IND vs WI: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, നാണക്കേട് ഒഴിവാക്കാന്‍ വിന്‍ഡീസ്, പ്രിവ്യൂ, സാധ്യതാ ടീം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 27ന്. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ശിഖര്‍ ധവാനും സംഘവും ഇറങ്ങുക. തുടര്‍ച്ചയായി 12 ഏകദിന പരമ്പര ജയിച്ചെത്തുന്ന ഇന്ത്യയെ വലിയ ആത്മവിശ്വാസത്തോടെയാവും മൂന്നാം മത്സരത്തിനിറങ്ങുക.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പരമ്പരയില്‍ ശ്രദ്ധേയമാണ്. സാഹചര്യത്തിനനുസരിച്ച് ഏതെങ്കിലും താരങ്ങള്‍ ഇന്ത്യക്കായി ബാറ്റിങ്ങില്‍ ഉയരുന്നു. ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിഫ്റ്റിയാണ് ഇന്ത്യയെ തുണച്ചത്. രണ്ടാം മത്സരത്തില്‍ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഇന്ത്യക്കായി അടിത്തറ പാകിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യക്ക് ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു.

സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ തന്റെ കന്നി ഏകദിന അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തിലെ പ്രകടനം വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. മൂന്നാം മത്സരത്തിലും തിളങ്ങി ഗംഭീരമായി പരമ്പര അവസാനിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷം ഇന്ത്യക്ക് മുന്നിലുള്ളത് സിംബാബ്‌വെ പര്യടനമാണ്. ഏകദിന പരമ്പരയില്‍ സഞ്ജുവിന് ഇടം പിടിക്കാന്‍ മൂന്നാം മത്സരത്തിലും തിളങ്ങേണ്ടതായുണ്ട്. ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും മികച്ച തുടക്കം ഇന്ത്യക്ക് നല്‍കുന്നു. ആദ്യ മത്സരത്തില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. രണ്ടാം മത്സരത്തില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. മൂന്നാം മത്സരത്തില്‍ ഇവര്‍ തന്നെ ഓപ്പണിങ്ങില്‍ തുടര്‍ന്നേക്കും.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

ശ്രേയസ് രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടി കസറുമ്പോള്‍ പ്രശ്‌നം സൂര്യകുമാര്‍ യാദവിന്റെ ഫോമാണ്. തുടര്‍ച്ചയായി രണ്ട് മത്സരത്തിലും സൂര്യകുമാര്‍ ഫ്‌ളോപ്പാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാറിന് സാധിച്ചിട്ടില്ല. ദീപക് ഹൂഡക്ക് ടി20യിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാനാവുന്നില്ല.

ബൗളിങ്ങില്‍ മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍ കൂട്ടുകെട്ട് തന്നെ തുടര്‍ന്നേക്കും. സിറാജ് ആദ്യ മത്സരത്തില്‍ പന്തുകൊണ്ട് ഇന്ത്യയുടെ വിജയ ശില്‍പ്പിയായിരുന്നു. രണ്ടാം മത്സരത്തില്‍ വിക്കറ്റ് നേടാനായില്ലെങ്കിലും ഭേദപ്പെട്ട ബൗളിങ് പ്രകടനം നടത്താനായി. ആവേഷ് ഖാന്‍ അരങ്ങേറ്റ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. എന്നാല്‍ പ്രതിഭാശാലിയായ താരത്തിന് ഇന്ത്യ പിന്തുണ നല്‍കിയേക്കും. അക്ഷര്‍ പട്ടേലും യുസ് വേന്ദ്ര ചഹാലും പ്ലേയിങ് 11 തുടരും.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരവും തോറ്റത് ഭാഗ്യക്കേട് കൊണ്ടാണ്. അവസാന ഓവര്‍ ത്രില്ലറിലാണ് വിന്‍ഡീസിന്റെ തോല്‍വി. മൂന്നാം മത്സരത്തില്‍ ജയം നേടാന്‍ കരുത്തുള്ള ടീം തന്നെയാണ് ആതിഥേയര്‍. നായകന്‍ നിക്കോളാസ് പൂരന്‍ വലിയ സ്‌കോര്‍ നേടേണ്ടതായുണ്ട്. ഷായ് ഹോപ്പ് ഫോമിലേക്കെത്തിയത് അവരുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. ബൗളിങ് നിര മെച്ചപ്പെട്ടില്ലെങ്കില്‍ വിന്‍ഡീസിന് കാര്യങ്ങള്‍ പ്രയാസമാവുമെന്നുറപ്പ്.

സാധ്യതാ 11: ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍.
വെസ്റ്റ് ഇന്‍ഡീസ്: ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്സ്, കൈല്‍ മേയേഴ്സ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോമന്‍ പവല്‍, അക്കീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, ജെയ്ഡന്‍ സീല്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications