For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ഇന്ത്യ തയ്യാര്‍, രണ്ടും കല്‍പ്പിച്ച് ഇവര്‍

ആന്റിഗ്വ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ക്യാംപില്‍ തകൃതിയായി നടക്കുകയാണ്. വിന്‍ഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്പരജയങ്ങള്‍ കോലിയ്ക്കും സംഘത്തിനും വലിയ ആത്മവിശ്വാസം പകരുന്നുണ്ട്.

കടലാസില്‍ ഇന്ത്യതന്നെയാണ് ശക്തര്‍. പക്ഷെ കരീബിയന്‍ താരങ്ങളെ എഴുതിത്തള്ളാനാവില്ല. ഇന്ത്യന്‍ നായകന്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും ഇക്കാര്യം നന്നായറിയാം. എന്തായാലും വൃദ്ധിമാന്‍ സാഹ, അജിങ്ക്യ രഹാനെ, ജസ്പ്രിത് ബുംറ, ഇഷാന്ത് ശര്‍മ്മ, രവിചന്ദ്ര അശ്വിന്‍ തുടങ്ങിയര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തുമ്പോള്‍ അവസാന ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്നറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷ ഏറെയാണ്.

അവസരം വിനിയോഗിക്കാന്‍ സാഹയും രഹാനെയും

അവസരം വിനിയോഗിക്കാന്‍ സാഹയും രഹാനെയും

ഇത്രയുംകാലം പരുക്കായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെ അലട്ടിയിരുന്നത്. ഫോം കണ്ടെത്താനാവാതെ രഹാനയെും ബുദ്ധിമുട്ടി ഏറെക്കാലം. ഇപ്പോള്‍ വിന്‍ഡീസ് പര്യടനത്തില്‍ ഇരുവരെയും സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്. വിന്‍ഡീസ് പര്യടനത്തില്‍ മികവു കാട്ടാനാവാതെ വന്നാല്‍ ഇരുവരുടെയും കാര്യം കൂടുതല്‍ അവതാളത്തിലാവും.

ത്രിദിന സന്നാഹ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ രാഹനെ പൂര്‍ണ നിരാശയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ഫോമിലേക്ക് ഉയര്‍ന്നത് രഹാനെയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടാകണം. അവസാന ദിനം കൂടുതല്‍ വിക്കറ്റുകള്‍ വീഴാതെ ഇന്ത്യയെ പിടിച്ചുനിര്‍ത്തിയതില്‍ സാഹയ്ക്കുമുണ്ട് നിര്‍ണായക പങ്ക്.

ഹിറ്റ്മാന്റെ ടെസ്റ്റ് പരീക്ഷ

ഹിറ്റ്മാന്റെ ടെസ്റ്റ് പരീക്ഷ

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മിന്നും താരമാണ് രോഹിത് ശര്‍മ്മ. വിന്‍ഡീസ് പര്യടനത്തില്‍ അല്‍പ്പമൊന്ന് നിറംമങ്ങിയതുമാത്രമാണ് താരത്തിനുള്ള ക്ഷീണം. എന്നാല്‍ ടെസ്റ്റില്‍ രോഹിത്തിന് ഇനിയും മികവ് തെളിയിക്കേണ്ടതുണ്ട്. തനിക്ക് ടെസ്റ്റും വഴങ്ങുമെന്ന് തെളിയിക്കാനായിരിക്കും ഇനിയുള്ള പരമ്പരയില്‍ രോഹിത്ത് ശ്രമിക്കുക.

സ്മിത്തിന് മാത്രമല്ല, ആര്‍ച്ചറുടെ തീയുണ്ടയില്‍ ധോണിക്കും പൊള്ളി... തീര്‍ന്നില്ല, ഇനിയുമുണ്ട്

ജഡേജയുടെ വേഷം

ജഡേജയുടെ വേഷം

സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ടീമിനെ കരകയറ്റാന്‍ തന്നെക്കൊണ്ടാവുമെന്ന് പല അവസരങ്ങളില്‍ ജഡേജ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ നടക്കാനിരിക്കുന്ന ഇന്ത്യ - വിന്‍ഡീസ് ടെസ്റ്റില്‍ ജഡേജയ്ക്ക് എന്തു വേഷമായിരിക്കും കോലി നല്‍കുകയെന്ന കാര്യം നോക്കി കാണണം. അശ്വിന് പിന്തുണയര്‍പ്പിച്ച് പാര്‍ട് ടൈം ബോളറായി ജഡേജ കളത്തിലിറങ്ങാനാണ് സാധ്യത കൂടുതല്‍. ഇതേസമയം, ഒരു സ്പിന്നറിന് മാത്രമേ അവസരമുള്ളൂവെങ്കില്‍ അശ്വിന് പകരം ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്താനും ഇന്ത്യന്‍ നായകന്‍ മടിക്കില്ല.

ആദ്യം ശാസന, ഇപ്പോള്‍ തലോടല്‍... ആര്‍ച്ചറിനെക്കുറിച്ച് അക്തര്‍, ഒന്നു മാത്രം ശ്രദ്ധിക്കണം

ഹനുമ വിഹാരിയോ, മായങ്ക് അഗര്‍വാളോ?

ഹനുമ വിഹാരിയോ, മായങ്ക് അഗര്‍വാളോ?

ഹനുമയോ വിഹാരിയോ, മായങ്ക് അഗര്‍വാളോ - ഓപ്പണിങ് ആരിറങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. ഒരുപക്ഷെ രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനം ഹനുമ കൈയ്യേറാം. ഇങ്ങനെയങ്കില്‍ രോഹിത്തിനെ മധ്യനിരയില്‍ ഇറക്കാനായിരിക്കും കോലി മുന്‍കൈയ്യെടുക്കുക. സന്നാഹ മത്സരത്തില്‍ ഹനുമയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ സ്‌ക്വാഡ്

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി (നായകന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്‌

Story first published: Tuesday, August 20, 2019, 15:51 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+