
പക്ഷെ വനിതാ ക്രിക്കറ്റില്‍ മികച്ച താരങ്ങളില്ലെന്നു ഇതുകൊണ്ടു പറയാന്‍ സാധിക്കില്ല. പുരുഷ ടീമുകളോടു കിടപിടിക്കാവുന്ന ടീമുകള്‍ വനിതാ ക്രിക്കറ്റിലുമുണ്ട്. ഇന്ത്യ ഒരു മിക്‌സഡ് ടീമിനെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ വനിതാ ടീമില്‍ നിന്നും തീര്‍ച്ചയായും ചില കളിക്കാര്‍ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. പുരുഷ ടീമിനു വേണ്ടി കളിക്കാന്‍ അര്‍ഹതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഹര്‍മന്‍പ്രീത് കൗര്‍
ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റനും പ്രമുഖ ബാറ്ററുമായ ഹര്‍പ്രീത് കൗര്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിലൊരാളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ പല തവണ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. പുരുഷ, വനിതാ ക്രിക്കറ്റ് കൂടിയെടുത്താലും ഹര്‍മന്‍പ്രീതിന്റെ സ്ലോഗ് സ്വീപ്പ് വളരെ മികച്ചവയിലൊന്ന് തന്നെയാണെന്നു ഉറപ്പിച്ച് പറയാം.

2017ലെ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഹര്‍മന്‍പ്രീത് നേടിയ 171 റണ്‍സ് എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്. മികച്ച ബാറ്റര്‍ മാത്രമല്ല ഓഫ് സ്പിന്‍ ബൗളിങിലൂടെ വിക്കറ്റെടുക്കാനും കഴിയുന്ന ഓള്‍റൗണ്ടര്‍ കൂടിയാണ് ഹര്‍മന്‍പ്രീത്. നിലവില്‍ ഇന്ത്യന്‍ പുരുഷ ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ്. ഇവര്‍ക്കൊപ്പം ഹര്‍മന്‍പ്രീതും കൂടി ചേര്‍ന്നാല്‍ അതു ഇന്ത്യയെ മറ്റൊരു ലെവലിലേക്കു ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.
T20 World Cup 2022: സൂപ്പര്‍ 12ല്‍ ഇന്ത്യക്കൊപ്പം ആരൊക്കെ? ചിത്രം തെളിഞ്ഞു- വിന്‍ഡീസ് വന്നേക്കും

സ്മൃതി മന്ദാന
ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാന. കളിക്കളത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ മാത്രമല്ല ക്യൂട്ട് ലുക്കിലൂടെയും ആരാധകര്‍ക്കു പ്രിയങ്കരിയായ താരമാണ് സ്മൃതി. നിലവില്‍ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് ഈ 26 കാരി.
മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ സ്മൃതിക്കു സാധിക്കും. വലിയ സ്‌കോറുകള്‍ നേടുകയെന്നത് ശീലമാക്കിയ താരവും കൂടിയാണ് ഇവര്‍.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേിയക്കെതിരായ ടെസ്റ്റില്‍ സ്മൃതി നേടിയ സെഞ്ച്വറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ അഗ്രസീവായ ഇന്നിങ്‌സുകളിലൊന്നായിരുന്നു അത്. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ സ്മൃതിയെ ഇന്ത്യയുടെ പുരുഷ ടീമിലും ഇതേ റോളില്‍ തന്നെ ഇറക്കാന്‍ കഴിയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്മൃതിയും ചേര്‍ന്ന് ടീമിനായി ഓപ്പണ്‍ ചെയ്യുന്നത് ഒന്നു സങ്കല്‍പ്പിച്ച് നോക്കൂ. ഏതു ബൗളിങ് നിരയെയും തകര്‍ക്കാനുള്ള പ്രഹരശേഷി ഈ ജോടിക്കുണ്ട്.
IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

ശിഖ പാണ്ഡെ
ഫാസ്റ്റ് ബൗളര്‍ ശിഖ പാണ്ഡെയാണ് ഇന്ത്യന്‍ പുരുഷ ടീമിലും കളിപ്പിക്കാന്‍ സാധിക്കുന്ന മൂന്നാമത്തെ താരം. സമീപകാലത്തു അവര്‍ എങ്ങനെയാണ് ദേശീയ ടീമിനു പുറത്തായി എന്നത് വലിയ ദുരൂഹതയാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നത്. വെറ്ററന്‍ പേസര്‍ ജുലാന്‍ ഗോസ്വാമിയുടെ പകരക്കാരിയായി ഇന്ത്യന്‍ വനിതാ ടീമിന്റെ നെടുംതൂണായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് ശിഖ.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു ടി20യില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അലീസ ഹീലിയെ പുറത്താക്കിയ ശിഖയുടെ ബോള്‍ വൈറലായി മാറിയിരുന്നു. നൂറ്റാണ്ടിന്റെ ബോളെന്നു പോലും പല കോണുകളില്‍ നിന്നും അതു വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ബൗളിങില്‍ മിന്നിക്കുക മാത്രമല്ല ഏകദിനത്തില്‍ രണ്ട ഫിപ്റ്റികളും കുറിക്കാന്‍ ശിഖയ്ക്കായിട്ടുണ്ട്. ഇന്ത്യയുടെ പുരുഷ ടീമില്‍ വനിതാ താരങ്ങളെയും ഉള്‍ക്കൊള്ളിക്കാനായാല്‍ മികച്ച പ്രകടനം നടത്താന്‍ അവര്‍ക്കു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിഖയുടെ സാന്നിധ്യം ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയും ചെയ്യം.


Click it and Unblock the Notifications











