. മകനെ കൈകളിലേന്തി താലോലിക്കുന്ന ചിത്രമാണ് ഹാര്‍ദിക് പുറത്തുവിട്ടത്. ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമെന്ന അടിക്കുറിപ്പോടെയായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഫോട്ടോയ്ക്കു താഴെ അഭിനന്ദനമറിയിച്ചിരിക്കുന്നത്. നടന്‍ കരണ്‍ താക്കര്‍, നടിയും മോഡലുമായ സോഫി ചൗധരി എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ഇക്കൂട്ടത്തിലുണ്ട്.

2

നേരത്തേ അച്ഛനായ വിവരം ഹാര്‍ദിക് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചപ്പോഴും അഭിനന്ദനപ്രവാഹമായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, സഹതാരം കെഎല്‍ രാഹുല്‍ എന്നിവരെക്കൂടാതെ ആതിയ ഷെട്ടി, സൊനാല്‍ ചൗഹാന്‍, സാറ ടെണ്ടുല്‍ക്കര്‍, സാഗരിക ഗാട്‌കെ, സുനില്‍ ഷെട്ടി, സോഫി ചൗധരി, സാനിയാ മിര്‍സ, ഇസബല്ലെ ലെയ്റ്റ്, ഗുരു രണ്‍ധാവ, കുനാല്‍ കേമു എന്നിവരടക്കം നിരവധി പേര്‍ ഇരുവര്‍ക്കും അഭിനന്ദനമറിയിച്ചിരുന്നു.

3

2020 ജനുവരി ഒന്നിനായിരുന്നു ഹാര്‍ദിക്കും നതാഷയും തമ്മിലുള്ള വിവാഹനിശ്ചയം. തങ്ങള്‍ വിവാഹിതരായെന്നും ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും മേയ് മാസം ഇരുവരും ലോകത്തെ അറിയിക്കുകയായിരുന്നു. ഹാര്‍ദിക്കും ഞാനും ഇതുവരെ അവിസ്മരണീയമായ യാത്രയാണ് പങ്കിട്ടത്. ഇനി ഇത് കൂടുതല്‍ മികച്ചതാവാന്‍ പോവുകയാണ്. അധികം വൈകാതെ പുതിയൊരാളെ കൂടി വലിയ ആവേശത്തേടെ ഞങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയാണ്. ജീവിതത്തിലെ ഈ പുതിയ ചുവടുവയ്പ്പിന്റെ ആവേശത്തിലാണ് ഞങ്ങള്‍. നിങ്ങളുടെ അനുഗ്രഹവും ആശംസകളും താഴ്മയോടെ ചോദിക്കുന്നതായും അന്ന് നതാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കെയാണ് ഹാര്‍ദിക്കിന്‍റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സപ്തംബറിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. പുറം വേദനയെ തുടര്‍ന്നു ശസ്തക്രിയക്കു വിധേയനായ ഹാര്‍ദിക് വിശ്രമത്തിലായിരുന്നു. മാര്‍ച്ച് രണ്ടാം വാരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ച് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാര്‍ദിക്. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര മാറ്റി വയ്ക്കുകയായിരുന്നു.

Story first published: Saturday, August 1, 2020, 12:16 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+