ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ആദ്യ അങ്കത്തിന് ധര്‍മശാലയൊരുങ്ങി, കണക്കുകള്‍ ഇങ്ങനെ... മഴ വില്ലനാവുമോ?
ധര്‍മശാല: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യ വീണ്ടും സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പോരിനിറങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരം ഞായറാഴ്ച ധര്‍മശാലയില്‍ നടക്കും. കഴിഞ്ഞ ലോകകപ്പിനു ശേഷം ഇന്ത്യ ആദ്യമായി സ്വന്തം നാട്ടില്‍ കളിക്കുന്ന പരമ്പരയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും സമ്പൂര്‍ണ ജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ബാറ്റിങിന് അനുകൂലം
ബാറ്റിങിന് ഏറെ അനുകൂലമായ പിച്ചാണ് ആദ്യ ടി20 മല്‍സരത്തിനു വേണ്ടി ധര്‍മശാലയില്‍ തയ്യാറാക്കിയിരിക്കുന്നത്. മഞ്ഞുവീഴ്ച മല്‍സരത്തില്‍ നിര്‍ണായക പങ്കു വഹിക്കാനിടയുണ്ട്. എങ്കിലും ടോസ് ലഭിക്കുന്ന കത്യാപ്റ്റന്‍ ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. കളി പുരോഗമിക്കുന്തോറും പിച്ച് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായി മാറിയേക്കും. കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ നടന്ന ടി20യില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചിരുന്നു. അന്ന് 200 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ടീം പിന്തുടര്‍ന്നു ജയിച്ചത്.

കാലാവസ്ഥ
പകല്‍ സമയം ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. എന്നാല്‍ മല്‍സരം രാത്രി ആയതിനാല്‍ മഴ വില്ലനാവാന്‍ സാധ്യത കുറവാണ്. പകല്‍ 23 ഡിഗ്രി സെല്‍ഷ്യസിനും രാത്രിയില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനിലയെന്നു കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കണക്കുകള്‍ ഇന്ത്യക്ക് അനുകൂലം
ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു തന്നെയാണ് നേരിയ മുന്‍തൂക്കം. 13 ടി20 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ എട്ടെണ്ണത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. അഞ്ചു മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയിരുന്നു.

ഇന്ത്യന്‍ ടീം കോമ്പിനേഷന്‍
രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ ഇന്ത്യക്കായി ഓപ്പണിങില്‍ ഇറങ്ങും. മൂന്നാമനായി ലോകേഷ് രാഹുല്‍ കളിക്കുമ്പോള്‍ നായകന്‍ വിരാട് കോലി നാലാം നമ്പറില്‍ ഇറങ്ങും. അഞ്ചാമനായി ശ്രേയസ് അയ്യരോ മനീഷ് പാണ്ഡെയോ ആവും ടീമിലെത്തുക. പരിക്ക് ഭേദമായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നേരിട്ട് പ്ലെയിങ് ഇലവനിലെത്തും. ക്രുനാല്‍ പാണ്ഡ്യയാവും ടീമിലെ ഏക സ്പിന്നര്‍. ഖലീല്‍ അഹമ്മദ്, നവദീപ് സെയ്‌നി, ദീപക് ചഹര്‍ എന്നിവരാവും പേസ് വിഭാഗം കൈകാര്യം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications