Ind vs Aus: ഫേവറിറ്റുകള്‍ ആര്, രണ്ടു ഫോര്‍മാറ്റില്‍ ഇന്ത്യ തന്നെ- ഒന്നില്‍ കടുപ്പമെന്നു ആര്‍പി
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരകളില്‍ ആരാണ് ഫേവറിറ്റുകളെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പേസര്‍ ആര്‍പി സിങ്. നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കൊപ്പം ടെസ്റ്റ് പരമ്പരയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കൡക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് മൂന്നു ഏകദിനങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. പിന്നാലെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും നടക്കും.
ഡിസംബര്‍ 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായിരിക്കും. വിദേശത്തു ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് പരമ്പര കൂടിയാണിത്. ഇന്ത്യ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റ് മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്.

ഏകദിനവും ടി20യും ഇന്ത്യക്ക്
ഓസീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്ന് ആര്‍പി സിങ് ആത്മവിശ്വാസത്തോടെ പറയുന്നു. ടി20, ഏകദിനം എന്നിവയില്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നു തനിക്കു തോന്നുന്നില്ല. നമ്മുടെ ടീം ഈ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓസീസിനേക്കാള്‍ ബഹുദൂരം നമ്മള്‍ ഈ ഫോര്‍മാറ്റുകളില്‍ മുന്നിലാണ്.
പക്ഷെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഓസ്‌ട്രേലിയയില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും. അതു തികച്ചും വ്യത്യസ്തമായ ഫോര്‍മാറ്റാണ്. പരമ്പര നേടാന്‍ ഇന്ത്യക്കു കഠിനാധ്വാനം നടത്തേണ്ടി വരുമെന്നും ആര്‍പി വിശദമാക്കി.

ബൗളിങ് ആക്രമണം
ഓസ്‌ട്രേലിയയേക്കാള്‍ ഇന്ത്യ പരമ്പര നേടാനാണ് കൂടുതല്‍ സാധ്യത. ടെസ്റ്റില്‍ ഇരുടീമുകളും തുല്യ പോരാട്ടം തന്നെയായിരിക്കും പുറത്തെടുക്കുക. ബൗളിങ് ആക്രമണം നോക്കിയാല്‍ ഇരുടീമുകളുടേതും ഒരുപോലെ മികച്ചതാണ്. ഓസ്‌ട്രേലിയ്ക്കു മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് തുടങ്ങിയ ലോകോത്തര പേസര്‍മാരുണ്ട്. പക്ഷെ ബാറ്റിങ് വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാണ് മേല്‍ക്കൈയെന്നും ആര്‍പി വിലയിരുത്തി.
ഇന്ത്യയുടെ ബൗളിങ് ആക്രമണം ഓസീസ് ടീമിന് സര്‍പ്രൈസ് തന്നെയായിരിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ഇന്ത്യയുടെ ബൗളിങ് നിര കരുത്തുറ്റതാണ്. നമ്മുടെ ബെഞ്ച് സ്‌ട്രെങ്ത്തും മികച്ചതാണ്. ഇന്ത്യയുടേത് കുറേക്കൂടി സന്തുലിതമായി ടീമാണെന്നും ആര്‍പി കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയ സ്‌പെഷ്യല്‍
ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് വളരെ സ്‌പെഷ്യലാണ്. അവിടുത്തെ കാണികളും, അന്തരീക്ഷവും പിച്ചുകളുമെല്ലാം വളരെ മികച്ച അനുഭവമാണ് നമുക്ക് സമ്മാനിക്കുക. ഓസീസിനെതിരായ ബൗളര്‍മാര്‍ക്കെതിരേ നമുക്ക് മാത്രമല്ല പോരാടേണ്ടി വരിക. നമ്മുടെ ബൗളര്‍മാര്‍ക്കെതിരേ അവര്‍ക്കും പോരടിക്കേണ്ടിവരും. കാരണം ഓസ്‌ട്രേലിയയിലെ കാലാവസ്ഥ വ്യത്യസ്തമാണെന്നും 2007-08ലെ ഓസീസ് പര്യടനത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ ആര്‍പി ചൂണ്ടിക്കാട്ടി.
2007-08ലെ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ആര്‍പി രണ്ടു തവണ നാലു വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications