IND vs ZIM: 'രാഹുല്‍ ഫിറ്റ്', ധവാന്റെ ക്യാപ്റ്റന്‍സി തെറിച്ചു, ടീമില്‍ മാറ്റം വരുത്തി ഇന്ത്യ

ഇന്ത്യയുടെ സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാറ്റങ്ങളുമായി ഇന്ത്യ. നായകനായി നേരത്തെ ശിഖര്‍ ധവാനെയാണ് ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ പരിക്ക് ഭേദമായി കളിക്കാന്‍ പൂര്‍ണ്ണ ഫിറ്റായി കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ ഇന്ത്യയുടെ നായകസ്ഥാനവും രാഹുലിന് ലഭിച്ചിരിക്കുകയാണ്. ഇൗ വര്‍ഷം ഒരു ടി20 പോലും കളിക്കാത്ത രാഹുലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു.
എന്നാല്‍ ബിസിസി ഐയുടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായതോടെ രാഹുലിനെ സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ശിഖര്‍ ധവാന്റെ നായകസ്ഥാനവും തെറിച്ചു. വൈസ് ക്യാപ്റ്റന്‍ ധവാനാണ്. രാഹുലിന്റെ മടങ്ങിവരവ് ഏഷ്യാ കപ്പിലും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും. രാഹുലിന്റെ ഫോം സംബന്ധിച്ചുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായിരിക്കുകയാണ്.

ടീമില്‍ നിന്ന് ആരെയും ഒഴിവാക്കാതെയാണ് ബിസിസി ഐ രാഹുലിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ദുര്‍ബലരാണ് സിംബാബ് വെയെങ്കിലും ബംഗ്ലാദേശിനെതിരേ ഏകദിന, ടി20 പരമ്പര നേടാന്‍ അവര്‍ക്കായിരുന്നു. സികന്തര്‍ റാസയെപ്പോലെ മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ രാഹുലിന് നായകസ്ഥാനം ഒരു വലിയ പരീക്ഷണം തന്നെയാവും.
രാഹുലും ധവാനും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഓപ്പണിങ് സ്ഥാനം ലഭിച്ചേക്കില്ല. ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ത്യ പ്ലേയിങ് 11 കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ദീപക് ഹൂഡ നാലാം നമ്പറിലെത്തിയേക്കും. അഞ്ചാമനായി ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെയും പരിഗണിക്കാനാണ് സാധ്യത.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ആറാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. രവീന്ദ്ര ജഡേജക്ക് പകരം വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങിയ അക്ഷര്‍ പട്ടേലെത്തുമ്പോള്‍ പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, ആവേശ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുമെത്തിയേക്കും. ശര്‍ദുലും ദീപകും നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ളവന്മാര്‍ കൂടിയാണ്.

പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദര്‍ പരമ്പരക്കുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും താരത്തെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഏഷ്യാ കപ്പ് വരാനിരിക്കുന്നതിനാല്‍ കളിച്ച് ഫോമിലേക്കെത്താനുള്ള അവസരമായാവും ഇന്ത്യന്‍ താരങ്ങള്‍ ഇതിനെ കാണുക. രാഹുലടക്കം ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് മടങ്ങിവരുന്നതെന്നതിനാല്‍ കളിച്ച് ഫോമിലേക്കെത്തേണ്ടതായുണ്ട്. ഏഷ്യാ കപ്പ് ടീമിലുണ്ടെങ്കിലും പ്ലേയിങ് 11 അവസരം ലഭിക്കാന്‍ ദീപക് ഹൂഡക്കും പരമ്പര മുതലാക്കേണ്ടതായുണ്ട്.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ സിംബാബ് വെയില്‍ കളിക്കുന്നത്. ഈ മാസം 18, 20, 22 തീയ്യതികളിലായാണ് മത്സരം നടക്കുന്നത്. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചക്ക് 12.45നാണ് ആരംഭിക്കുക. ഇൗ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. യുഎഇയാണ് ഏഷ്യാ കപ്പിന് വേദിയാവുന്നത്.
സിംബാബ് വെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications