വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തൂത്തുവാരാന്‍ ടീം ഇന്ത്യ... വരുത്തും അടിമുടി മാറ്റങ്ങള്‍, ആരൊക്കെ പുറത്താവും?

ഗയാനയാണ് മല്‍സരത്തിനു വേദിയാവുന്നത്

India vs West Indies Match preview

ഗയാന: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ചൊവ്വാഴ്ച ഗയാനയില്‍ നടക്കും. രാത്രി എട്ടു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കിയ വിരാട് കോലിയും സംഘവും അവസാന കളിയും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ്.

ഈ ചെറുക്കന് മാത്രം എന്താണിത്ര തിടുക്കം? - പന്തിനെതിരെ രോഷം ഈ ചെറുക്കന് മാത്രം എന്താണിത്ര തിടുക്കം? - പന്തിനെതിരെ രോഷം

ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ ആഘോഷിച്ചത്. രണ്ടാമത്തെ കളിയില്‍ മഴനിയമ പ്രകാരമായിരുന്നു ഇന്ത്യന്‍ വിജയം. 22 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തകര്‍ത്തുവിട്ടത്. പരമ്പര ഇതിനകം പോക്കറ്റിലാക്കിയതിനാല്‍ മൂന്നാമങ്കത്തില്‍ ടീമില്‍ ചില പരീക്ഷണങ്ങള്‍ക്കു ഇന്ത്യ മുതിര്‍ന്നേക്കും.

സൂചന നല്‍കി കോലി

സൂചന നല്‍കി കോലി

നായകന്‍ കോലി തന്നെയാണ് മൂന്നാം ടി20യില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന സൂചനകള്‍ നല്‍കിയത്. ആദ്യത്തെ രണ്ടു കളികളിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നവരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയത്തിനു തന്നെയാണ് പ്രാധാന്യം. എന്നാല്‍ പരമ്പര നേടിക്കഴിഞ്ഞാല്‍ പിന്നീട് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ അതു സഹായിക്കുമെന്നാണ് രണ്ടാം ഏകദിനത്തിനു ശേഷം കോലി പറഞ്ഞത്.

ഇവര്‍ വന്നേക്കും

ഇവര്‍ വന്നേക്കും

മൂന്നാം ഏകദിനത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍, ബൗളര്‍മാരും സഹോദരന്മാരുമായ രാഹുല്‍ ചഹര്‍, ദീപക് ചഹര്‍ എന്നിവരും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ എത്താനിടയുണ്ട്. ഇവരില്‍ ശ്രേയസും ദീപകും നേരത്തേ ഇന്ത്യന്‍ കുപ്പായമണിഞ്ഞവരാണെങ്കില്‍ അരങ്ങേറ്റമാണ് സ്പിന്നര്‍ കൂടിയായ രാഹുല്‍ സ്വപ്‌നം കാണുന്നത്.
രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ഫ്‌ളോപ്പായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കുകയാണെങ്കില്‍ പകരം ലോകേഷ് രാഹുലിനായിരിക്കും നറുക്കുവീഴുക.

രോഹിതും ധവാനുമില്ല?

രോഹിതും ധവാനുമില്ല?

ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇരുവര്‍ക്കും വിശ്രമം നല്‍കുകയാണെങ്കില്‍ പകരം ലോകേഷ് രാഹുലും റിഷഭ് ന്തും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.
2020ലെ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയ പരീക്ഷണങ്ങള്‍ക്കുള്ള അവസരമായാണ് ഇനിയുള്ള മല്‍സരങ്ങളെ ടീം മാനേജ്‌മെന്റ് കാണുന്നത്.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.

Story first published: Monday, August 5, 2019, 14:13 [IST]
Other articles published on Aug 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X