Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: വോണിനോടും മുരളിയോടും ഇങ്ങനെ ചെയ്യുമോ? അശ്വിനെ തഴഞ്ഞ കോലിക്ക് വിമര്‍ശനം

ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലനവില്‍ നിന്നും സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയതില്‍ രോഷവും നിരാശയും പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലാണ് അദ്ദേഹം തഴയപ്പെട്ടത്. ഇതോടെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ നായകന്‍ വിരാട് കോലിക്കെതിരേ രംഗത്തു വന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായ അശ്വിനെ എന്തുകൊണ്ട് അവഗണിക്കുന്നുവെന്നാണ് പലരുടെയും ചോദ്യം. ഇതു അദ്ദേഹത്തെ അവഗണിക്കുന്നതിനു തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, രണ്ടാം ടെസ്റ്റിലും നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങിയ ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ഏക സ്പിന്നറായി ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയെ കളിപ്പിക്കുകയായിരുന്നു. ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ആദ്യ ടെസ്റ്റിലും ജഡേജയായിരുന്നു സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തത്.

 അശ്വിന്റെ മടങ്ങിവരവ്

അശ്വിന്റെ മടങ്ങിവരവ്

പരിക്കിനെ തുടര്‍ന്നു പേസര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ രണ്ടാം ടെസ്റ്റില്‍ നിന്നും പിന്മാറിയപ്പോള്‍ പകരം അശ്വിന്‍ ടീമിലേക്കു മടങ്ങി വന്നേക്കുമെന്നായിരുന്നു സൂചനകള്‍. എല്ലാവരും ഏറെക്കുറെ ഇത് ഉറപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ ആദ്യ ടെസ്റ്റില്‍ ക്ലിക്കായ 4-1 എന്ന കോമ്പിനേഷനില്‍ തന്നെ കോലിയും ടീം മാനേജ്‌മെന്റും വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ശര്‍ദ്ദുലിനു പകരം പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയാണ് ടീമിലേക്കു വന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ഇലവനില്‍ നിന്നും ഏക മാറ്റവും ഇഷാന്തിന്റെ സാന്നിധ്യം തന്നെയായിരുന്നു.

 ഇഷാന്തിന്റെ സ്ഥാനം

ഇഷാന്തിന്റെ സ്ഥാനം

എന്തുകൊണ്ടാണ് ഇഷാന്ത് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നതെന്നും അശ്വിന്‍ അര്‍ഹിക്കാത്തതെന്നും മനസ്സിലാവുന്നില്ല. വിരാട് കോലി ചിന്തിക്കുന്നതും മനസ്സിലാവുന്നില്ല എന്നായിരുന്നു ഒരു യൂസര്‍ ടീം സെലക്ഷനെക്കുറിച്ച് പ്രതികരിച്ചത്.
വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്പിന്നേഴ്‌സ് ക്ലബ്ബ് പോലെ അശ്വിനും ഇംഗ്ലണ്ടിന്റെ ജാക്ക് ലീച്ചും എന്തെങ്കിലും തുടങ്ങുന്നതാവും നല്ലതെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

 ലിയോണിന് ഉണ്ടായിട്ടില്ല

ലിയോണിന് ഉണ്ടായിട്ടില്ല

ഓസ്‌ട്രേലിയയുടെ ഏതെങ്കിലുമൊരു പരമ്പരയില്‍ സ്പിന്നര്‍ നതാന്‍ ലിയോണിന് ഇങ്ങനെ പുറത്തിരിക്കേണ്ടി വന്നതായി എനിക്കോര്‍മയില്ല. സാഹചര്യം എന്തു തന്നെയായാലും അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ടീമില്‍ നിന്നും പുറത്താവാന്‍ അദ്ദേഹം ഒന്നും തെറ്റായി ചെയ്തിട്ടില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

 കളി കാണാന്‍ താല്‍പ്പര്യമില്ല

കളി കാണാന്‍ താല്‍പ്പര്യമില്ല

ഏറെക്കാലമായി വിരാട് കോലിയും ടോസും തമ്മില്‍ സങ്കീര്‍ണമായ ബന്ധമാണുള്ളത്. വലിയ സന്ദര്‍ഭങ്ങളിലും നോക്കൗട്ട് മാച്ചുകളിലുമെല്ലാം അദ്ദേഹത്തിനു ടോസ് നഷ്ടമാവുകയാണ്. അശ്വിന്‍ വീണ്ടും പുറത്തു തന്നെ. ഇതു വേദനയുണ്ടാക്കുന്നു. ഇനി ഈ മല്‍സരം കാണാന്‍ താല്‍പ്പര്യവുമില്ല. ഏറ്റവും വലിയ മാച്ച് വിന്നറാണ് ബെഞ്ചിലിരിക്കുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.

 വോണും മുരളിയും

വോണും മുരളിയും

പിച്ചും സാഹചര്യങ്ങളും കാരണം ഷെയ്ന്‍ വോണോ, മുത്തയ്യ മുരളീധരനോ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ വരുമോയെന്നാണ് താന്‍ അദ്ഭുതപ്പെടുന്നതെന്നായിരുന്നു അശ്വിനെ പുറത്തിരുത്തിയതിനെക്കുറിച്ച് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
എന്തുകൊണ്ടാണ് അശ്വിന്‍ തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലുമില്ലാത്തത്? ഇത്രയും വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്പിന്നറോട് ഇങ്ങനെയാണോ ചെയ്യേണ്ടത്? ഇതു അശ്വിന്റെ നേട്ടങ്ങളെയും കരിയറിനെയും അപമാനിക്കുന്നതിന് തുല്യമാണെന്നു മറ്റൊരു യൂസര്‍ വിമര്‍ശിച്ചു.

 ലോര്‍ഡ്സ് ടെസ്റ്റിലെ പ്ലെയിങ് ഇലവന്‍

ലോര്‍ഡ്സ് ടെസ്റ്റിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Thursday, August 12, 2021, 18:43 [IST]
Other articles published on Aug 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+