Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയം തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ വിന്‍ഡീസ്, മാച്ച് പ്രിവ്യൂ, സാധ്യതാ 11

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യ ഇറങ്ങുമ്പോള്‍ ജയത്തോടെ പരമ്പരയിലൊപ്പമെത്താനാവും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ആധിപത്യ ജയം നേടാന്‍ ഇന്ത്യക്കാവാത്തതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയം എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം.

1

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമാണ്. നായകന്‍ ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇവരുടെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. ആദ്യ മത്സരം നടന്ന പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെ ക്യൂന്‍പാര്‍ക്ക് ഓവലിലാണ് രണ്ടാം മത്സരവും. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ തിളങ്ങിയവരില്‍ത്തന്നെ ഇന്ത്യ പ്രതീക്ഷവെക്കുന്നു.

2

എന്നാല്‍ ഇന്ത്യയുടെ മധ്യനിര ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. ഇവര്‍ രണ്ടാം മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 350ന് മുകളില്‍ പോകേണ്ടതായിരുന്നെങ്കിലും മധ്യനിര നിരാശപ്പെടുത്തിയതിനാല്‍ 308 റണ്‍സിലൊതുങ്ങി.

ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

3

ഇന്ത്യയുടെ ബാറ്റിങ് നിര സംബന്ധിച്ച് ആശങ്ക കുറവാണെങ്കിലും ബൗളിങ് നിരയില്‍ ആശങ്കകളേറെയാണ്. മുഹമ്മദ് സിറാജ് ന്യൂബോളില്‍ നന്നായി തുടങ്ങുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് മികവ് കാട്ടാനാവുന്നില്ല. ഡെത്ത് ഓവറില്‍ സിറാജ് തല്ലുകൊള്ളിയാണ്. ആദ്യ മത്സരത്തില്‍ അവസാന ഓവറെറിഞ്ഞ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറിയെങ്കിലും അദ്ദേഹത്തെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.

ശര്‍ദുല്‍ ഠാക്കൂര്‍ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന താരമല്ല ശര്‍ദുല്‍. ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് ഉപകാരിയാണ്. പ്രസിദ്ധ് കൃഷ്ണക്ക് നീതികാട്ടാനാവുന്നില്ല. ആദ്യ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ല. ഇംഗ്ലണ്ട് പരമ്പരയിലും മികവിനൊത്ത പ്രകടനമല്ല കാഴ്ചവെച്ചത്. സ്പിന്നറെന്ന നിലയില്‍ അക്ഷര്‍ പട്ടേലും മികച്ച ഫോമിലല്ല.

IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

4

ഇന്ത്യ രണ്ട് മാറ്റങ്ങള്‍ രണ്ടാം മത്സരത്തില്‍ ടീമില്‍ വരുത്തിയേക്കുമെന്നാണ് സൂചന. പ്രസിദ്ധ് കൃഷ്ണക്ക് പകരം ഇന്ത്യ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിന് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ആദ്യ മത്സരം തോറ്റെങ്കിലും വിന്‍ഡീസ് കരുത്തരുടെ നിരയാണ്. ഷായ് ഹോപ്പുകൂടി ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. നായകന്‍ നിക്കോളാസ് പൂരനും ആദ്യ മത്സരത്തില്‍ വലിയൊരു പ്രകടനം കാഴ്ചവെച്ചിരുന്നില്ല.

കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ് എന്നിവര്‍ ഫിഫ്റ്റി നേടി തിളങ്ങിയിരുന്നു. റോവ്മാന്‍ പവലിന് തിളങ്ങാനായിരുന്നില്ല. അല്‍സാരി ജോഫസ്, ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ്, റൊമാരിയോ ഷിഫേര്‍ഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര അല്‍പ്പം കൂടി മികവിലേക്കെത്തേണ്ടതായുണ്ട്. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചായതിനാല്‍ ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാവും കൂടുതല്‍ ആഗ്രഹിക്കുക.

5

സാധ്യതാ 11:ഇന്ത്യ -ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ/അര്‍ഷദീപ് സിങ്.

വെസ്റ്റ് ഇന്‍ഡീസ് -ഷായ് ഹോപ്, കെയ്ല്‍ മെയേഴ്‌സ്, ഷാംറ ബ്രോക്‌സ്, ബ്രണ്ടന്‍ കിങ്, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, റൊമാരിയോ ഷിഫേര്‍ഡ്, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, അക്കീല്‍ ഹൊസീന്‍, ഗുദാകേഷ് മോട്ടി

Story first published: Saturday, July 23, 2022, 14:30 [IST]
Other articles published on Jul 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+