Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഇലവന്‍ vs ലോക ഇലവന്‍... ക്ലാസിക്കിന് ഇന്ത്യ വേദിയാവില്ല, ഇതാണ് കാരണം

ദില്ലി: ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ഗ്ലാമര്‍ ടി20 പരമ്പരയിലെ മല്‍സരത്തിനു ഇന്ത്യ വേദിയാവില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന രണ്ടു മല്‍സരങ്ങളുടെ പരമ്പരയിലെ ഒരു കളി നേരത്തേ ഇന്ത്യയില്‍ നടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ലെന്നും പകരം രണ്ടു മല്‍സരങ്ങളും ബംഗ്ലാദേശില്‍ തന്നെയായിരിക്കും നടക്കുകയെന്നുമാണ് റിപ്പോര്‍ട്ട്. മാര്‍ച്ചിലാണ് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 18, 22 തിയ്യതികളിലായിരിക്കും മല്‍സരങ്ങള്‍.

bcci

പുതുക്കിപ്പണിയുന്ന അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഒരു വമ്പന്‍ മല്‍സരത്തിലൂടെ കാണികള്‍ക്കു തുറന്നു കൊടുക്കാനായിരിന്നു നേരത്തേ ബിസിസിഐയുടെ നീക്കം. എന്നാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാന്‍ വൈകുമെന്നതിനാലാണ് ഇന്ത്യന്‍ ഇലവന്‍- ലോക ഇലവന്‍ മല്‍സരം ഇന്ത്യയില്‍ നിന്നു മാറ്റിയത്.

2014 മുതല്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മല്‍സരം നടന്നിട്ടില്ല. 2014 നവംബര്‍ ആറിന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിനമാണ് ഇവിടെ നടന്ന അവസാന മല്‍സരം. നവീകരിക്കുന്ന സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി ഇതു മാറും.

2015ലാണ് പഴയ സ്റ്റേഡിയം പൊളിച്ചത്. തുടര്‍ന്നു 700 കോടി ചെലവഴിച്ച് സ്‌റ്റേഡിയം പുതുക്കിപ്പണിയുകയാണ്. പുതിയ സ്റ്റേഡിയത്തില്‍ 1,10,000 പേര്‍ക്കു കളി കാണാന്‍ സൗകര്യമുണ്ടായിരിക്കും. നേരത്തേ 53,000 പേരെ ഉള്‍ക്കൊള്ളാവുന്നതായിരുന്നു സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം.

Story first published: Thursday, January 23, 2020, 12:44 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+