IND vs AUS: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, കണക്കുവീട്ടാന്‍ ഓസീസ്-പ്രിവ്യൂ, സാധ്യതാ 11

നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം 9ന് നാഗ്പൂരില്‍ നടക്കാന്‍ പോവുകയാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഓസീസിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ സ്വന്തം മണ്ണില്‍ പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നം.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യക്ക് ഇത്തവണ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചേക്കും. പാറ്റ് കമ്മിന്‍സും സംഘവും നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആത്മവിശ്വാസത്തിലെത്തുന്ന ഓസീസ് നിരയില്‍ ശക്തമായ ബാറ്റിങ്ങും ബൗളിങ്ങുമുണ്ട്.
നാല് സ്പിന്നര്‍മാരുമായെത്തുന്ന ഓസീസ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

പരിക്കില്‍ വലഞ്ഞ് ഇന്ത്യ
ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണെങ്കിലും ഇന്ത്യയുടെ പ്രശ്‌നം പരിക്കാണ്. സ്റ്റാര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യയെ തളര്‍ത്തുന്നത്. റിഷഭിന് പകരം ആര് വേണമെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചോദ്യം. കെ എസ് ഭരത്തും ഇഷാന്‍ കിഷനുമാണ് റിഷഭിന്റെ പകരക്കാരനാവാന്‍ അവസരം തേടുന്നത്.
ഇതില്‍ ആരെ പരിഗണിക്കുമെന്നത് പ്രസക്തമായ ചോദ്യം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ഫോമും വലിയ തലവേദനയാവുന്നു. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ സമീപകാല ടെസ്റ്റിലെ പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. ഇത് ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തുന്നു.

കരുത്തോടെ ഓസീസ്
ഇത്തവണ ശക്തമായ താരനിരയുമാണ് ഓസീസിന്റെ വരവ്. നാല് സ്പിന്നര്‍മാരെയടക്കം ഉള്‍പ്പെടുത്തി ഇന്ത്യന്‍ പിച്ചില്‍ കളിക്കാന്‍ മികച്ച മുന്നൊരുക്കവുമായാണ് ഓസീസ് എത്തുന്നത്. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്.
ഇത് മുതലാക്കി ഇവര്‍ കളിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാല്‍ ലിയോണ്‍ എന്നിവരും ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരാണ്. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരായ ഇവരുടെ റെക്കോഡും മികച്ചതായതിനാല്‍ പോരാട്ടം കടുക്കും.

സ്പിന്‍ നിരയില്‍ ഇന്ത്യക്ക് പ്രതീക്ഷ
നാഗ്പൂരിലെ പിച്ചില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഇന്ത്യയുടെ ബൗളിങ് നിരയില്‍ നാല് സൂപ്പര്‍ സ്പിന്നര്‍മാരാണുള്ളത്. ഇവരില്‍ മൂന്ന് പേരെയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. ആര്‍ അശ്വിനാണ് ഇന്ത്യയുടെ വജ്രായുധം. അശ്വിന്റെ അനുഭവസമ്പത്തും ഇന്ത്യന്‍ പിച്ചിലെ മികവും പ്രതീക്ഷ നല്‍കുന്നു.
രവീന്ദ്ര ജഡേജ ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം താരം കാഴ്ചവെച്ചിരുന്നു. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും സ്പിന്‍ ബൗളിങ്ങുകൊണ്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവരാണ്.
Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

നേര്‍ക്കുനേര്‍ കണക്ക് പിച്ച് റിപ്പോര്‍ട്ട്
102 മത്സരത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 43 തവണയും ജയം ഓസ്‌ട്രേലിയക്കൊപ്പം നിന്നപ്പോള്‍ 30 മത്സരത്തിലാണ് ഇന്ത്യക്ക് ജയിക്കാനായത്. 28 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഒരു മത്സരം ടൈയായി. നാട്ടില്‍ ഇന്ത്യ 21 ജയവും ഓസീസ് 30 ജയവുമാണ് നേടിയത്. ഇന്ത്യയില്‍ 13 ജയമാണ് ഓസീസ് നേടിയത്.
ഇന്ത്യയുടെ സമീപകാലത്തെ തട്ടകത്തിലെ കണക്കുകള്‍ വളരെ മികച്ചതാണ്. അടുത്തൊന്നും ഇന്ത്യയെ നാട്ടില്‍ വീഴ്ത്തി പരമ്പര കൊണ്ടുപോകാന്‍ ആര്‍ക്കുമായിട്ടില്ല. എന്നാല്‍ 2004ന് ശേഷം ഇത്തവണ ഇന്ത്യയെ വിറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഓസീസ്.
പിച്ച് സ്പിന്നിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. അവസാന രണ്ട് ദിവസം പിച്ചില്‍ നല്ല ടേണ്‍ ലഭിക്കുമെന്നതിനാല്‍ സ്പിന്നര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

സാധ്യതാ 11
ഇന്ത്യ-രോഹിത് ശര്‍മ (c), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശുബ്മാന്‍ ഗില്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്
ഓസ്‌ട്രേലിയ-ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, അലക്‌സ് ക്യാരി, ട്രവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ആഷ്ടന്‍ അഗര്‍, നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (c), സ്‌കോട്ട് ബോളണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications