മുംബൈ: ഇന്ത്യന്‍ ടീമില്‍ തന്റെ സമകാലികരായ എല്ലാവരും ഇതിനകം വിരമിച്ചു കഴിഞ്ഞെങ്കില്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന് ഇപ്പോഴും കളിച്ചു മതിയായിട്ടില്ല. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഭാജി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെന്നതാണ് പലര്‍ക്കുമറിയാത്ത യാഥാര്‍ഥ്യം. ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്. വരാനിരിക്കുന്ന 13ാം സീസണിലെ ഐപിഎല്ലിനു ശേഷം ക്രിക്കറ്റിനോടു വിടപറയുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് 40കാരനായ ഭാജി.

തന്റെ അവസാനത്തെ ഐപിഎല്ലായിരിക്കും ഇത്തവണത്തേതെന്നു പറയാന്‍ സാധിക്കില്ല. ശരീരത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും അത്. നാലു മാസത്തെ വര്‍ക്കൗട്ടും വിശ്രമവും യോഗയുമെല്ലാം പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. 2013ലെ ഐപിഎല്ലിനു മുമ്പും ഇതേ മാനസികാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ സീസണില്‍ 24 വിക്കറ്റുകള്‍ തനിക്കു ലഭിച്ചിരുതായും ഭാജി പറയുന്നു.
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ 2017 വരെ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അദ്ദേഹം. ടീമിനൊപ്പം മൂന്നു കിരീട വിജയങ്ങളിലും ഭാജി പങ്കാളിയായി. 2017ലെ ടൂര്‍ണമെന്റിനു ശേഷം അദ്ദേഹത്തെ മുംബൈ ഒഴിവാക്കുകയായിരുന്നു. ഇതോടെ ഭാജി വിരമിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ കളി തുടരാന്‍ തന്നെയാണ് ഭാജി തീരുമാനിച്ചത്. മുംബൈ വിട്ടതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വെറ്ററന്‍ താരത്തെ ഒപ്പം കൂട്ടി. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം കിരീടമുയര്‍ത്താനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു.

ഐപിഎല്‍ അല്ലാതെ നിലവില്‍ മറ്റൊരു മല്‍സരത്തിലും കളിക്കാത്ത താരം കൂടിയാണ് ഭാജി. എന്നിട്ടും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്‌വയ്ക്കുന്നത്. ഇത്രയും വര്‍ഷത്തെ അനുഭവസമ്പത്ത് തന്നെയാണ് ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലുകള്‍ക്കിടെ വലിയ ഗ്യാപ്പുണ്ടായിട്ടും ഭാജിയെ എതിര്‍ ബാ്റ്റ്‌സ്മാന്‍മാരെ വട്ടം കറക്കാന്‍ സഹായിക്കുന്നത്. ഇന്ത്യക്കു വേണ്ടി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20കളിലും ഭാജി കളിച്ചിട്ടുണ്ട്. എന്നാല്‍ 2016 മാര്‍ച്ചിലെ ഏഷ്യാ കപ്പിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. അനില്‍ കുംബ്ലെ, കപില്‍ ദേവ് എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ് ഭാജി. 417 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ഹാട്രിക് കൊയ്ത ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഭാജി.