For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ആദ്യ ഏകദിനം 18ന്, പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചു

മൂന്നു മല്‍സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്

1

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിനം, ടി20 പരമ്പരകളുടെ പുതുക്കിയ തിയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 13നായിരുന്നു മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. പുതുക്കിയ തിയ്യതി പ്രകാരം 18നായിരിക്കും ആദ്യത്തെ ഏകദിനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 18, 20, 23 തിയ്യതികളിലായിരിക്കും ഏകദിനങ്ങള്‍. ടി20 മല്‍സരങ്ങള്‍ 25, 27, 29 തിയ്യതികളി്‌ലായും നടക്കും.

ശ്രീലങ്കന്‍ ക്യാംപില്‍ രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരമ്പര നീട്ടിവച്ചത്. ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവരുടെ പരിശോധനാ ഫലമായിരുന്നു ആദ്യം പോസിറ്റീവായത്. പിന്നാലെ ഫസ്റ്റ് ടീം പെര്‍ഫോമന്‍സ് അനാലിസ്റ്റായ ജിടി നിരോഷനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ലങ്കന്‍ ടീം മുഴുവന്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഇനിയും പോസിറ്റീവ് കേസുകളുണ്ടായാല്‍ പുതിയൊരു ടീമിനെ ഇന്ത്യക്കെതിരേ ഇറക്കാന്‍ നിര്‍ബന്ധിതരാവുമെന്നു എസ്എല്‍സി സെക്രട്ടറി മോഹന്‍ ഡിസില്‍വ വ്യക്തമാക്കി.

2

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയതിനു പിന്നാലെയാണ് ലങ്കന്‍ ടീമില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തേ ഇംഗീഷ് ടീമിലെയും പലര്‍ക്കും കൊവിഡ് പിടിപെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരായ പരമ്പരകള്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കെ ലങ്കന്‍ ടീമും ആശങ്കയിലായിരുന്നു. ഇതു ശരിവച്ചാണ് ബാറ്റിങ് കോച്ച്, പെര്‍ഫോമന്‍സ് അനാലിസ്റ്റ് എന്നിവരുടെ പരിശോധനാ ഫലം പോസിറ്റിവായത്.

പരമ്പരയ്ക്കുള്ള ലങ്കന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലങ്കന്‍ താരങ്ങള്‍ എല്‍സിയുടെ ടൂര്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ വൈകിയതാണ് ടീം പ്രഖ്യാപനം നീളാന്‍ കാരണം. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 30 താരങ്ങളില്‍ 29 പേര്‍ കരാര്‍ ഒപ്പിട്ടത്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസ് മാത്രമാണ് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത്. അദ്ദേഹം വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം, ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീം പരമ്പരയ്ക്കായി ഇതിനകം തന്നെ സജ്ജരായിക്കഴിഞ്ഞു. നേരത്തേ തന്നെ ലങ്കയിലെത്തിയ ടീംക്വാറന്റീന്‍ കഴിഞ്ഞ ശേഷം പരിശീലനം ആരംഭിക്കുകയായിരുന്നു. ഇതിനകം രണ്ടു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരങ്ങളില്‍ ഇന്ത്യ കൡച്ചു കഴിയുകയും ചെയ്തു. മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

Story first published: Saturday, July 10, 2021, 13:57 [IST]
Other articles published on Jul 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+