For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കു രണ്ടു കിടിലന്‍ പരമ്പരകള്‍, ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയ, സൗത്താഫിക്ക എന്നിവര്‍ക്കെതിരേയാണിത്

ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യ രണ്ടു കടുപ്പമേറിയ പരമ്പരകളില്‍ കളിക്കും. നാട്ടില്‍ വച്ച് കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയാണ് ടി20 പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഓസ്‌ട്രേലിയ മൂന്നു ടി20 പരമ്പരകളും സൗത്താഫ്രിക്ക മൂന്നു വീതം ടി20, ഏകദിന പരമ്പരകളുമാണ് ഇന്ത്യയില്‍ കളിക്കുക. ഈ പരമ്പരകളുടെ ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു.

1

ഏഷ്യാ കപ്പിനു ശേഷമാണ് രണ്ടു പരമ്പരകളും നടക്കുന്നത്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ അടുത്തതായി സിംബാബ്‌വെയിലാണ് പര്യടനം നടത്തുക. അതിനു ശേഷം ഈ മാസം അവസാനത്തോടെ ഏഷ്യാ കപ്പിലും പങ്കെടുക്കും.

2

2022-23 സീസണിന്റെ ഭാഗമായി ഇന്ത്യ നാട്ടില്‍ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര. ആദ്യ ടി200 സപ്തബംര്‍ 20ന് മൊഹാലിയിലാണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമായിരിക്കും.
ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കു പിറകെ സൗത്താഫ്രിന്‍ ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലേക്കു വരും. ഈ വര്‍ഷം സൗത്താഫ്രിക്കയുടെ രണ്ടാമത്തെ ഇന്ത്യന്‍ പര്യടനം കൂടിയാണിത്. ഐപിഎല്ലിനു ശേഷം അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. ഈ പരമ്പര 2-2നു സമനിലയാവുകയായിരുന്നു.

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് റിഷഭ് പന്തായിരുന്നു. താരത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയായിരുന്നു ഇത്. ആദ്യ രണ്ടു കളികളില്‍ ഇന്ത്യ തോറ്റെങ്കിലും അടുത്ത രണ്ടു മല്‍സരങ്ങളില്‍ ജയിച്ച് ഇന്ത്യ 2-2നു ഒപ്പമെത്തുകയായിരുന്നു. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം മഴ തടസ്സപ്പെടുത്തുകയും ചെയ്തു.

ഗോള്‍ഡന്‍ ഡെക്ക് ഇവര്‍ക്ക് 'അലര്‍ജി', മൂന്നു ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ഹീറോസ്

3

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ വരാനിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരം തിരുവനന്തപുരത്താണ്. സപ്തംബര്‍ 28നാണ് ഈ മല്‍സരം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, നാല് തിയ്യതികളില്‍ നടക്കും. രണ്ടാം ടി20 ഗുവാഹത്തിയിലും മൂന്നാമത്തെ മല്‍സരം ഇന്‍ഡോറിലുമായിരിക്കും.
ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പര നടക്കും. ഒക്ടോബര്‍ ആറിനു ലഖ്‌നൗവിലാണ് ആദ്യ ഏകദിനം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഒമ്പതിനു റാഞ്ചിയിലും 11ന് ഡല്‍ഹിയിലുമാണ്.

4

നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ 2-1ന് ലീഡ് ചെയ്യുകയാണ്. അടുത്ത രണ്ടു മല്‍സരങ്ങള്‍ ആറ്, ഏഴ് തിയ്യതികളിലായി നടക്കും. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ ഈ പരമ്പരയില്‍ അണിനിരത്തിയിരിക്കുന്നത്. നേരത്തേ വിന്‍ഡീസുമായുള്ള ഏകദിന പരമ്പര ഇന്ത്യ 3-0നു തൂത്തുവാരിയിരുന്നു. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനായിരുന്നു നായകന്‍.

5

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

വിന്‍ഡീസ് പര്യടനത്തിനു ശേഷം ഇന്ത്യയുടെ രണ്ടാം നിര ടീം സിംബാബ്‌വെയിലേക്കു പറക്കും. അവിടെ മൂന്നു ടി20കളിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 18നാണ് പരമ്പയ്ക്കു തുടക്കമാവുന്നത്.
അതിനു ശേഷം 27 മുതല്‍ സപ്തംബര്‍ 11 വരെ യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ മാറ്റുരയ്ക്കും. ചിരവൈരികളായ പാകിസ്താനെതിരേ 28നാണ് ഇന്ത്യയുടെ ആദ്യത്തെ മല്‍സരം.

Story first published: Thursday, August 4, 2022, 10:21 [IST]
Other articles published on Aug 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+