Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: 8-11 വരെ 'മുയലുകള്‍' പറ്റില്ല! അശ്വിനെ ഇന്ത്യ കളിപ്പിക്കണമെന്ന് വോന്‍

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം അനിവാര്യമാണെന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ അടുത്ത ടെസ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് വോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരമ്പരയില്‍ ഇന്ത്യ ഇനിയും കളിപ്പിച്ചിട്ടില്ലാത്ത പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ നാലാം ടെസ്റ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് വോന്‍ നിര്‍ദേശിച്ചു.

Michael Vaughan's dig at India's lower order Batters | Oneindia Malayalam

നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങിയ ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും പരീക്ഷിച്ചത്. ബാറ്റിങിന് ആഴം കൂട്ടുന്നതിനായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയായണ് ഏക സ്പിന്നറായി ഇന്ത്യ ഇറക്കിയത്.

 8-11 വരെ മുയലുകള്‍ പറ്റില്ല

8-11 വരെ മുയലുകള്‍ പറ്റില്ല

അടുത്തയാഴ്ച തീര്‍ച്ചയായും ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചേ തീരൂ. എട്ടു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ നിങ്ങള്‍ക്കു നാലു 'മുയലുകള്‍' പറ്റില്ല. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്കു അതു സുരക്ഷിതമാണെന്ന തെറ്റായ ധാരണയുണ്ടാക്കിയത്. പക്ഷെ യഥാര്‍ഥത്തില്‍ മുഹമ്മദ് ഷമി അവര്‍ക്കു എട്ടാം സ്ഥാനത്തു വരാന്‍ പാടില്ലെന്നും വോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 റൂട്ടിനെ അഭിനന്ദിച്ചു

റൂട്ടിനെ അഭിനന്ദിച്ചു

ലീഡ്‌സ് ടെസ്റ്റിലെ വിജയത്തോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിയ ഇംഗ്ലീഷ് ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്. നായകനെന്ന നിലയില്‍ റൂട്ടിന്റെ 27ാമത് ടെസ്റ്റ് വിജയമായിരുന്നു ഇത്. 26 ടെസ്റ്റ് വിജയങ്ങളെന്ന വോനിന്റെ തന്റെ ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.
ചരിത്രനേട്ടം കുറിച്ച റൂട്ടിനെ വോന്‍ അഭിനന്ദിച്ചു. ഈ റെക്കോര്‍ഡ് ഇനിയൊരിക്കലും തിരുത്താനിടയില്ലെന്നു റൂട്ട് തിരിച്ചറിയും കാരണം ഭാവിയില്‍ എത്ര ടെസ്റ്റുകള്‍ ഇംഗ്ലീഷ് ടീം കളിക്കം? 55 ടെസ്റ്റുകളില്‍ ഇംഗ്ലീഷ് ടീമിനെ നയിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്. കാരണം ടെസ്റ്റ് ടീമിനെ നയിക്കുന്നത് വിഷമകരവുമാണ്. പ്രത്യേകിച്ചും ബാറ്റിങില്‍ പലപ്പോഴും റൂട്ടാണ് വലിയ ഇന്നിങ്‌സുകളിലൂടെ ടീമിനെ രക്ഷിക്കുന്നതെന്നും വോന്‍ നിരീക്ഷിച്ചു.

 ആഷസ് ജയിക്കാന്‍ ശ്രമിക്കണം

ആഷസ് ജയിക്കാന്‍ ശ്രമിക്കണം

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പര വിജയിക്കാനാണ് ഇംഗ്ലണ്ട് ഇനി ശ്രമിക്കേണ്ടതെന്നു വോന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നേടിയ 27 വിജയങ്ങളില്‍ ചിലത് മാറ്റി പകരം അതിലേക്ക് ആഷസ് വിജയം ഉള്‍പ്പെടുത്താന്‍ റൂട്ട് ആഗ്രഹിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഐതിഹാസികരമായ ആഷസ് ട്രോഫി ഉയര്‍ത്താന്‍ മറ്റെന്തിനേക്കാള്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാവും. കാരണം റൂട്ടിന്റെ കരിയറില്‍ മിസ്സ് ചെയ്യുന്ന ഒരേയൊരു കാര്യവും ഇതു തന്നെയാവുമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

 ഇംഗ്ലണ്ട് പെര്‍ഫെക്ട്

ഇംഗ്ലണ്ട് പെര്‍ഫെക്ട്

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പെര്‍ഫെക്ടായിരുന്നുവെന്ന് വോന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ടീം ഈയാഴ്ച മാനിസകമായി ഒരുപാട് കരുത്തും ആത്മവിശ്വാസവും കാണിച്ചു, ഇതിനു കാരണക്കാര്‍ ജോ റൂട്ടും കോച്ച് ക്രിസ് സില്‍വര്‍വുഡുമാണ്. അവരാണ് ഇങ്ങനെയൊരു അന്തരീക്ഷം ടീമിനകത്ത് സൃഷ്ടിച്ചെടുത്തത്. എന്തു ചെയ്തിട്ടാണെങ്കിലും തൊട്ടുമുമ്പത്തെ തോല്‍വിയില്‍ നിന്നും വളരെ വേഗം മുക്തരാവാന്‍ ഇരുവരും സഹായിച്ചു. ഇതിനു റൂട്ടും സില്‍വര്‍വുഡും തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ബോള്‍ മൂവ് ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ എനിക്കൊരു സംശയവുമില്ലായിരുന്നു. ബാറ്റിങിന് നല്ലതായിരുന്നിട്ടു പോലും വെള്ളിയാഴ്ച വളരെ നന്നായി ഇംഗ്ലണ്ട് ബൗള്‍ ചെയ്തു. ശരിക്കും പെര്‍ഫെക്ടെന്നു വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. അവര്‍ക്കു 10ല്‍ 10ല്‍ നല്‍കാതിരിക്കുകയെന്നത് അസാധ്യമാണെന്നും വോന്‍ വിലയിരുത്തി.

Story first published: Sunday, August 29, 2021, 13:50 [IST]
Other articles published on Aug 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+