For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തിന് മാത്രമല്ല, ആര്‍ച്ചറുടെ തീയുണ്ടയില്‍ ധോണിക്കും പൊള്ളി... തീര്‍ന്നില്ല, ഇനിയുമുണ്ട്

ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായിരിക്കുയാണ് ഇംഗ്ലീഷ് പേസര്‍

archer

ലണ്ടന്‍: ലോക ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ യുവ പേസര്‍ ജോഫ്ര ആര്‍ച്ചര്‍. തീപ്പൊരി വേഗം കൊണ്ട് എതിര്‍ ടീമിന്റെ പേടിസ്വപ്‌നമായി താരം മാറിക്കഴിഞ്ഞു. പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിനു ശേഷം വേഗം കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന താരമായിരിക്കുകയാണ് 24കാരനായ ആര്‍ച്ചര്‍.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചറുടെ വെടിയുണ്ടയേറ്റ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ഗ്രൗണ്ടില്‍ വീണതാണ് അവസാനത്തെ സംഭവം. പരിക്കിനെ തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ സ്മിത്തിന് ബാറ്റിങിന് ഇറങ്ങാനുമായിരുന്നില്ല. വേഗം കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ആര്‍ച്ചര്‍ വെള്ളം കുടിപ്പിച്ചിട്ടുള്ള സംഭവങ്ങള്‍ ഇനിയുമുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം.

എംഎസ് ധോണി (ഐപിഎല്‍ 2019)

എംഎസ് ധോണി (ഐപിഎല്‍ 2019)

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ആര്‍ച്ചറുടെ തീപ്പൊരി വേഗത്തില്‍ പതറിയിട്ടുണ്ട്. ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരത്തിലായിരുന്നു സംഭവം. രാജസ്ഥാന്റെ താരമായിരുന്നു ആര്‍ച്ചര്‍.
അവസാന ഓവറുകളിലാണ് ആര്‍ച്ചുടെ ബൗളിങില്‍ ധോണി വിറച്ചത്. 142.5 കിമി വേഗത്തിലെത്തിയ ആര്‍ച്ചറുടെ ബൗണ്‍സര്‍ ധോണിയുടെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു. എങ്കിലും വലിയ പരിക്കില്ലാതെ ധോണി രക്ഷപ്പെടുകയായിരുന്നു.

ഹാഷിം അംല (ലോകകപ്പ് 2019)

ഹാഷിം അംല (ലോകകപ്പ് 2019)

ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയ്ക്കു ആര്‍ച്ചറുടെ ബൗളിങില്‍ പരിക്കേറ്റിരുന്നു. 312 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്കു ഇംഗ്ലണ്ട് നല്‍കിയത്. വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു കളിയുടെ നാലാം ഓവറില്‍ പ്രഹരമേറ്റു. 145കിമി വേഗതയില്‍ ചീറിപ്പാഞ്ഞെത്തിയ ആര്‍ച്ചറുടെ ഷോര്‍ട്ട് ബോള്‍ കഅംലയുടെ ഹെല്‍മറ്റില്‍ വന്നു പതിച്ചു. തുടര്‍ന്നു കളം വിടേണ്ടി വന്ന അംല 32ാം ഓവറില്‍ തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു.

അലെക്‌സ് കാരി (ലോകകപ്പ് 2019)

അലെക്‌സ് കാരി (ലോകകപ്പ് 2019)

ലോകകപ്പിലെ സെമി ഫൈനലില്‍ ഓസ്ട്രലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരിക്കും ആര്‍ച്ചറുടെ ബൗളിങില്‍ പരിക്കുപറ്റി. കളിയുടെ എട്ടാം ഓവറിലായിരുന്നു ഡഗൗട്ടിലെ ഓസീസ് താരങ്ങളെയും സ്‌റ്റേഡിയത്തിലെ കാണികളെയും ആശങ്കയിലാക്കി കാരിക്കു പരിക്കേറ്റത്. ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിനിടെ പന്ത് ഹെല്‍മറ്റില്‍ വന്ന് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഹെല്‍മറ്റ് ഊരിവീഴുകയും ചെയ്തു. തുടര്‍ന്നു താടിയില്‍ നിന്നും രക്തം പൊടിഞ്ഞതോടെ ബാന്‍ഡേജ് വച്ചു കെട്ടിയാണ് കാരി ബാറ്റിങ് പുനരാരംഭിച്ചത്.

മാര്‍നസ് ലബ്യുഷെയ്ന്‍ (ആഷസ് ടെസ്റ്റ്, 2019)

മാര്‍നസ് ലബ്യുഷെയ്ന്‍ (ആഷസ് ടെസ്റ്റ്, 2019)

ദിവസങ്ങള്‍ക്കു മുമ്പ് സ്മിത്തിനു പരിക്കേറ്റ ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബ്യുഷെയ്‌നും ആര്‍ച്ചറുടെ പന്തിന്റെ ചൂടറിഞ്ഞു. രണ്ടാമിന്നിങ്‌സില്‍ സ്മിത്തിന്റെ പകരക്കാരനായാണ് ലബ്യുഷെയ്ന്‍ നാലാമനായി ബാറ്റിങിന് ഇറങ്ങിയത്.
148 വേഗമുള്ള തകര്‍പ്പനൊരു ബൗണ്‍സറിലൂടെയാണ് ലബ്യുഷെയ്‌നെ ആദ്യ പന്തില്‍ ആര്‍ച്ചര്‍ വരവേറ്റത്. ബൗണ്‍സറില്‍ നിന്നും ഒഴിഞ്ഞു മാറും മുമ്പ് പന്ത് താരത്തിന്റെ ഹെല്‍മറ്റ് ഗ്രില്ലില്‍ വന്നിടിച്ചു. തൊട്ടുപിന്നാലെ മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തി പരിശോധിച്ച ശേഷമാണ് ലബ്യുഷെയ്ന്‍ ഇന്നിങ്‌സ് തുടര്‍ന്നത്.

Story first published: Tuesday, August 20, 2019, 11:55 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+