IND vs ZIM: 2016ലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ഓര്‍മയുണ്ടോ?, 14 പേരും ഇന്ന് ടീമിലില്ല!

ഇന്ത്യ - സിംബാബ്‌വെ ഏകദിന പരമ്പര ഈ മാസം 18ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് കെ എല്‍ രാഹുലാണ്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിന് മുമ്പ് മികച്ച മുന്നൊരുക്കം നടത്തുകയെന്നതാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ സിംബാബ് വെയിലെ അവസാന ഏകദിന പര്യടനം 2016ലായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന എത്രപേര്‍ ഇന്ന് ടീമിലുണ്ടെന്ന് അറിയാമോ?. പരിശോധിക്കാം.
എംഎസ് ധോണിയാണ് അന്ന് ഇന്ത്യന്‍ ടീമിനെ നയിച്ചത്. ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍, റിഷി ധവാന്‍, ഫായിസ് ഫസല്‍, കേദാര്‍ ജാദവ്, ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, അമ്പാട്ടി റായിഡു, മന്ദീപ് സിങ്, ബദരീന്ദര്‍ സ്രാന്‍, ജയദേവ് ഉനദ്ഘട്ട്, ജയന്ത് യാദവ് എന്നിവരായിരുന്നു ഇന്ത്യയുടെ അവസാന സിംബാബ് വെ പര്യടനത്തിലുണ്ടായിരുന്നത്.

ഇതില്‍ ഇത്തവണത്തെ സിംബാബ് വെ പര്യടനത്തിലേക്ക് വരുമ്പോള്‍ അവസാന സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ട രണ്ട് താരങ്ങള്‍ മാത്രമാണ് ഇത്തവണത്തെ സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബാക്കിയുള്ള 14 പേരും ഇതിനോടകം ഇന്ത്യന്‍ ടീമിന് പുറത്തായി എന്നതാണ് കൗതുകകരമായ കാര്യം. കെ എല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഈ താരങ്ങള്‍. 2016ലെ സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെട്ട മറ്റെല്ലാ താരങ്ങളും ഇപ്പോള്‍ ടീമിലില്ല.
IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

കെ എല്‍ രാഹുലാണ് ഇത്തവണ ഇന്ത്യയുടെ ക്യാപ്റ്റന്‍. ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി നേരത്തെ തന്നെ ഇന്ത്യ ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കില്‍ നിന്ന് പൂര്‍ണ്ണ മുക്തനായി ഫിറ്റ്‌നസോടെ രാഹുല്‍ എത്തിയതോടെ നായകസ്ഥാനം ധവാനില്‍ നിന്ന് രാഹുലിലേക്കെത്തുകയായിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ടീമിനെയാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ട ചുരുക്കം ചില താരങ്ങളാണ് ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാഹുല്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ, ആവേഷ് ഖാന്‍ എന്നിവരെല്ലാം രണ്ട് ടീമിലും ഉള്‍പ്പെട്ടവരാണ്. സിംബാബ് വെ പര്യടനത്തില്‍ കളിച്ച് മികവ് കാട്ടി ഏഷ്യാ കപ്പില്‍ പ്ലേയിങ് 11 എത്തുകയെന്നതാവും ഇവരെല്ലാം ലക്ഷ്യമിടുന്നത്.

സിംബാബ് വെ താരതമ്യേനെ ദുര്‍ബലരാണെങ്കിലും ഇത്തവണ കരുത്തരുടെ നിരയാണ്. ബംഗ്ലാദേശിനെ ഏകദിന, ടി20 പരമ്പരയില്‍ തകര്‍ത്തെറിഞ്ഞെത്തുന്ന സിംബാബ് വെ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇന്ത്യയുടെ ടീം ശക്തമാണെങ്കിലും അട്ടിമറി സാധ്യതകള്‍ തള്ളിക്കളനായാവില്ല. നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ നായകനെന്ന നിലയില്‍ രാഹുലിനും മികവ് കാട്ടേണ്ടതായുണ്ട്.
ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭുമാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
സിംബാബ്വെ ടീം ബേള്‍ റിയാന്‍, ചക്വാബ്വ റെഗിസ് (ക്യാപ്റ്റന്‍), ചിവാംഗ തനാക്ക, ഇവാന്‍സ് ബ്രാഡ്ലി, ജോങ്വെ ലൂക്ക്, കെയ ഇന്നസെന്റ്, കെയ്താനോ തകൂസ്വനാഷെ, മഡാന്‍ഡെ ക്ലൈവ്, മധേവൈറെ വെസ്ലി, മറുമാനി തഡിവനാഷെ, മസാറ ജോണ്‍, മ്യുനോംഗ ടോണി, എന്‍ഗറാവ റിച്ചാര്‍ഡ്, യവൂച്ചി വിക്ടര്‍, റാസ സിക്കന്തര്‍, ഷുംബ മില്‍റ്റണ്‍, ടിരിപാനോ ഡൊണാള്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications