Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മതി, അവന്‍ വേണമെന്ന് ഗവാസ്‌കര്‍, സഞ്ജുവല്ല!

ഏഷ്യാ കപ്പില്‍ നിന്നും വെറുംകൈയോടെ മടങ്ങിയ ടീം ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും ഇനി അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്കാണ്. ഏഷ്യാ കപ്പിലേറ്റ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യ ടി20 ലോകകപ്പിനൊരുങ്ങുന്നത്. ഇന്ത്യന്‍ ടീമിന്റെ പല പോരായ്മകളും ഏഷ്യാ കപ്പില്‍ തുറന്നു കാണിക്കപ്പെട്ടിരുന്നു. ഇവ പരിഹരിച്ചെങ്കില്‍ മാത്രമേ 2007നു ശേഷം ആദ്യത്തെ ടി20 ലോകകപ്പ് ട്രോഫിയെന്ന ഇന്ത്യയുടെ മോഹം യാഥാര്‍ഥ്യമാവുകയുള്ളൂ.

1

ഏഷ്യാ കപ്പിലെ ടീമില്‍ ഒരുപാട് മാറ്റങ്ങളൊന്നും ടി29 ലോകകപ്പില്‍ ഇന്ത്യ വരുത്താനിടയില്ലെന്നാണ് സൂചനകള്‍. പരിക്കില്‍ നിന്നും മുക്തരായി പേസര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടി20 ലോകപ്പില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ ഏഷ്യാ കപ്പില്‍ നിന്നും ടി20 ലോകകപ്പിലേക്കു വരുമ്പോള്‍ ഇന്ത്യ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

2

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കാരണം ഏഷ്യാ കപ്പില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങില്‍ ദയനീയ പരാജയമായി മാറിയിരുന്നു. ഇതോടെ സഞ്ജുവിനെ ടി20 ലോകകപ്പ് ടീമിലേക്കു തിരിച്ചുവിളിക്കണമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.
പക്ഷെ സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിച്ചിരിക്കുന്ന താരം സഞ്ജുവല്ല. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറിനെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

3

പരിക്കേറ്റ് മാസങ്ങളോളം കളത്തിനു പുറത്തിരുന്നു ദീപക് ചാഹര്‍. കഴിഞ്ഞ ഐപിഎല്ലടക്കം താരത്തിനു നഷ്ടമായിരുന്നു. ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് നടന്ന സിംബാബ്‌വെ പര്യടനത്തില്‍ കളിച്ചാണ് താരം ദേശീയ ടീമിലേക്കു മടങ്ങിയെത്തിയത്. ഏകദിന പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തു.

4

പക്ഷെ ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്നും ചഹര്‍ തഴയപ്പെട്ടു. റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടത്. എന്നാല്‍ ആവേശ് ഖാനു അസുഖം കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നപ്പോള്‍ സൂപ്പര്‍ ഫോറിനിടെ ചഹറിനെ ടീമിലുള്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്താനെതിരായ അവസാന മല്‍സരത്തില്‍ താരം കളിക്കുകയും ചെയ്തു.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

5

ദീപക് ചാഹര്‍ ഉറപ്പായിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാവണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഉറപ്പായിട്ടും നോട്ടമിടുന്ന ഒരാള്‍ അവനാണ്. കാരണം ഓസ്‌ട്രേലിയയിലെ പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സ് ലഭിക്കും. ന്യൂബോളില്‍ മികച്ച മൂവ്‌മെന്റ് സൃഷ്ടിക്കാന്‍ സാധിക്കുന്ന ബൗളറാണ് ചാഹര്‍.

6

ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക ടൂറുകള്‍ക്കായി 4-5 ബൗളര്‍മാരെ നമ്മള്‍ എല്ലായ്‌പ്പോഴും ടീമിലെടുക്കാറുണ്ടെന്നു നമുക്കറിയാം. ഇവരിലൊരാളെ ശരിയായി വിനിയോഗിക്കാറുമില്ല. പക്ഷെ ടി20 ലോകകപ്പ് പോലെ വേഗമേറിയ ഒരു ടൂര്‍ണമെന്റില്‍ ദീപക് ചാഹര്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

7

ടി20 ലോകകപ്പിനു ഇനിയും രണ്ടര മാസത്തോളം ബാക്കിയുണ്ട്. അതിനു മുമ്പ് ഓസ്‌ല്രേിയ, സൗത്താഫ്രിക്ക എന്നിവരുമായി വൈറ്റ് ബോള്‍ പരമ്പരകള്‍ നമുക്ക് മുന്നിലുണ്ട്. ടി20 ലോകകപ്പിനായി 80-90 ശതമാനം വരെ ഇന്ത്യന്‍ ടീം സെറ്റായിക്കഴിഞ്ഞു. സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ടീമില്‍ മൂന്ന്- നാല് മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നുമായിരുന്നു ഏഷ്യാ കപ്പിലെ പുറത്താവലിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്.

Story first published: Sunday, September 11, 2022, 13:59 [IST]
Other articles published on Sep 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+