For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇനി ബുംറ വാഴും, കപിലിന്റെ കസേര തെറിച്ചു! വമ്പന്‍ റെക്കോര്‍ഡ്

ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികച്ചിരിക്കുകയാണ് ബുംറ

1
Jasprit Bumrah breaks legendary Kapil Dev's long-standing record | Oneindia Malayalam

ഇന്ത്യന്‍ ബൗളിങിലെ പുതിയ കിങായിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിനം വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം. ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പേസറായി ബുംറ മാറി. മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് പേസര്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ നേട്ടം. കപിലിന് 100 വിക്കറ്റുകളെടുക്കാന്‍ 25 ടെസ്റ്റുകളായിരുന്നു വേണ്ടിവന്നത്. ഇര്‍ഫാന്‍ പഠാന്‍ (28 ടെസ്റ്റ്), മുഹമ്മദ് ഷമി (29 ടെസ്റ്റ്), ജവഗല്‍ ശ്രീനാഥ് (30 ടെസ്റ്റ്), ഇഷാന്ത് ശര്‍മ (33 ടെസ്റ്റ്) എന്നിവരാണ് എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

അഞ്ചാം ദിനം രണ്ടാം സെഷനിലായിരുന്നു ആരാധകര്‍ കാത്തിരുന്ന നിമിഷം. ആദ്യ ഇന്നിങ്‌സില്‍ 81 റണ്‍സോടെ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായി മാറിയ ഓലി പോപ്പായിരുന്നു ബുംറയുടെ നൂറാമത്തെ ഇര. 65ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ പോപ്പിനെ ബൗള്‍ഡാക്കി അദ്ദേഹം സെഞ്ച്വറി ക്ലബ്ബില്‍ അംഗമാവുകയും ചരിത്രം തിരുത്തുകയുമായിരുന്നു. 11 ബോളില്‍ രണ്ടു റണ്‍സ് മാത്രമാണ് പോപ്പ് നേടിയത്. ബുംറയുടെ ഇന്‍സ്വിങര്‍ പോപ്പിന് പ്രതികരിക്കാന്‍ അവസരം ലഭിക്കും മുമ്പായിരുന്നു സ്റ്റംപുകളില്‍ പതിച്ചത്. ഒരുനിമിഷം സ്തബ്ധനായി നിന്ന ശേഷം പോപ്പ് ക്രീസ് വിടുകയായിരുന്നു.

2

വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി കുറിച്ചതിന്റെ ആഘോഷം തീരും മുമ്പ് തന്റെ അടുത്ത ഓവറില്‍ മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്തി. ആദ്യ വിക്കറ്റിന്റെ റീപ്ലേയ്ക്കു സമാനമായിരുന്നു ഇത്. അപകടകാരിയായ ജോണി ബെയര്‍സ്‌റ്റോയെയാണ് ബുംറ പുറത്താക്കിയത്. നേരിട്ട നാലാമത്തെ ബോളില്‍, അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പറെ അദ്ദേഹം ബൗള്‍ഡാക്കി. പോപ്പിനെപ്പോലെ ബുംറയുടെ തീയുണയ്‌ക്കെതിരേ ബെയര്‍സ്‌റ്റോയ്ക്കും മറുപടിയില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാവും മുമ്പ് സ്റ്റംപുകളും ബെയ്ല്‍സും രണ്ടു വഴിക്ക് ഛിന്നഭിന്നമായിരുന്നു.

2018 ജനുവരി അഞ്ചിനായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയുടെ അരങ്ങേറ്റം. അദ്ദദേഹത്തിന്റെ ആദ്യ ഇര സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്‌സായിരുന്നു. നൂറാമത്തെ വിക്കറ്റ് പോലെ തന്നെ ആദ്യ വിക്കറ്റും ബുംറ ബൗള്‍ഡിലൂടെയാണ് തുടങ്ങിയത്. അദ്ദേഹത്തിന്റെ 25ാമത്തെ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഓപ്പണറും ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്കായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ ബ്രാവോയെ പുറത്താക്കിയാണ് ബുംറ വിക്കറ്റില്‍ ഫിഫ്റ്റി തികച്ചത്. 75ാമത്തെ വിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റേതായിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് ബുംറ കളിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെുത്ത രണ്ടാമത്തെ ബൗളറാണ് അദ്ദേഹം. 18 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും പേസര്‍ കൊയ്തു. 64 റണ്‍സ് വഴങ്ങിയാണ് ബുംറ അഞ്ചു പേരെ പുറത്താക്കിയത്.

അതേസമയം, ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയത്തിനു തൊട്ടരികിലാണ്. 368 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ആതിഥേയര്‍ക്കു ഇന്ത്യ നല്‍കിയത്. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് മൂന്നാം സെഷനില്‍ 88 ഓഓവര്‍ കഴിയുമ്പോള്‍ എട്ടു വിക്കറ്റിന് 202 റണ്‍സെന്ന നിലയില്‍ പരാജയഭീതിയിലാണ്. രണ്ടു വിക്കറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയേക്കാള്‍ 166 റണ്‍സിനു പിന്നിലാണ് ഇംഗ്ലണ്ട്. ഈ ടെസ്റ്റില്‍ വിജയിക്കാനായാല്‍ ഇന്ത്യക്കു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലെത്താന്‍ സാധിക്കും. നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കുകയാണ്.

Story first published: Monday, September 6, 2021, 20:52 [IST]
Other articles published on Sep 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+