ഇന്ത്യ vs വിന്‍ഡീസ്: ആദ്യ പോര് ഇനി വാംഖഡെയിലല്ല, ഹൈദരാബാദില്‍... വേദി വച്ച് മാറി
ദില്ലി: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിന്റെ വേദിയില്‍ മാറ്റം. ഡിസംബര്‍ ആറിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഈ മല്‍സരം ഹൈദരാബാദിലേക്കു ബിസിസിഐ മാറ്റിയിരിക്കുകയാണ്. പകരം പരമ്പരയില്‍ ഹൈദരാബാദില്‍ ഡിസംബര്‍ 11നു നടക്കേണ്ടിയിരുന്ന മൂന്നാമത്തെയും അവസാനത്തെയും കളി മുംബൈയിലേക്കും മാറ്റി. എന്നാല്‍ എട്ടിനു തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മല്‍സരം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

ഡിസംബര്‍ ആറിന് നടക്കാനിരിക്കുന്ന മല്‍സരത്തിനു മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു മുംബൈ പോലീസ് നേരത്തേ അറിയിച്ചിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമാണ് ഡിസംബര്‍ ആറ്. ഇതുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി അടുത്തിടെ വരികയും ചെയ്തിരുന്നു. കൂടാതെ ബി ആര്‍ അംബേദ്കരിന്റെ ചരമ വാര്‍ഷിക ദിനമായി ആചരിക്കപ്പെടുന്ന മഹാപരിനിര്‍വാണ്‍ ദിവസവും ആറിനാണ്. ഈ കാരണങ്ങളാലാണ് മല്‍സരത്തിനു സുരക്ഷയൊരുക്കുക ദുഷ്‌കരമാണെന്ന് മുംബൈ പോലീസ് അറിയിച്ചത്. തുടര്‍ന്നു വേദി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേക്കു മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.
2017നു ശേഷം മുംബൈയിലെ വാംഖഡെ സ്റ്റേഡിയം അന്താരാഷ്ട്ര ടി20 മല്‍സരത്തിനു വേദിയായിട്ടില്ല. 2017 ഡിസംബറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഇവിടെ അവസാനമായി ടി20 കളിച്ചത്. വരാനിരിക്കുന്ന പര്യടനത്തില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ കളിക്കുക. ടി20 പപരമ്പരയ്ക്കു ശേഷമാണ് ഏകദിന പരമ്പരയില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications