IND vs AUS: ടെസ്റ്റ് പരമ്പര ഇന്ത്യ നേടില്ല! അതു സംഭവിച്ചാല്‍ മാത്രം സാധ്യത- ക്ലാര്‍ക്ക്
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചു കഠിനമായിരിക്കുമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. നിലവില്‍ ഓസീസുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ചു കൊംണ്ടിരിക്കുകയാണ് വിരാട് കോലിയും സംഘവും. ഈ പരമ്പരയ്ക്കു ശേഷം മൂന്നു ടി20കളിലും ഇരുടീമും കൊമ്പുകോര്‍ക്കും. ഇവയ്ക്കു ശേഷമാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.
ഡിസംബര്‍ 17ന് അഡ്‌ലെയ്ഡിലാണ് ഒന്നാം ടെസ്റ്റ്. പകലും രാത്രിയുമായിട്ടാണ് ഈ മല്‍സരം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. വിദേശത്ത് ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നതും ഇതാദ്യമായിട്ടാണ്.

നിശ്ചിത ഓവര്‍ പരമ്പര നിര്‍ണായകം
ഓസീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരകള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നു ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. ഇവയില്‍ വിജയം കൊയ്യാനായില്ലെങ്കില്‍ പിന്നീട് ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കു മികച്ച രീതിയില്‍ തുടങ്ങേണ്ടതുണ്ട്. ഏകദിന, ടി20 പരമ്പരകള്‍ അവര്‍ക്കു ജയിക്കേണ്ടത് പ്രധാനമാണ്. എങ്കില്‍ മാത്രമേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഈ താളം നിലനിര്‍ത്താന്‍ കഴിയൂവെന്നും ക്ലാര്‍ക്ക് വിലയിരുത്തി.

കോലിയുടെ അഭാവം
ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക മടങ്ങുന്നത് ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവുമെന്നു ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.
കോലിയുടെ അഭാവം നികത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹമില്ലാത്തത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സാരമായി ബാധിക്കും. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍, അതും കോലിയില്ലാതെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കു സാധിക്കുമോയെന്നു കണ്ടു തന്നെ അറിയണമെന്നും ക്ലാര്‍ക്ക് വിശദമാക്കി.

കോലി യഥാര്‍ഥ ലീഡര്‍
കോലിക്കൊരു പകരക്കാരനെ കണ്ടെത്തുകയെന്നത് ഇന്ത്യക്ക് അസാധ്യമാണ്. ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും കോലിയുടെ അഭാവം ഇന്ത്യക്കു ക്ഷീണമാവും. കോലിയുടെ അഗ്രസീവായ ക്യാപ്റ്റന്‍സിയും ഇന്ത്യ മിസ് ചെയ്യും. ഇന്ത്യന്‍ ടീം പിന്തുടരുന്നത് അദ്ദേഹത്തെയാണ്. ഒരു യഥാര്‍ഥ ലീഡറാണ് കോലിയെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.
ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 66 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആറു വിക്കറ്റിന് 374 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യക്കു എട്ടു വിക്കറ്റിന് 308 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications