IND vs SL: കാര്യവട്ടത്ത് ഇന്ത്യ ഇറങ്ങുന്നു, സഞ്ജുവില്ലാതെ-മിസ് ചെയ്യുന്നുവെന്ന് ഫാന്‍സ്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 15ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
കാര്യവട്ടത്തും ജയിച്ച് പരമ്പര തൂത്തുവാരാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ശക്തമായി തിരിച്ചടിക്കാനൊരുങ്ങുന്ന ശ്രീലങ്കയോട് ഇന്ത്യക്ക് അനായാസ ജയം പ്രതീക്ഷിക്കേണ്ട. അതുകൊണ്ട് തന്നെ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ചൊരു മത്സരം തന്നെ പ്രതീക്ഷിക്കാം.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവില്ലാത്തതിന്റെ സങ്കടം ആരാധകരെ നിരാശപ്പെടുത്തുകയാണ്. സഞ്ജുവില്ലെങ്കിലും സഞ്ജുവിനായി അര്‍പ്പുവിളിക്കുന്ന വലിയൊരു ആരാധക കൂട്ടം കാര്യവട്ടം സ്റ്റേഡിയത്തിലുണ്ടാവുമെന്നുറപ്പാണ്.

സഞ്ജു പരിക്കിന്റെ പിടിയില്‍
നിലവില്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചിരുന്നു. ആദ്യ മത്സരം കളിച്ച സഞ്ജു നിരാശപ്പെടുത്തി. പിന്നാലെ പരിക്കേല്‍ക്കുകയും പരമ്പരയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
നിലവില്‍ സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. പരിക്കില്‍ നിന്ന് മുക്തനാവാനുള്ള ശ്രമത്തിലാണ്. എത്രയും വേഗം തിരിച്ചെത്തുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. എന്തായാലും കാര്യവട്ടത്ത് ഇന്ത്യ കളിക്കുമ്പോള്‍ സഞ്ജു ഒപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും.
Also Read: IND vs AUS: ഗില്ല് വേണ്ട, രോഹിത്-പൃഥ്വി ഓപ്പണിങ്; ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

സഞ്ജുവിനെ ഏകദിനത്തില്‍ നിന്ന് തഴഞ്ഞു
2022ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ സഞ്ജുവിനെ ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴഞ്ഞു. എന്നാല്‍ ഏകദിനത്തില്‍ കൂടുതല്‍ അവസരവും നല്‍കി. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഏകദിനത്തില്‍ നിന്ന് തഴഞ്ഞ് ടി20യില്‍ കൂടുതല്‍ അവസരം നല്‍കുന്നു.
സഞ്ജുവിനോട് വ്യക്തിപരമായ വിദ്വേഷം ഉള്ളപോലെയാണ് സെലക്ടര്‍മാരുടെ നടപടി. ഏകദിനത്തില്‍ 60ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ തഴഞ്ഞു. കെ എല്‍ രാഹുല്‍ കളിക്കുന്ന അഞ്ചാം നമ്പറില്‍ കളിക്കാന്‍ സഞ്ജു യോഗ്യനാണ്.
എന്നിട്ടും മോശം ഫോമിലുള്ള രാഹുലിനായി സഞ്ജുവിന്റെ പ്രതിഭക്ക് നേരെ മനപ്പൂര്‍വ്വം കണ്ണടക്കുകയാണെന്ന് പറയാം. ചേതന്‍ ശര്‍മ പുതിയ സെലക്ടറായി തുടരവെ സഞ്ജുവിന്റെ കാര്യത്തില്‍ വലിയ മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല.

സഞ്ജു അവസരം അര്‍ഹിക്കുന്നു
കാര്യവട്ടത്ത് ഇന്ത്യക്ക് മത്സരം ഉള്ളപ്പോള്‍ സഞ്ജു തീര്‍ച്ചയായും അവസരം അര്‍ഹിച്ചിരുന്നു. സഞ്ജുവിന് കളിച്ച് വലിയ അനുഭവസമ്പത്തുള്ള പിച്ചാണ് ഇവിടുത്തേത്. രഞ്ജി ട്രോഫിയിലടക്കം സഞ്ജു ഇവിടെ കളിച്ച് മികവ് കാട്ടിയിട്ടുണ്ട്.
ടി20യിലെ സഞ്ജുവിന്റെ പ്രകടനത്തിനെതിരേ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെങ്കിലും ഏകദിനത്തില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. സ്വന്തം തട്ടകത്തില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു കളിക്കേണ്ടിയിരുന്നു.
ഇപ്പോള്‍ പരിക്കില്‍ പഴിചാരാമെങ്കിലും അതിന് മുമ്പ് തന്നെ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് തഴഞ്ഞതാണ്. ഇതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ പ്ലക്കാര്‍ഡുകള്‍ കാര്യവട്ടത്ത് ഉയരുമെന്ന് ഉറപ്പാണ്.
Also Read: IND vs SL: 'അവന്റെ സമയം വരും', വലിയ ഭാവിയുണ്ട്- ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗാംഗുലി

ആരാധകര്‍ക്ക് കടുത്ത നിരാശ
സഞ്ജുവിന്റെ കളി കാര്യവട്ടത്ത് കാണാനാവാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതിനോടകം ആരാധകരത് പ്രകടിപ്പിക്കുന്നുമുണ്ട്. സഞ്ജുവിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധമുയര്‍ത്താനുള്ള സാധ്യതയില്ല.
സഞ്ജുവിനെ പിന്തുണച്ച് ബിസിസിഐക്കെതിരേ ആരാധകര്‍ രംഗത്തെത്തുന്നത് സഞ്ജുവിന്റെ ഭാവിക്ക് ഗുണം ചെയ്യില്ല. ആരാധകര്‍ അമിതാവേശം കാട്ടുന്നതിനെതിരേ നേരത്തെ സഞ്ജുവിന്റെ മുന്‍ പരിശീലകനടക്കം രംഗത്തെത്തിയിരുന്നു.
സഞ്ജുവിനെ ടീമിലെടുക്കാത്തതിനെ അമിതമായി വിമര്‍ശിക്കുന്നതും റിഷഭ് പന്തിനെ അനാവശ്യമായി വിമര്‍ശിക്കുന്നതും സഞ്ജുവിന്റെ ഭാവിക്ക് മോശമാണെന്നാണ് നേരത്തെ അദ്ദേഹം പറഞ്ഞത്. എന്നാല്‍ സഞ്ജുവിനെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഗ്യാലറിയില്‍ ഉയരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications