Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അശ്വിന് പരിക്ക്, ജസ്പ്രീത് ബുംറക്ക് വിശ്രമം, രോഹിത് ശര്‍മയും ജഡേജയും ഫിറ്റ്

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്താവുമ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്ന ബുംറക്ക് വിശ്രമം അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ടീം മാനേജ്‌മെന്റ് എടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ത്തന്നെയാണ് മത്സരമെന്നതിനാല്‍ വലിയ മാറ്റങ്ങള്‍ക്ക് ടീം മുതിര്‍ന്നേക്കും. ദക്ഷിണാഫ്രിക്കയില്‍ നിരാശപ്പെടുത്തിയ ആര്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരക്കുള്ള ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത വളരെ കുറവായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ അശ്വിന് പ്രതീക്ഷക്കൊത്ത് അവസരം മുതലാക്കാനായില്ല. യുവ താരങ്ങള്‍ അവസരം കാത്തിരിക്കവെ അശ്വിനെ ഇനിയും ഇന്ത്യ പരിഗണിച്ചേക്കില്ല.

1

ജസ്പ്രീത് ബുംറ ഇന്ത്യയുടെ ഒന്നാം നമ്പര്‍ പേസറാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ഏകദിന പരമ്പരയും കളിച്ചിരുന്നു. മൂന്ന് മത്സരങ്ങള്‍ വീതമുണ്ടായിരുന്ന പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര അഭിമാന പ്രശ്‌നമാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ഇതില്‍ തോറ്റാല്‍ വലിയ നാണക്കേടാവുമെന്നതില്‍ ഏറ്റവും ശക്തമായ താരനിരയുമായാവും ഇന്ത്യയിറങ്ങുക.

ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നത് രോഹിത് ശര്‍മ തിരിച്ചെത്തുന്നുവെന്നതാണ്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ണ്ണമായും നഷ്ടമായിരുന്നു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലായിരുന്നു രോഹിത്. ശരീര ഭാരവും കുറച്ച രോഹിത് ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്. പരിമിത ഓവറിലെ സ്ഥിരം നായകനായി മാറിയ ശേഷമുള്ള രോഹിത്തിന്റെ ആദ്യ പരമ്പരയായിരിക്കും വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാന്‍ പോകുന്നത്.

2

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജയുടെ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ജഡേജയുടെ സാന്നിധ്യം നിലവിലെ മധ്യനിരയുടെ ബലഹീനതക്ക് ആശ്വാസം നല്‍കും. വെങ്കടേഷ് അയ്യരെ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി മധ്യനിരയിലേക്ക് പരിഗണിക്കുന്നതില്‍ വലിയ കാര്യമില്ല. പരിക്കില്‍ നിന്ന് മോചിതനായി പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.

പല സൂപ്പര്‍ താരങ്ങളുടെയും സ്ഥാനം ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുകയാണ്. ശ്രേയസ് അയ്യര്‍ക്ക് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായേക്കും. ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയാല്‍ വെങ്കടേഷ് അയ്യര്‍ക്കും പുറത്തിരിക്കേണ്ടി വരും. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിന് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഒരു കാലത്ത് സ്വിങ്ങുകൊണ്ടും റണ്‍സ് വിട്ടുകൊടുക്കാനുള്ള മടികൊണ്ടും ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ഭുവിയെങ്കിലും ഇപ്പോള്‍ ആ മികവ് അവകാശപ്പെടാനാവില്ല.

3

റിഷി ധവാന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍ എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. മിന്നും ഫോമിലുള്ള റുതുരാജ് ഗെയ്ക് വാദിന് എവിടെ അവസരം നല്‍കുമെന്നതാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ഏകദിനത്തില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണറാവാനാണ് സാധ്യത. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ നാലാം നമ്പറിലേക്കെത്തിയേക്കും. അങ്ങനെ വന്നാല്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊന്നും പ്ലേയിങ് 11ല്‍ അവസരം ലഭിച്ചേക്കില്ല. എന്തായാലും വലിയ അഴിച്ചുപണി തന്നെയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് നടപ്പിലാക്കുകയെന്ന് ഉറപ്പ്.

Story first published: Wednesday, January 26, 2022, 18:34 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+