ടെസ്റ്റിലെ വന്‍ ഫ്‌ളോപ്പ്- കോലിക്ക് എന്തുമാവാം? രാഹുലെങ്കില്‍ വെറുതെവിടില്ല!

ഇന്ത്യന്‍ ക്രിക്കറ്റില്‍ മോശം ഫോമിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത് കെഎല്‍ രാഹുലാണെന്നതില്‍ തര്‍ക്കമില്ല. മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദുള്‍പ്പെടെയുള്ളവര്‍ കണക്കുകള്‍ നിരത്തിയാണ് രാഹുലിനെ കടന്നാക്രമിക്കുന്നത്. തുടര്‍ച്ചയായ മോശം സ്‌കോറുകളെ തുടര്‍ന്നു ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിക്കഴിഞ്ഞു. അടുത്ത ഘട്ടം ടീമില്‍ നിന്നുള്ള പുറത്താക്കല്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി രാഹുലിന് പഴയ ഫോം വീണ്ടെടുക്കാനുള്ള അവസാനത്തെ അവസരമായിരുന്നു. പക്ഷെ നാഗ്പൂര്‍, ഡല്‍ഹി എന്നീവിടങ്ങളില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിനു തിളങ്ങാനായില്ല. ഇതോടെയാണ് ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയത്. അടുത്ത ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന കാര്യം പോലും സംശയമാണ്. രാഹുലിനു പകരം മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്‍ അടുത്ത ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കുമെന്നാണ് സൂചനകള്‍.
യഥാര്‍ഥത്തില്‍ രാഹുലാണോ ടെസ്റ്റില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ഫ്‌ളോപ്പ്? 2020 മുതലുള്ള ടെസ്റ്റിലെ കണക്കുകളെടുത്താല്‍ ഏറ്റവും മോശം ശരാശരിയുള്ളവരില്‍ തലപ്പത്ത് രാഹുല്‍ അല്ലെന്നതാണ് കൗതുകകരമായ കാര്യം. അദ്ദേഹം മൂന്നാംസ്ഥാനത്താണ്. മറ്റു രണ്ടു വമ്പന്‍ താരങ്ങളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. വിശദമായി അറിയാം.

കോലി മുന്നില്‍
2020 മുതലുള്ള ടെസ്റ്റിലെ പ്രകടനം നോക്കിയാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും മോശം ശരാശരിയുള്ളത് റണ്‍മെഷീന്‍ വിരാട് കോലിക്ക് ആണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പക്ഷെ അദ്ദേഹത്തിനെതിരേ ആര്‍ക്കും വിമര്‍ശനങ്ങളോ, പരാതികളോ ഇല്ല. മറിച്ച് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ള കെഎല്‍ രാഹുലിനെയാണ് എല്ലാവരും 'പഞ്ഞിക്കിടുന്നത്'.
കോലി മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാരയും രാഹുലിന് മുന്നിലുണ്ട്. പക്ഷെ പുജാരയ്‌ക്കെതിരേയും കാര്യമായി വിമര്‍ശങ്ങളൊന്നും ഉയരുന്നില്ല. രാഹുലിന്റെ പ്രകടനത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും ആശങ്കയുള്ളത്.
Also Read: രഹാനെയ്ക്കും മായങ്കിനും ടെസ്റ്റിലേക്കു വിളിയെത്തുമോ? രഞ്ജിയില്‍ മിന്നിച്ച് ഇവര്‍ റെഡി

മോശം ശരാശരിയുള്ളവര്‍
2020 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ വിരാട് കോലിയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 26.13 മാത്രമാണ്. 22 മല്‍സരങ്ങളിലായി 39 ഇന്നിങ്‌സുകള്‍ ഈ കാലയളവില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. പക്ഷെ വെറും 993 റണ്‍സ് മാത്രമേ കോലിക്കു നേടാനായിട്ടുള്ളൂ.
കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു ചേതേശ്വര്‍ പുജാരയുണ്ട്. 29.81 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 25 ടെസ്റ്റുകളിലെ 47 ഇന്നിങ്‌സുകളിലായി അദ്ദേഹം നേടിയത് 1312 റണ്‍സാണ്. 30.28 ശരാശരിയോടെ കെഎല്‍ രാഹുല്‍ മൂന്നാംസ്ഥാനത്താണ്. 2020ല്‍ താരം ടെസ്റ്റ് കളിച്ചിട്ടില്ല. 2021 മുതല്‍ 11 ടെസ്റ്റുകളിലെ 21 ഇന്നിങ്‌സുകളിലായി താരം സ്‌കോര്‍ ചെയ്തത് 636 റണ്‍സാണ്.
Also Read: യുവിയുടെ ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട! ഒരിക്കലും തകരില്ല, നോക്കാം

രാഹുലിന്റെ പ്രകടനം
2021ല്‍ കെഎല്‍ രാഹുല്‍ ടെസ്റ്റില്‍ മികച്ച ഫോമിലായിരുന്നു. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറിയും സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു. പക്ഷെ 2022 മുതല്‍ രാഹുലിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.
വിരാട് കോലിയുടെ കാര്യമെടുത്താല്‍ 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം ഈ ഫോര്‍മാറ്റില്‍ മൂന്നക്കം തികയ്ക്കാനായിട്ടില്ല. 79 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. പക്ഷെ ടെസ്റ്റ് ടീമില്‍ കോലിയുടെ സ്ഥാനത്തിനു ഇപ്പോഴും വെല്ലുവിളിയൊന്നുമില്ല. രാഹുലാവട്ടെ പുറത്താവലിന്റെ വക്കിലുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications