IND vs ZIM: 17 അംഗ ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‌വെ, ചകാബ്വ നായകന്‍, ക്രെയ്ഗ് ഇര്‍വിനില്ല

ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് സിംബാബ് വെ. 17 അംഗ ടീമില്‍ ആതിഥേയരായ സിംബാബ് വെയെ നയിക്കാന്‍ സ്ഥിരം നായകന്‍ ക്രയ്ഗ് ഇര്‍വിനില്ല. പരിക്കിനെത്തുടര്‍ന്ന് ക്രയ്ഗിന് ടീമില്‍ സ്ഥാനം നഷ്ടമായപ്പോള്‍ പകരക്കാരനായി ടീമിനെ നയിക്കുക റെഗിസ് ചകാബ്വയാണ്. 18ന് ആരംഭിക്കുന്ന പരമ്പരയിലെ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ 20, 22 തീയ്യതികളിലായാണ് നടക്കുന്നത്. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചക്ക് 1 മണിക്കാണ് ആരംഭിക്കുന്നത്.
പരിക്ക് സിംബാബ് വെയെ പരമ്പരക്ക് മുമ്പ് തന്നെ തളര്‍ത്തിയിട്ടുണ്ട്. ബ്ലെസിംഗ് മുസറബാനി, ടെന്‍ഡൈ ചടാര, വെല്ലിങ്ടണ്‍ മസാകഡ്‌സ തുടങ്ങിയവരും പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ പങ്കെടുക്കുന്നില്ല. സമീപകാലത്തായി മികച്ച പ്രകടനമാണ് സിംബാബ് വെ നടത്തുന്നത്. ബംഗ്ലാദേശിനെതിരേ ഏകദിന, ടി20 പരമ്പര നേടി ഞെട്ടിക്കാന്‍ സിംബാബ് വെയ്ക്കായിരുന്നു.

ഇന്ത്യ ശക്തമായ ടീമുമായാണ് സിംബാബ് വെയിലേക്ക് പോകുന്നത്. എന്നാല്‍ ഇന്ത്യയെ വിറപ്പിക്കാന്‍ കഴിവുള്ള താരങ്ങള്‍ സിംബാബ് വെക്കൊപ്പമുണ്ട്. സിക്കന്ദര്‍ റാസ മിന്നും ഫോമിലാണ്. അദ്ദേഹത്തെ മുന്നില്‍നിര്‍ത്തിയാലും സിംബാബ് വെ തന്ത്രങ്ങള്‍ മെനയുകയെന്നുറപ്പ്. ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. അതുകൊണ്ട് തന്നെ ഇന്ത്യ തൂത്തുവാരല്‍ സ്വപ്‌നം കാണുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യന്‍ ടീം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് തുടങ്ങിയ സീനിയേഴ്‌സിനെല്ലാം വിശ്രമം അനുവദിച്ച് ഇന്ത്യ ശിഖര്‍ ധവാനെ നായകനാക്കിയാണ് ആദ്യം ടീം പ്രഖ്യാപിച്ചത്. എന്നാല്‍ കെ എല്‍ രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ തിരിച്ചുവന്നതോടെ രാഹുലിനെ നായകനാക്കുകയും കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ഏഷ്യാ കപ്പിന് മുമ്പ് രാഹുലിന് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് സിംബാബ് വെ പര്യടനത്തിലൂടെ ലഭിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന രാഹുലിന് സിംബാബ് വെ പര്യടനം നിര്‍ണ്ണായകമാണ്. എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പ് വിരാട് കോലിക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരം സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യ നല്‍കിയിട്ടില്ല. ഇതിനെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊന്നും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. തഴയപ്പെട്ടതിലുള്ള നിരാശ ഗംഭീര പ്രകടനം നടത്തി ഇരുവര്‍ക്കും തീര്‍ക്കാവുന്നതാണ്. സിംബാബ് വെയ്‌ക്കെതിരേ പ്ലേയിങ് 11 രണ്ട് പേര്‍ക്കും അവസരം ലഭിച്ചേക്കും. എന്നാല്‍ എത്രത്തോളം മുതലാക്കാനാവുമെന്നത് കണ്ടറിയണം. ദീപക് ഹൂഡക്കും സിംബാബ് വെ പര്യടനത്തില്‍ തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

സിംബാബ്വെ ടീം: റ്യാന്‍ ബേള്‍, റെഗിസ് ചകാബ്വ (ക്യാപ്റ്റന്‍), തനക ചിവാങ്ക, ബ്രാഡ്ലി ഇവാന്‍സ്, ലൂക് ജോങ്വെ, ഇന്നസന്റ് കയേ, തകുസ്വാന്‍ഷെ കെയ്റ്റാനോ, ക്ലൈവ് മന്റാന്റെ, വെസ്ലി മധെവേരെ, ടഡിവാന്‍ഷെ മറുമാനി, ജോണ്‍ മസാര, ടോണി മുനോഗ്യ, റിച്ചാര്‍ ഗവാര, വിക്റ്റര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് ടിരിപാനോ.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications