Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvsSL: സഞ്ജുവോ, ഇഷാനോ? സൂര്യ ഉറപ്പിച്ചോ? ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ഇവ അറിയണം

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാന തയ്യാറെടുപ്പാണ് ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പര. ഞായറാഴ്ചയാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. മൂന്നു മല്‍സരങ്ങളുടെ ഏദിന പരമ്പര കൈക്കലാക്കിയ ഇന്ത്യ ടി20യിലും വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ടി20 ലോകകപ്പിനു മുമ്പ് ചില കുറവുകള്‍ പരിഹരിക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള അവസാനത്തെ അവസരം കൂടിയാണ് ലങ്കയ്‌ക്കെതിരായ പരമ്പര. ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യക്കു അഞ്ചു ചോദ്യങ്ങള്‍ക്കു ഈ പരമ്പരയിലൂടെ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 ധവാന്‍ ഓപ്പണറാവുമോ?

ധവാന്‍ ഓപ്പണറാവുമോ?

നിലവില്‍ ലങ്കയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന ഓപ്പണര്‍ കൂടിയായ ശിഖര്‍ ധവാന്‍ ടി20 ലോകകപ്പിലും ഓപ്പണ്‍ ചെയ്യുമോയെന്നതാണ് ആദ്യത്തെ ചോദ്യം. രോഹിത് ശര്‍മ ഓപ്പണിങ് സ്ഥാനം ഉറപ്പാക്കിയെങ്കിലും പങ്കാളിയുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. നായകന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരാണ് ഓപ്പണിങ് സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങള്‍.
ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ ധവാനു ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനാവും. ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ അദ്ദേഹം അപരാജിത ഫിഫ്റ്റിയുമായി കസറിയിരുന്നു.

 സൂര്യ സ്ഥാനമുറപ്പിക്കുമോ?

സൂര്യ സ്ഥാനമുറപ്പിക്കുമോ?

ടി20യില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്കു കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം ശ്രേയസ് അയ്യരാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവും ഇപ്പോള്‍ ഈ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെ അരങ്ങേറിയ സൂര്യ മിന്നുന്ന പ്രകടനത്തോടെ തുടക്കം ഗംഭീരമാക്കിയിരുന്നു. ലങ്കയുമായുള്ള ഏകദിന പരമ്പരയിലും അദ്ദേഹം ഇതാവര്‍ത്തിച്ചു. മാന്‍ ഓഫ് ദി സീരീസായും സൂര്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി ടി20യിലും ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ശ്രേയസിനെ പിന്തള്ളി സൂര്യ നാലാം നമ്പറില്‍ മുന്‍തൂക്കം നേടുമെന്നുറപ്പിക്കാം.

 സഞ്ജു, ഇഷാന്‍

സഞ്ജു, ഇഷാന്‍

ടി20 ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുള്ള ഇന്ത്യയുടെ രണ്ടു പേരാണ് മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും അരങ്ങേറിയിരുന്നു. ഇഷാന്‍ അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ചപ്പോള്‍ സഞ്ജു 46 റണ്‍സും നേടിയിരുന്നു.
റിഷഭ് പന്ത് തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ള മറ്റൊരു താരം.

 ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ്

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഏകദിനത്തില്‍ അദ്ദേഹം ബൗളിങ് പുനരാരംഭിച്ചിരുന്നെങ്കിലും പ്രകടനം അത്ര മികച്ചതായിരുന്നില്ല. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ ബാറ്റിങിനൊപ്പം ബൗളിങിലും ടീം അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കുന്നുണ്ട്. ടി20 പരമ്പരയില്‍ പൂര്‍ണ ഫിറ്റ്‌നസ് ഹാര്‍ദിക് തെളിയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.

 ബുംറയുടെ പങ്കാളി?

ബുംറയുടെ പങ്കാളി?

ലോകകപ്പില്‍ ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ പങ്കാളിയാവാന്‍ സാധ്യതയുള്ള ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ എന്നിവര്‍ ലങ്കയില്‍ കളിക്കുന്നുണ്ട്. മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ലങ്കയില്‍ പേസര്‍മാരുടെ പ്രകടനം ഇന്ത്യന്‍ മാനേജ്‌മെന്റ് നിരീക്ഷിക്കുകയാണ്.

Story first published: Saturday, July 24, 2021, 18:28 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+