Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: യുഎഇയിലേക്ക് മാറ്റിയത് മൂന്നു സൂപ്പര്‍ ടീമുകള്‍ക്കു ക്ഷീണം, കൂട്ടത്തില്‍ ഇന്ത്യയും!

ഐസിസിയുടെ ടി20 ലോകകപ്പ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കൊവിഡ് ഭീഷണിയെ തുടര്‍ന്നു യുഎഇയിലേക്കു മാറ്റിയത്. യുഎഇയെക്കൂടാതെ ഒമാനും ടി20 ലോകകപ്പിന്റെ മറ്റൊരു വേദിയാണ്. ഒക്ടോബര്‍ 17നാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. നവംബര്‍ 14നായിരിക്കും ഫൈനല്‍. 16 ടീമുകളാണ് ടി20 ലോകകിരീടം ലക്ഷ്യമിട്ട് ഇറങ്ങുക.

12 ടീമുകള്‍ സൂപ്പര്‍ 12 ഘട്ടത്തിലേക്കു നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാലു ടീമുകളെ യോഗ്യതാറൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷമാവും അറിയാനാവുക. സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാണ് യുഎഇയിലെ ട്രാക്കുകള്‍. അതുകൊണ്ടു തന്നെ ശക്തമായ സ്പിന്‍ ബൗളിങ്‌നിരയുള്ള ടീമുകള്‍ക്കു ഗുണം ലഭിക്കും. ലോകകപ്പ് യുഎഇയിലേക്കു മാറ്റിയതു കാരണം ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള മൂന്നു വമ്പന്‍ ടീമുകള്‍ ഏതൊക്കെയെന്നറിയാം.

 ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

കരുത്തരായ ഓസ്‌ട്രേലിയയാണ് ലോകകപ്പ് യുഎഇയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് ക്ഷീണമുണ്ടായ ആദ്യത്തെ ടീം. മികച്ച സ്പിന്‍ ബൗളര്‍മാരില്ലെന്നതാണ് ഇതിനു കാരണം. ആദം സാംപയും ആഷ്ടന്‍ ആഗറുമാണ് ടി20യില്‍ ഓസ്‌ട്രേലിയയുടെ പ്രധാനപ്പെട്ട സ്പിന്നര്‍മാര്‍. ആഗര്‍ ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ എട്ടു വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ സാംപ ഫോമിലെത്താനാവാതെ വലയുകയാണ്.
2021, 20 വര്‍ഷങ്ങളില്‍ 15 ടി20 മല്‍സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആഗര്‍- സാംപ ജോടിക്കു ടി20യില്‍ ഓസീസിന്റെ ശക്തമായ സ്പിന്‍ ജോടികളാവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലോകകപ്പിനെത്തുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായും ഓസീസിനെ വലയ്ക്കും.

ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ജേതാക്കളായ ന്യൂസിലാന്‍ഡായിരിക്കും സ്പിന്‍ ബൗളര്‍മാരുടെ അഭാവം കാരണം ടി20 ലോകകപ്പില്‍ പതറുന്ന മറ്റൊരു വമ്പന്‍ ടീം. ടി20 ഫോര്‍മാറ്റില്‍ ഇഷ് സോധിയും മിച്ചെല്‍ സാന്റ്‌നറുമാണ് നിലവില്‍ കിവീസിന്റെ പ്രധാനപ്പെട്ട സ്പിന്നര്‍മാര്‍. ശക്തമായ പേസ് ബൗളിങ് ലൈനപ്പ് കിവികള്‍ക്കുണ്ടെങ്കിലും സ്പിന്‍ ബൗളിങില്‍ അവര്‍ അത്ര അപകടകാരികളല്ല. സോധി ഏറെക്കാലിമായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണെങ്കിലും സാന്റ്‌നറെക്കുറിച്ച് ഇങ്ങനെ പറയാനാവില്ല.
2021ല്‍ ഇതുവരെ കളിച്ച ഏഴു ടി20കളില്‍ നിന്നും 17 വിക്കറ്റുകളാണ് സോധി വീഴ്ത്തിയത്. സാന്റ്‌നറാവട്ടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കളിച്ച 13 ടി20കളില്‍ നേടിയത് 11 വിക്കറ്റുകള്‍ മാത്രമാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ മാത്രമല്ല സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെയും അഭാവം കിവികളെ വലയ്ക്കുന്നുണ്ട്.

 ഇന്ത്യ

ഇന്ത്യ

ഇന്ത്യയും ഈ ലിസ്റ്റിലുണ്ടെന്നത് പലരെയും ആശ്ചര്യപ്പെടുത്തും. പക്ഷെ ഒരു കാലത്ത് സ്പിന്‍ ബൗളര്‍മാരുടെ ആധിക്യമുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ സ്പിന്നര്‍മാരുടെ അഭാവം കാരണം പതറുകയാണ്. സ്പിന്നര്‍മാര്‍ക്കു പകരം പേസര്‍മാരാണ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഉയര്‍ന്നുവരുന്നത്.
ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. മോശം ഫോം കാരണം കുല്‍ദീപ് യാദവ് ഇപ്പോള്‍ ടീമിലെ സ്ഥിരാംഗമല്ല. യുവ സ്പിന്നര്‍ രാഹുല്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മല്‍സര പരിചയം കുറവാണെന്നത് പോരായ്മയാണ്. മറ്റൊരു സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറിനും മല്‍സരപരിചയമില്ല. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ടീമിലുണ്ടെങ്കിലും ടി20 ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ പ്രധാന സ്പിന്നറായി ആശ്രയിക്കാനാവില്ല.
എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള രണ്ടു സ്പിന്നര്‍മാരെ ഇന്ത്യക്കു കൂടിയേ തീരൂ. ചഹലിനു പറ്റിയൊരു സ്പിന്‍ പങ്കാളിയെ ലോകകപ്പില്‍ ഇറക്കുകയെന്നത് ഇന്ത്യക്കു വെല്ലുവിളിയാണ്.

Story first published: Thursday, July 1, 2021, 17:05 [IST]
Other articles published on Jul 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+