Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: കോലിയും രോഹിത്തും നമ്മളത്രെ കണ്ടു! പക്ഷെ സൂര്യയെപ്പോലെ ആരുമില്ല

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ സിംബാബ് വെയ്‌ക്കെതിരേ മാജിക്കല്‍ ഇന്നിങ്‌സ് കളിച്ച ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റിലെ മൂന്നാമത്തെ ഫിഫ്റ്റിയാണ് സിംബാബ്‌വെയ്‌ക്കെതിരേ സൂര്യ കുറിച്ചത്. വെറും 25 ബോളില്‍ പുറത്താവാതെ താരം വാരിക്കൂട്ടിയത് 61 റണ്‍സായിരുന്നു. ആറു ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കമായിരുന്നു ഇത്.

ഒരു ഘട്ടത്തില്‍ 150 റണ്‍സ് പോലും ഇന്ത്യ നേടുമോയെന്നു എല്ലാവരും സംശയിച്ചിരുന്നു. എന്നാല്‍ ടീമിനെ അഞ്ചു വിക്കറ്റിനു 186 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത് സ്‌കൈയുടെ വെടിക്കെട്ടായിരുന്നു. ഇന്ത്യ 71 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും സൂര്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സൂര്യയെപ്പോലൊരാള്‍ ഇതാദ്യം

സൂര്യയെപ്പോലൊരാള്‍ ഇതാദ്യം

സൂര്യകുമാര്‍ യാദവിനെപ്പൊലെയൊരു താരത്തെ ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിക്കുന്നതെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി. മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെപ്പോലെയുള്ള കളിക്കാര്‍ നമുക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ ഓര്‍ത്തോഡക്‌സ് ക്രിക്കറ്റര്‍മാരായിരുന്നു. പക്ഷെ സൂര്യകുമാര്‍ യാദവ് ഇവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ഇങ്ങനെയുള്ളവരെ എപ്പോഴും ലഭിക്കില്ല

ഇങ്ങനെയുള്ളവരെ എപ്പോഴും ലഭിക്കില്ല

സൂര്യകുമാര്‍ യാദവ് കാണുന്നവരെ സ്വന്തം കാണികളെ വീണ്ടും വീണ്ടും ഹരം കൊള്ളിക്കുകയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് എല്ലാവരും ആസ്വദിക്കുന്നു. കാരണം നിങ്ങള്‍ക്കു ഇതുപോലെയുള്ള കളിക്കാരെ എല്ലായ്‌പ്പോഴും ലഭിക്കില്ല. ഇന്ത്യക്കാവട്ടെ ഇങ്ങനെയൊരു താരം മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ലെന്നും ഗൗതം ഗംഭീര്‍ പുകഴ്ത്തി.

Also Read: T20 World Cup 2022: എന്തുകൊണ്ട് 5ല്‍ നാലിലും ഡിക്കെ? പന്തിലെ വിശ്വാസം പോയോ? ദ്രാവിഡ് പറയുന്നു

നാലാം നമ്പര്‍ ബാറ്റര്‍മാര്‍

നാലാം നമ്പര്‍ ബാറ്റര്‍മാര്‍


പ്രത്യേകിച്ചു നാലാം നമ്പറില്‍ കളിക്കുമ്പോള്‍ വളരെ പരമ്പരാഗത ശൈലിയിലുള്ള ബാറ്റര്‍മാരെയാണ് നിങ്ങള്‍ക്കു ലഭിക്കുക. കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരായിരിക്കും ഈ കളിക്കാര്‍. പക്ഷെ സൂര്യകുമാര്‍ യാദവിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അതു 180ന് മുകളിലാണെനന്നാണ് ഞാന്‍ ഊഹിക്കുന്നത്. മൂന്നു ഫിഫ്റ്റികളടക്കം 200ന് മുകളില്‍ റണ്‍സും അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും സൂര്യ സ്‌കോര്‍ ചെയ്തു കഴിഞ്ഞതായും ഗൗതം ഗംഭീര്‍ വിലയിരുത്തി.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്

എന്നെ സംബന്ധിച്ച് ഈ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി സൂര്യകുമാര്‍ യാദവ് ഇതിനകം മാറിക്കഴിഞ്ഞു. ഇന്ത്യ ഇനി ലോകകപ്പ് നേടാതെ മടങ്ങിയാലും ടൂര്‍ണമെന്റിലെ മികച്ച താരമായി ഞാന്‍ അദ്ദേഹത്തെയായിരിക്കും തിരഞ്ഞെടുക്കുക. സൂര്യയാണ് ഈ ടൂര്‍ണമെന്റിലെ ബെസ്‌റ്റെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം അത്രയും വലിയൊരു ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിക്കുന്നു.
ആദ്യത്തെ ആറോവറിലെ ആനുകൂല്യം സൂര്യക്കു ലഭിക്കുന്നില്ല. പക്ഷെ നാലാം നമ്പറില്‍ ഇറങ്ങി 175-180 സ്‌ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്യുന്നു. ഈ ലോകകപ്പില്‍ മറ്റൊരു ടീമിന്റെയും നാലാം നമ്പര്‍ ബാറ്റര്‍ക്കു സൂര്യയപ്പോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Also Read: T20 World Cup 2022: ഇന്ത്യ vs പാകിസ്താന്‍ ഫൈനല്‍ വരുമോ?, വന്നാല്‍ ആര് ജയിക്കും?

റണ്‍വേട്ടയില്‍ മൂന്നാമന്‍

റണ്‍വേട്ടയില്‍ മൂന്നാമന്‍

ഈ ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ റണ്‍വേട്ടയില്‍ സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തുണ്ട്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 75 ശരാശരിയില്‍ 193.96 സ്‌ട്രൈക്ക് റേറ്റോടെ സ്‌കൈ അടിച്ചെടുത്തത് 225 റണ്‍സാണ്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സാണ്.
246 റണ്‍സുമായി വിരാട് കോലിയാണ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം. നെതര്‍ലാന്‍ഡ്‌സ് ഓപ്പണര്‍ മാക്‌സ് ഒഡൗഡ് രണ്ടാംസ്ഥാനത്തുമുണ്ട്. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും താരം സ്‌കോര്‍ ചെയ്തത് 242 റണ്‍സാണ്.

Story first published: Monday, November 7, 2022, 9:13 [IST]
Other articles published on Nov 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+